Gokul Murali | Samayam Malayalam | Updated: May 19, 2022, 8:03 PM
ജപ്പാൻ പ്രധാനമന്ത്രിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തും. 2021 മാർച്ചിൽ നടന്ന ക്വാഡ് നേതാക്കളുടെ ആദ്യ വെർച്വൽ മീറ്റിംഗിന് ശേഷം നടക്കുന്ന ഉച്ചകോടിയാണ് ടോക്കിയോയിൽ നടക്കുന്നത്. 24ന് തന്നെ ബൈഡനുമായും കിഷിദയുമായും കൂടിക്കാഴ്ച നടന്നേക്കുമെന്നാണ് റിപ്പോർട്ട്.
ഹൈലൈറ്റ്:
- ജപ്പാൻ പ്രധാനമന്ത്രിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തും.
- 2021 മാർച്ചിലായിരുന്നു ആദ്യ ക്വാഡ് നേതാക്കളുടെ വെർച്വൽ മീറ്റിംഗ്
- 24ന് തന്നെ ബൈഡനുമായും കിഷിദയുമായും കൂടിക്കാഴ്ച നടന്നേക്കും
Also Read : മുട്ടോളം വെള്ളത്തിൽ ഇറങ്ങാൻ വയ്യ, പ്രളയ അവലോകനത്തിനെത്തിയ ബിജെപി എംഎൽഎ രക്ഷാപ്രവർത്തകന്റെ തോളിൽ കയറി; വിവാദം
ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും. അതിന് പുറമെ, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായും ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കട്ട് മോറിസൺ എന്നിവരുമായി പ്രധാനമന്ത്രി ചർച്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി.
2021 മാർച്ച് മാസത്തിൽ നടന്ന ക്വാഡ് നേതാക്കളുടെ ആദ്യ വെർച്വൽ മീറ്റിംഗിന് ശേഷം നടക്കുന്ന ഉച്ചകോടിയാണ് ടോക്കിയോയിൽ നടക്കുന്നത്. കഴിഞ്ഞ സെപ്തംബറിൽ വാഷിംഗ്ടണിലും പിന്നീട് ഈ വർഷം മാർച്ചിലും അവർ നേരിട്ട് കണ്ട് ചർച്ചകൾ നടത്തിയിരുന്നു.
Also Read : നവജ്യോത് സിങ്ങ് സിദ്ദുവിന് ഒരു വർഷത്തെ തടവ് ശിക്ഷ; ഉടൻ കീഴടങ്ങണമെന്ന് സുപ്രീം കോടതി
ലോക നേതാക്കളുമായി നടത്തുന്ന ചർച്ചയിൽ ഇൻഡോ – പസഫിക് മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചും സമകാലിക ആഗോള പ്രശ്നങ്ങളെക്കുറിച്ചും ചർച്ചകൾ നടക്കാൻ സാധ്യതയുണ്ടെന്ന് വിദേശകാര്യ വക്താവ് വ്യക്തമാക്കി. 24ന് തന്നെ ബൈഡനുമായും കിഷിദയുമായും കൂടിക്കാഴ്ച നടന്നേക്കുമെന്നാണ് റിപ്പോർട്ട്.
2022 മാർച്ചിൽ ന്യൂഡൽഹിയിൽ നടന്ന 14-ാമത് ഇന്ത്യ – ജപ്പാൻ വാർഷിക ഉച്ചകോടിയിൽ നിന്ന് രണ്ട് നേതാക്കൾ തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന്റെ തുടർച്ചയായുള്ള ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാൻ പ്രധാനമന്ത്രി കിഷിദയുമായുള്ള കൂ്ടക്കാഴ്ച അവസരമൊരുക്കുമെന്ന് ബാഗ്ചി പറഞ്ഞു.
Also Read : താലിബാന്റെ പഠനവിലക്ക്; അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികൾക്ക് പഠിക്കാൻ രഹസ്യ സ്കൂളുകൾ
ബൈഡനുമായുള്ള കൂടിക്കാഴ് ഇന്ത്യ – യുഎസ് തന്ത്രപരമായ പങ്കാളിത്തം അവലോകനം ചെയ്യുമെന്നും വക്താവ് വ്യക്തമാക്കി. കഴിഞ്ഞ സെപ്റ്റംബറിൽ പ്രധാനമന്ത്രി പ്രസിഡന്റ് ബൈഡനുമായി നടത്തിയ ഉഭയകക്ഷി യോഗത്തിൽ നടന്ന ചർച്ചകളുടെ തുടർനടപടികൾ ഇരു നേതാക്കളും ചർച്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
കനത്ത മഴ; മലപ്പുറത്ത് 2 കിണറുകള്‍ നിലംപൊത്തി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : pm modi to attend fourth quad summit in tokyo meets japan pm fumio kishida australia pm scott morrison and us president joe biden
Malayalam News from Samayam Malayalam, TIL Network