Gokul Murali | Samayam Malayalam | Updated: May 19, 2022, 10:12 PM
ലത്തീൻ സഭയുടെ രാഷ്ട്രീയ കാര്യ സമിതി യോഗത്തിലാണ് തീരുമാനമെടുത്തിരിക്കുന്നത്. സഭയുടേത് മൂല്യാധിഷ്ഠിതമായ സമദൂരമായിരിക്കും. തൃക്കാക്കര മണ്ഡലം ഒരു സമുദായത്തിന് മാത്രമായി കോൺഗ്രസ് മാറ്റിവെച്ചെന്ന് എം ബി മുരളീധരൻ
ഹൈലൈറ്റ്:
- ലത്തീൻ സഭയുടെ രാഷ്ട്രീയ കാര്യ സമിതി യോഗത്തിലാണ് തീരുമാനമെടുത്തിരിക്കുന്നത്
- സഭയുടേത് മൂല്യാധിഷ്ഠിതമായ സമദൂരമായിരിക്കും
- തൃക്കാക്കര മണ്ഡലം ഒരു സമുദായത്തിന് മാത്രമായി കോൺഗ്രസ് മാറ്റിവെച്ചെന്ന് എം ബി മുരളീധരൻ
Also Read : ‘എന്നും അംബാനിയേയോ അദാനിയേയോ അധിക്ഷേപിച്ചിട്ട് കാര്യമില്ല’; കോൺഗ്രസിനെ വിമർശിച്ച് ഹർദ്ദിക് പട്ടേൽ
തിരക്കുപിടിച്ച തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാകുന്നതിനിടെയാണ് ലത്തീൻ സഭ നയം വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, കോൺഗ്രസിനെ വെട്ടിലാക്കി എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി എം ബി മുരളീധരൻ സിപിഎമ്മിൽ ചേർന്നു.
ഉമാ തോമസിനെ തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയാക്കിയതിൽ അതൃപ്തി പ്രകടിപ്പിച്ചതിനു പിന്നാലെയാണ് അദ്ദേഹം പാർട്ടിവിട്ട് സിപിഎമ്മിലെത്തിയത്. ഇടത് സ്ഥാനാർത്ഥി നേരിട്ടെത്തി പിന്തുണ അഭ്യർത്ഥിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇടത് മുന്നണിയിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read : പ്രധാനമന്ത്രി ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കും; മോദി-ബൈഡൻ കൂടിക്കാഴ്ച നടത്തും
തൃക്കാക്കര മണ്ഡലം ഒരു സമുദായത്തിന് മാത്രമായി കോൺഗ്രസ് മാറ്റിവെച്ചെന്ന് എം ബി മുരളീധരൻ ആരോപിച്ചിരുന്നു. എല്ലാ വിഭാഗം ജനങ്ങളേയും ഉൾക്കൊണ്ട് വേണം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണ്ണയം നടക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. തൃക്കാക്കര മണ്ഡലത്തിൽ തുടർച്ചയായി ക്രിസ്ത്യൻ സമുദായത്തിൽപെട്ട ആളുകൾക്കാണ് സീറ്റ് ലഭിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
കെപിസിസി അധ്യക്ഷൻ കെ സുധാകരൻ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചു എന്ന രീതിയിൽ ഇടതു മുന്നണിയുടെ പ്രചരണം. അതേസമയം, ഇതേ നാണയത്തിൽ തന്നെ തിരിച്ചടിച്ച് പ്രതിരോധം സൃഷ്ടിക്കുകയാണ് യുഡിഎഫും.
Also Read : മുട്ടോളം വെള്ളത്തിൽ ഇറങ്ങാൻ വയ്യ, പ്രളയ അവലോകനത്തിനെത്തിയ ബിജെപി എംഎൽഎ രക്ഷാപ്രവർത്തകന്റെ തോളിൽ കയറി; വിവാദം
തൃക്കാക്കരയിൽ കെ വി തോമസ് ഇഫക്ട് ഉണ്ടാല്ലെന്ന് എറണാകുളം മുൻ എംപി സെബാസ്റ്റ്യൻ പോൾ അഭിപ്രായപ്പെട്ടിരുന്നു. ഒരു വ്യക്തിക്ക് തെരഞ്ഞെടുപ്പിൽ വലിയതോതിലുള്ള ഇടപെടൽ നടത്താൻ സാധിക്കില്ല. കെ വി തോമസിന് കുറേ വോട്ടുമായി തൃക്കാക്കരയിലേക്ക് വരാനോ അല്ലെങ്കിൽ തൃക്കാക്കരയിലെ വോട്ട് മറിക്കാനോ കഴിയുമെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ആരെയും എന്തും പറയാമോ? സുധാകരനെതിരെ ഇ പി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : thrikkakara by election 2022 latin catholic in kerala
Malayalam News from Samayam Malayalam, TIL Network