പ്രതിക്കെതിരെ കഴിഞ്ഞ ഏപ്രിൽ മാസമാണ് പരാതി നൽകിയത്. പരാതി നൽകിയെങ്കിലും പാര്‍ട്ടിയിലെ ഒരു വിഭാഗമാണ് പ്രതിയെ സംരക്ഷിച്ചത് എന്നാണ് ആരോപണം. വനിതാ പ്രവർത്തകയുടെ പരാതി പാർട്ടി അവഗണിച്ചിരുന്നു.
പ്രതീകാത്മക ചിത്രം
ഹൈലൈറ്റ്:
- പ്രതിക്കെതിരെ പോലീസ് നടപടിയെടുത്തിരുന്നില്ല
- പ്രതി കീഴടങ്ങുകയായിരുന്നു
- റിമാൻഡ് ചെയ്തു
സായ് കൃഷ്ണയ്ക്കെതിരെ ഏപ്രിൽ മാസത്തിലാണ് ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് ഗോപിക പരാതി നൽകിയത്. വനിതാ പ്രവർത്തകയുടെ പരാതി പാർട്ടി അവഗണിച്ചതോടെയാണ് ഗോപിക മാധ്യമങ്ങളെ കാണുകയായിരുന്നു. ഇതിനു പിന്നാലെയാണ് പ്രതി കീഴടങ്ങിയത്.
അർജുൻ ആയങ്കിയുടെ കാർ കണ്ടെത്തി; നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റിയ നിലയിൽ
ഗോപിക പരാതി നൽകിയെങ്കിലും പാര്‍ട്ടിയിലെ ഒരു വിഭാഗമാണ് പ്രതിയെ സംരക്ഷിച്ചത് എന്നാണ് ആരോപണം. ഇന്നലെ സിപിഎം ചാല ഏരിയാ കമ്മിറ്റി ഓഫീസിൽ എത്തി ഡിവൈഎഫ്ഐ യോഗത്തിൽ പ്രതി പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.
പോലീസിൽ അറിയിച്ചിട്ടും പ്രതിക്കെതിരെ നടപടിയെടുത്തിരുന്നില്ല. ഇതേത്തുടര്‍ന്നാണ് സംഭവം വാര്‍ത്തയായത്. ഹൈക്കോടതിയിൽ പ്രതി ജാമ്യത്തിന് ശ്രമിക്കുന്നതിനാൽ അറസ്റ്റ് ചെയ്യുന്നതിൽ തടസം ഉണ്ടെന്നായിരുന്നു പോലീസിന്റെ നിലപാട്. കീഴടങ്ങിയ പ്രതിയെ റിമാൻഡ് ചെയ്തു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : dyfi leader surrendered at poonthura police station
Malayalam News from malayalam.samayam.com, TIL Network