വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദായതോടെ അതോടൊപ്പമുള്ള വിസയും റദ്ദാകുമെന്ന് സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു വ്യക്തമാക്കി. ഈ സാഹചര്യത്തിൽ വിജയ് ബാബുവിനെ യുഎഇ പോലീസ് പിടികൂടി നാട്ടിലേക്ക് തിരിച്ചയക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാസ്പോർട്ട് റദ്ദാക്കിയ ശേഷം ഇന്റർപോളിന്റെ സഹായത്തോടെ നടനെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനാണ് നീക്കം.
Also Read : ആ പറഞ്ഞ സാധനം മുഖ്യമന്ത്രിയ്ക്കോ ജില്ലയിലെ മന്ത്രിയ്ക്കോ ഇല്ലാതെ പോയത് എംപിമാരുടെ കുറ്റമല്ല; മെട്രോ വിവാദത്തിൽ ഹൈബി
അതേസമയം പാസ്പോർട്ട് റദ്ദാക്കുന്ന നടപടി മുൻകൂട്ടി കണ്ട് വിജയ് ബാബു ഇന്ത്യയുമായി പിടികിട്ടാപുള്ളികളെ കൈമാറാൻ ഉടമ്പടിയില്ലാത്ത മറ്റൊരു രാജ്യത്തേക്കു കടന്നതായി സൂചനയുണ്ടെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളൊന്നും റിപ്പോർട്ടിലില്ല. ഇക്കാര്യത്തിൽ പോലീസും പ്രതികരിച്ചിട്ടില്ല.
മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി പറയും വരെ ദുബായിൽ തങ്ങാൻ വിജയ് ബാബു പദ്ധതി ഇട്ടതിനിടയിലായിരുന്നു പാസ്പോർട്ട് റദ്ദാക്കാനുള്ള നീക്കം പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. പാസ്പോർട്ടും വിസയും റദ്ദാക്കപ്പെടുന്നതോടെ ദുബായിൽ കഴിയുന്നത് നിയമവിരുദ്ധമായി മാറും.
Also Read : ഹാർദിക് പട്ടേൽ ബിജെപിയിലേക്കോ, ആം ആദ്മിയിലേക്കോ? മുൻ കോൺഗ്രസ് നേതാവിന്റെ പ്രതികരണം ഇങ്ങനെ
കഴിഞ്ഞ മാസം 22നാണു പുതുമുഖ നടിയുടെ പരാതിയിൽ വിജയ് ബാബുവിനെതിരെ പോലീസ് പീഡനത്തിന് കേസ് റജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെ ഫേസ്ബുക്ക് ലൈവിലെത്തി ഇരയാക്കപ്പെട്ട നടിയുടെ പേര് വിജയ് ബാബു വെളിപ്പെടുത്തിയിരുന്നു. നേരത്തെ കൊച്ചി സിറ്റി പോലീസിനോട് നേരിട്ട് ഹാജരാകാന് മെയ് 19 വരെയാണ് വിജയ് ബാബു സമയം ചോദിച്ചിരുന്നത്. വിദേശത്താണെന്നും ബിസിനിസ് ടൂറിലാണെന്നുമായിരുന്നു വിജയ് ബാബുവിന്റെ വാദം.
ആരെയും എന്തും പറയാമോ? സുധാകരനെതിരെ ഇ പി
Web Title : actor vijay babu s passport cancelled
Malayalam News from Samayam Malayalam, TIL Network