മനാമ > കേരള ഫുട്ബോള്‍ അസോസിയേഷന് ബഹ്റൈന്‍ (കെഎഫ്എ) കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘സൂപ്പര്‍ കപ്പ് 2022’ മെഗാ ഫുട്ബാള്‍ ടൂര്‍ണമെന്റിന് വ്യാഴാഴ്ച പന്തുരുളും. മെയ് 19,20,26,27, ജൂണ്‍ 2,3,9,10 തീയതികളില്‍ ഹൂറയില്‍ ഗോസി കോംപ്ലക്സിനു പിന്‍വശമുള്ള മൈതാനിയില്‍ ടൂര്‍ണമെന്റ് നടക്കും.
പ്രൊഫഷണല്‍ വിഭാഗത്തില്‍ 8 ടീമും, സെമി പ്രൊഫഷണല്‍ വിഭാഗത്തില്‍ 16 ടീമും അമേച്ചറില് 32 ടീമും കളത്തിലിറങ്ങും. വ്യാഴം , വെള്ളി ദിവസങ്ങളിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുള്ളതെന്ന് സംഘാകര്‍ അറിയിച്ചു.
ബഹ്റൈന്‍ മലയാളി പ്രവാസികള്‍ക്കിടയില്‍ കായിക വ്യായാമത്തെ പ്രോത്സാഹിപ്പിക്കുന്നതിന് രൂപീകൃതമായ സംഘടനയാണ് കേരള ഫുട്ബോള്‍ അസോസിയേഷന് ബഹറിന്‍. 2019ല്‍ ഇരുപതോളം ക്ലബ്ബുകളും ആയി തുടങ്ങി ഇന്ന് 54 ക്ലബ്ബുകളുടെയും 1200 കളിക്കാരും ചേര്‍ന്നതാണ് അസോസിയേഷന്. ചുരുങ്ങിയ സമയത്തില്‍ 23 ഓളം ചെറുതും വലുതുമായ ടൂര്‍ണമെന്റ് സംഘടിപ്പിച്ചതായും ഭാരവാഹികള്‍ അറിയിച്ചു.
കെഎഫ്എ ഭാരവാഹികളായ പ്രസിഡന്റ് ഉബൈദ് പൂമംഗലം, വൈസ്. പ്രസിഡണ്ടുമാരായ മുഹമ്മദ് റഫീഖ്, ജനറല്‍ സെക്രട്ടറി കൃഷ്ണ ദാസ്, ട്രെഷര്‍ തസ്ലീം തെന്നാടന്‍, ജോ.സെക്രെട്ടറിമാരായ അബ്ദുള്‍ ജലീല്‍, അരുണ്‍ ശരത്, മെമ്പര്‍ഷിപ് കോര്‍ഡിനേറ്റര്‍മാരായ സജ്ജാദ് സുലൈമാന്‍, സവാദ് തലപ്പച്ചേരി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..