ഭക്ഷണത്തിൽ ഒലിവെണ്ണ ചേർക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുമെന്ന കാര്യം അറിയാമോ? പല തരത്തിലുള്ള രോഗങ്ങളെ അകറ്റി നിർത്താനും ചർമ്മത്തിന് പുതുജീവൻ പകരാനും ഒലിവ് ഓയിൽ സഹായിക്കും.
ഈ ദൈനംദിന പ്രശ്നങ്ങൾക്കൊക്കെ പരിഹാരമാണ് ഒലിവ് ഓയിൽ
ഹൈലൈറ്റ്:
- വിട്ടുമാറാത്ത പല രോഗസാധ്യതകളും കുറയ്ക്കാൻ ഒലിവ് ഓയിൽ സഹായിക്കുന്നു.
- നിത്യ ജീവിതത്തിൽ ഉണ്ടാകുന്ന ഈ സാധാരണ പ്രശ്നങ്ങൾ പരിഹരിക്കാനും ഒലിവ് ഓയിൽ ഉപയോഗിക്കാം
ഒലിവ് എണ്ണയിൽ അടങ്ങിയിട്ടുള്ള പ്രധാന ഫാറ്റി ആസിഡായ ഒലിയിക് ആസിഡിന് വീക്കം തടയുന്ന ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മോണോസാചുറേറ്റഡ് കൊഴുപ്പുകൾ ഉയർന്ന ചൂടിനെ പ്രതിരോധിക്കുന്നതിനാൽ, എക്സ്ട്രാ വിർജിൻ ഒലിവ് എണ്ണ പാചകത്തിനുള്ള ആരോഗ്യകരമായ തിരഞ്ഞെടുപ്പായി കണക്കാക്കപ്പെടുന്നു.
ഈ ഗുണകരമായ ഫാറ്റി ആസിഡുകൾ കൂടാതെ, ഒലിവ് എണ്ണയിൽ ശക്തമായ ആൻറി ഓക്സിഡൻറുകൾ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നും. ഒപ്പം, ഇതിൽ മിതമായ അളവിൽ വിറ്റാമിൻ ഇ, കെ എന്നിവ അടങ്ങിയിരിക്കുകയും ചെയ്യുന്നു. ഈ ആന്റിഓക്സിഡന്റുകളുടെ സാന്നിധ്യം കാരണം, ഒലിവ് എണ്ണ വീക്കം നേരിടാനും വിട്ടുമാറാത്ത രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കാനും സഹായകമാണ്. മാത്രമല്ല, അമിതവണ്ണം, ഹൃദ്രോഗം, മെറ്റബോളിക് സിൻഡ്രോം, ടൈപ്പ് 2 പ്രമേഹം, അൽഷിമേഴ്സ്, ആർത്രൈറ്റിസ്, ക്യാൻസർ എന്നിവ തടയാനും ഇത് സഹായിക്കുന്നു. ആൻറി ബാക്ടീരിയൽ ഗുണങ്ങളുള്ള ധാരാളം പോഷകങ്ങളും എക്സ്ട്രാ വിർജിൻ ഒലീവ് എണ്ണയിൽ അടങ്ങിയിട്ടുണ്ട്. വയറ്റിലെ അൾസറിനും വയറ്റിലെ ക്യാൻസറിനും കാരണമാകുന്ന ഒരുതരം ബാക്ടീരിയയായ ഹെലിക്കോബാക്റ്റർ പൈലോറിക്ക് എതിരെ എക്സ്ട്രാ വിർജിൻ ഒലിവ് എണ്ണ ഫലപ്രദമാണെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
അതിനാൽ, നിങ്ങളുടെ ഭക്ഷണത്തിൽ ആരോഗ്യകരമായ അളവിൽ എക്സ്ട്രാ വിർജിൻ ഒലിവ് എണ്ണ ചേർക്കുന്നത് ഈ രോഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കും. പല ദൈനംദിന ആരോഗ്യ പ്രശ്നങ്ങൾക്കുള്ള ചികിത്സ നൽകാനും ഇത് ചർമ്മത്തിന് പുറത്ത് ഉപയോഗിക്കാം.
ഇനി പറയുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഒലിവ് എണ്ണ ഉപയോഗിക്കാം:
മലബന്ധം
രാവിലെ വെറും വയറ്റിൽ ഒരു ടേബിൾ സ്പൂൺ ഒലിവ് എണ്ണ കഴിക്കുന്നത് മലബന്ധം കുറയ്ക്കാൻ സഹായിക്കുന്നു. എന്നിരുന്നാലും, ഒന്നിൽ കൂടുതൽ ടേബിൾസ്പൂൺ കഴിക്കരുതെന്ന് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. കാരണം ഇത് വയറിളക്കത്തിനും മലബന്ധത്തിനും കാരണമാകും. കൂടാതെ, ഈ പ്രതിവിധി കുഞ്ഞുങ്ങൾക്കും കുട്ടികൾക്കും കൊടുക്കരുത്.
നല്ല ആരോഗ്യത്തിന് നിങ്ങൾക്ക് കുടിക്കാവുന്ന മികച്ച പാനീയങ്ങൾ ഇവയാണ്
വരണ്ട കൈകൾ
ഒലിവ് എണ്ണയ്ക്ക് ചർമ്മത്തെ വളരെയധികം പോഷിപ്പിക്കുന്ന ഗുണങ്ങൾ ഉണ്ട്. ഇത് ചർമ്മത്തിന് യുവത്വം നൽകാൻ സഹായിക്കുന്നു. ചർമ്മത്തിലെ വരൾച്ച പലരെ സംബന്ധിച്ചും ഒരു സാധാരണ പ്രശ്നമാണ്. കൊവിഡ്-19 ബാധ ഒഴിവാക്കാൻ ഇടയ്ക്കിടെ കൈ കഴുകേണ്ടതിന്റെ ആവശ്യകത ഈ ദുരിതങ്ങൾക്ക് ആക്കം കൂട്ടി. വിഷമിക്കേണ്ട, ഒലിവ് എണ്ണ ഉപയോഗിച്ച് ഇതിന് പരിഹാരം കണ്ടെത്താം.
ഒരു ടേബിൾ സ്പൂൺ വീതം എക്സ്ട്രാ വിർജിൻ ഒലിവ് എണ്ണയും നെയ്യും, കാൽ ടീസ്പൂൺ വിറ്റാമിൻ ഇ എണ്ണയും 5-10 തുള്ളി അവശ്യ എണ്ണയും ഒരുമിച്ച് കലർത്തുക. കൈകൾ, നഖങ്ങൾ, വരണ്ട മറ്റ് ചർമ്മ ഭാഗങ്ങൾ എന്നിവിടങ്ങളിലൊക്കെ ഇത് പുരട്ടി മസാജ് ചെയ്യുക. 30-60 മിനിറ്റ് അല്ലെങ്കിൽ ഒരു രാത്രി മുഴുവൻ ഇത് വയ്ക്കുക. ഇത് നിങ്ങളുടെ കൈകൾക്ക് മൃദുത്വം പകരുന്നു.
ചെറിയ മുറിവുകൾക്ക്
ആന്റിസെപ്റ്റിക്, ആൻറി ബാക്ടീരിയൽ ഗുണങ്ങൾക്ക് ഉള്ളതിനാൽ മുറിവ് ഉണക്കുന്ന പ്രക്രിയ വേഗത്തിലാക്കാൻ ഒലിവ് എണ്ണ ഉപയോഗിക്കാം. വീട്ടിൽ തന്നെ ആന്റിസെപ്റ്റിക് ക്രീം ഉണ്ടാക്കുന്നതിനും ചെറിയ മുറിവുകളും ഉരച്ചിലുകളും അണുവിമുക്തമാക്കുന്നതിനും ഈ എണ്ണ ഒരു ഘടകമായി ഉപയോഗിക്കുന്നു. എന്നിരുന്നാലും, ഈ വീട്ടുവൈദ്യത്തെ പിന്തുണയ്ക്കുന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല.
എന്നാൽ ബേൺസ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം, ഒലിവ് എണ്ണ കഴിക്കുന്നത് പൊള്ളലുമായി ബന്ധപ്പെട്ട മുറിവുകളിൽ നിന്ന് കരകയറാൻ സഹായിക്കുമെന്ന് പറയുന്നുണ്ട്. ഈ എണ്ണ ഉപയോഗിച്ച് സാലഡ് ഡ്രെസ്സിംഗുകൾ, ഗ്രേവികൾ, സോസുകൾ എന്നിവയിൽ ചേർക്കുവാനോ അല്ലെങ്കിൽ പച്ചക്കറികൾ വഴറ്റുവാനോ ഈ സമ്പന്നമായ ചേരുവ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
ഡയപ്പർ റാഷസ് മാറാൻ
ഡയപ്പർ രക്ഷസുമായി ബന്ധപ്പെട്ട ചൊറിച്ചിലും ചർമ്മത്തിലെ അസ്വസ്ഥതയും കുറയ്ക്കുന്നതിന് ഒലിവ് എണ്ണ ഒരു വീട്ടുവൈദ്യമായി ഉപയോഗിക്കുന്നു. ഇത് കുഞ്ഞിന്റെ ചർമ്മത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുകയും ഡയപ്പർ ഇടുന്ന ഭാഗത്തെ പ്രശ്നങ്ങൾ ശമിപ്പിക്കുകയും ആവശ്യമായ ഈർപ്പം പകരുകയും ചെയ്യുന്നു.
ഇത്രയും ഗുണങ്ങളുള്ള കസ്കസ് എങ്ങനെ ഭക്ഷണത്തിൽ ഉൾപ്പെടുത്താതിരിക്കും?
മുടിയുടെ അറ്റം പിളരുന്നത് തടയാൻ
മുടിയുടെ അറ്റം പിളരുന്ന പ്രശ്നം പരിഹരിക്കുന്നതിന്, മുടിയുടെ അറ്റത്ത് നിന്ന് വേരുകളിലേക്ക് ചെറുചൂടുള്ള ഒലിവ് എണ്ണ പുരട്ടുക. ഇത് 10-20 മിനുട്ട് നേരം വിടുക, ശേഷം മൃദുവായ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ഇത് മുടിക്ക് ഈർപ്പമുണ്ടാക്കാനും ശിരോചർമ്മത്തിലെ പ്രകോപനം കുറയ്ക്കാനും സഹായിക്കും. കൂടാതെ, ഇത് താരൻ കുറയ്ക്കുന്നതിനും ഗുണകരമാണ്.
ചെവിയിലെ മെഴുക്
ചെവിയിൽ ഉണ്ടാകുന്ന അധിക മെഴുക് നീക്കം ചെയ്യാൻ നിങ്ങൾക്ക് ഒലിവ് എണ്ണ ഉപയോഗിക്കാം. ചെവിയുടെ അകത്തെ കട്ടിയുള്ള മെഴുക് മയപ്പെടുത്താൻ ഒലിവ് എണ്ണ സഹായിക്കുന്നു, ഇതിന്റെ ആന്റിസെപ്റ്റിക് ഗുണങ്ങൾ ചെവിയിൽ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. ഒരു ഡ്രോപ്പർ ഉപയോഗിച്ച്, മൂന്നോ നാലോ തുള്ളി ചെറുതായി ചൂടുള്ള ഒലിവ് എണ്ണ പ്രശ്നം ബാധിച്ച ചെവിയിൽ ഒഴിക്കുക. ഏകദേശം 10 മിനിറ്റിനു ശേഷം, നിങ്ങൾക്ക് ഇയർബഡുകൾ ഉപയോഗിച്ച് എണ്ണയും മൃദുവായ മെഴുകും എളുപ്പത്തിൽ നീക്കം ചെയ്യാം.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്ത്തകള് അറിയാന് ആപ്പ് ഡൗണ്ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : proven health and beauty benefits of olive oil
Malayalam News from malayalam.samayam.com, TIL Network