കൊവിഡ് പ്രതിസന്ധിക്കിടയിലാണ് പരീക്ഷകൾക്ക് നാളെ തുടക്കമാകുന്നത്. കൊവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് മാറ്റിയ പരീക്ഷകളാണ് വൈകി നടത്തുന്നത്. പരീക്ഷയെഴുതാൻ പോകുന്ന വിദ്യാർത്ഥികൾക്ക് ഒരു വിധത്തിലും തടസം ഉണ്ടാവില്ലെന്ന് ബെഹ്റ പറഞ്ഞു.
പ്രതീകാത്മക ചിത്രം | Pixabay
ഹൈലൈറ്റ്:
- കേരള സർവ്വകലാശാലയിലെ പരീക്ഷകൾ നാളെ ആരംഭിക്കും
- പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷയും ആരംഭിക്കും
- ബിരുദ-ബിരുദാനന്തര പരീക്ഷകളാണ് ആരംഭിക്കുന്നത്
കൊവിഡ് പ്രതിസന്ധിക്കിടയിലാണ് പരീക്ഷകൾക്ക് നാളെ തുടക്കമാകുന്നത്. കേരള സർവ്വകലാശാലയിലെ ബിരുദ പരീക്ഷകൾ നാളെയും ബിരുദാനന്തര ബിരുദ പരീക്ഷകൾ ചൊവ്വാഴ്ചയുമാണ് ആരംഭിക്കുന്നത്.
ബി എസ് സി, ബി കോം പരീക്ഷ നാളെ രാവിലെ 9.30 മുതൽ 12.30 വരെയും ബിഎ പരീക്ഷ ഉച്ചയ്ക്ക് രണ്ട് മുതൽ അഞ്ച് വരെയാണ് നടക്കുക. സർവ്വകലാശാല പരിധിയിലുള്ള വിദ്യാർത്ഥികൾക്ക് വീടിനടുത്തുള്ള കോളേജിൽ പരീക്ഷ എഴുതാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഇതര സര്‍വ്വകലാശാലകളിലെ പരീക്ഷയും തിങ്കളാഴ്ച ആരംഭിക്കും. കൊവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് മാറ്റിയ പരീക്ഷകളാണ് വൈകി നടത്തുന്നത്. കൊവിഡ് വ്യാപനത്തിനിടെ പരീക്ഷ നടത്തുന്നതിൽ ഒരു വിഭാഗം ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഓഫ്ലൈൻ പരീക്ഷയ്ക്ക് പകരം ഓൺലൈൻ പരീക്ഷ നടത്തണമെന്നും അതല്ലെങ്കിൽ വാക്സിനേഷന് ശേഷം പരീക്ഷ നടത്തണമെന്നും വിദ്യാര്‍ത്ഥികൾ ആവശ്യപ്പെട്ടിരുന്നു. പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷയും നാളെ ആരംഭിക്കും.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : travel permission for university students for exams
Malayalam News from malayalam.samayam.com, TIL Network