ഒരു മാസത്തിനുള്ളിൽ കേരളത്തിലേക്ക് യാത്ര ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ വീട്ടിൽ പോകണം. ബന്ധുക്കൾക്ക് നന്ദി പറയണം. ജസ്റ്റിസ് കെ ടി തോമസിനേയും മുകുന്ദൻ സി മേനോനെയും കാണണമെന്നും പേരറിവാളൻ പറഞ്ഞു. കേരളത്തിലെ ജനങ്ങൾ തനിക്ക് വളരെയധികം പിന്തുണ നൽകിയെന്നും ആ സ്നേഹത്തിന് നന്ദി അറിയിക്കുകയാണെന്നും പേരറിവാളൻ വ്യക്തമാക്കി.
നവജ്യോത് സിങ്ങ് സിദ്ദുവിന് ഒരു വർഷത്തെ തടവ് ശിക്ഷ; ഉടൻ കീഴടങ്ങണമെന്ന് സുപ്രീം കോടതി
അതേസമയം പേരറിവാളനെ മോചിപ്പിച്ചതിൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. പേരറിവാളനെ മോചിപ്പിച്ചതിൽ വേദനയും നിരാശയുമുണ്ടെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
രാജീവ് ഗാന്ധിയുടെ ഘാതകനെ മോചിപ്പിക്കാനുള്ള സുപ്രീംകോടതിയുടെ തീരുമാനത്തിൽ ഗാഢമായ നിരാശയും വേദനയുമുണ്ട്.രാജീവ് ഗാന്ധി ജീവത്യാഗം ചെയ്തത് രാജ്യത്തിനു വേണ്ടിയാണ്, കോൺഗ്രസിനു വേണ്ടിയല്ല. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ലക്ഷക്കണക്കിനു പേരുണ്ടെന്നും അവരെയെല്ലാം മോചിപ്പിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
പേരറിവാളന്റെ മോചനത്തിൽ വേദനയും നിരാശയും: കോൺഗ്രസ്
രാജീവ് ഗാന്ധി വധക്കേസിൽ 1991 ജൂൺ പതിനൊന്നിനാണ് പേരറിവാളന്റെ അറസ്റ്റ് സിബിഐ രേഖപ്പെടുത്തിയത്. രാജീവ് ഗാന്ധിയെ വധിക്കാൻ ഉപയോഗിച്ച ബോംബ് ഉണ്ടാക്കാൻ രണ്ട് ബാറ്ററികൾ വാങ്ങി പ്രധാന പ്രതിക്ക് കൈമാറിയെന്നാണ് പേരറിവാളനെതിരെയുള്ള ആരോപണം.
ഭരണഘടനയുടെ 142മത് വകുപ്പ് പ്രകാരം പ്രത്യേക അധികാരം ഉപയോഗിച്ചാണ് സുപ്രീം കോടതി പേരറിവാളനെ മോചിപ്പിക്കാൻ നിർദ്ദേശിച്ചത്. 31 വർഷത്തെ ജയിൽവാസത്തിന് ശേഷമാണ് പേരറിവാളൻ ജയിൽ മോചിതനാകുന്നത്. 16 വർഷം പിന്നിട്ടിട്ടും മറ്റ് പ്രതികളെപ്പോലെ ശിക്ഷാ ഇളവ് നിഷേധിക്കപ്പെട്ടതിനെ തുടർന്നാണ് പേരറിവാളനും മറ്റുള്ളവരും സുപ്രീം കോടതിയെ സമീപിച്ചത്.
ലോറി നിറയെ ഹാര്‍പ്പിക്കും സോപ്പ് പൊടിയും; വ്യാജന്മാര് പിടിയില്‍
Web Title : special thanks to the people of kerala says perarivalan
Malayalam News from Samayam Malayalam, TIL Network