മനാമ > ഒന്നാണ് കേരളം ഒന്നാമതാണ് കേരളം ബഹ്റൈന്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ തൃക്കാക്കരയിലെ ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിനെ വിജയിപ്പിക്കാനായി തെരെഞ്ഞെടുപ്പ് കണ്വെന്ഷന് സംഘടിപ്പിച്ചു. ഭാവി കേരളത്തിനും ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ വിഭാവനം ചെയ്ത് നടപ്പാക്കുന്ന ജനപക്ഷ വികസനകുതിപ്പിനു കരുത്തു പകരാനും ഡോ. ജോ ജോസഫിനെ വിജയിപ്പിക്കണമെന്ന് കണ്വെന്ഷന് തൃക്കാക്കരയിലെ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.
ലോക കേരള സഭാംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സിവി നാരായണന് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. 25 വര്‍ഷം മുന്നിലേക്ക് കണ്ടുള്ള വികസന പദ്ധതികളാണ് നവ കേരളത്തിനായി ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കുന്നത്. അത്തരം പദ്ധതികളെയെല്ലാം തുരങ്കം വെക്കുന്ന ലജ്ജാവഹമായ പ്രവൃത്തികള്‍ക്കാണ് നിര്‍ഭാഗ്യവശാല്‍ പ്രതിപക്ഷം നേതൃത്വം നല്‍കുന്നത്. അത് തിരിച്ചറിയുന്ന പ്രബുദ്ധരായ വോട്ടര്‍മാര്‍ ഈ വികസന വിരോധികള്‍ക്ക് ബാലറ്റിലൂടെ മറുപടി നല്‍കും. വികസന പദ്ധതികള്‍ക്കൊപ്പം സമൂഹത്തിലെ മുഴുവന്‍ മനുഷ്യരെയും ചേര്‍ത്ത് പിടിച്ചുള്ള സാമൂഹ്യ ക്ഷേമ പദ്ധതികളുമായും സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. ലൈഫ് മിഷന്റെ ഭാഗമായുള്ള വീടുകളും സാമൂഹ്യ സുരക്ഷാ പെന്‍ഷനും അവയില്‍ ചിലത് മാത്രമാണ്. ഇതിനെയെല്ലാം ജനങ്ങള്‍ സാകൂതം വീക്ഷിക്കുകയും ഹൃദയത്തിലേറ്റുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം കരുത്തു പകരാന്‍ സാധിക്കുന്ന മികച്ച സ്ഥാനാര്‍ത്ഥിയെയാണ് ഡോ. ജോ ജോസഫിലൂടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി രംഗത്തിറക്കിയിട്ടുള്ളത്. അതിനാല്‍ ഡോ. ജോ ജോസഫിന്റെ വിജയം തൃക്കാക്കരയുടെ മാത്രമല്ല രാഷ്ട്രീയ കേരളത്തിന്റെ കൂടെ വിജയമായിരിക്കും എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പ്രവാസി കമ്മീഷന് അംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സുബൈര്‍ കണ്ണൂര്‍ അധ്യക്ഷനായി. വിവിധ ഇടതു മതേതര കക്ഷി നേതാക്കളായ ഷാജി മുതല, എകെ സുഹൈല്‍(നവകേരള), മൊയ്ദീന് കുട്ടി പുളിക്കല്‍ (ഐഎംസിസി), ഫൈസല്‍ എംഎം(എന്‍സിപി ബഹ്റൈന്‍ ചാപ്റ്റര്‍), പി ശ്രീജിത്, പ്രദീപ് പതേരി, ജോയ് വെട്ടിയാടന്‍(ബഹ്റൈന്‍ പ്രതിഭ) എന്നിവര്‍ സംസാരിച്ചു. മഹേഷ് യോഗീദാസന്‍ സ്വാഗതവും റഫീഖ് അബ്ദുള്ള നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..