ആ പറഞ്ഞ സാധനം മുഖ്യമന്ത്രിയ്ക്കോ ജില്ലയിലെ മന്ത്രിയ്ക്കോ ഇല്ലാതെ പോയത് എംപിമാരുടെ കുറ്റമല്ല; മെട്രോ വിവാദത്തിൽ ഹൈബി
തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ആൻ്റണി വ്യക്തമാക്കിയതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. “തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കായി താൻ ഇറങ്ങിയില്ലെങ്കിൽ അന്തരിച്ച പിടി തോമസിനോട് ചെയ്യുന്ന നീതികേടാകും. പി.ടിയുടെ ഭാര്യ എന്നതിലുപരി ഒരു വനിതാ നേതാവ് എന്ന ഐഡന്റിറ്റി ഉമയ്ക്കുണ്ട്. തൃക്കാക്കരയിൽ എൽഡിഎഫിന് ജയിക്കുക പ്രയാസമാണ്. ഇക്കാര്യത്തിൽ തനിക്ക് ബോധ്യമുണ്ട്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ എന്തിനാണ് മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് പ്രചാരണം നയിക്കുന്നതെന്ന് തനിക്കറിയില്ല” – എന്നും ആൻ്റണി വ്യക്തമാക്കി.
ദേശീയ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് തലസ്ഥാനത്ത് തിരിച്ചെത്തിയ കോൺഗ്രസ് നേതാവ് എകെ ആന്റണി സംഘടനാ പ്രവർത്തങ്ങളിൽ സജീവമാണ്. യുഡിഎഫ് – കോൺഗ്രസ് നേതൃത്വവുമായി ബന്ധം പുലർത്തുന്ന അദ്ദേഹം തൃക്കാക്കരയിലെ യുഡിഎഫ് പ്രചാരണം വിലയിരുത്തുന്നുണ്ട്. രാജസ്ഥാനിലെ ഉദയ്പൂരിൽ മൂന്ന് ദിവസം നീണ്ട് നിന്ന ചിന്തൻ ശിബിറിൽ ആൻ്റണി പങ്കെടുത്തിരുന്നില്ല. എന്നാൽ, കോൺഗ്രസ് പാർട്ടിയെ നവീകരിക്കുന്നതിനുള്ള നിർദേശങ്ങൾ ചിന്തൻ ശിബിറിന് മുന്നോടിയായി അദ്ദേഹം നേതൃത്വത്തിന് സമർപ്പിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സമദൂരനിലപാട്; ലത്തീൻ സഭ
തൃക്കാക്കരയിൽ എൽഡിഎഫ് പ്രചാരണം ശക്തമാക്കുകയാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ എംഎൽഎമാരെയും മന്ത്രിമാരെയും രംഗത്തിറക്കിയാണ് ഇടത് പ്രചാരണം. കോൺഗ്രസിൻ്റെ കുത്തക മണ്ഡലം പിടിച്ചെടുക്കാൻ സാധിച്ചാൽ സിൽവർ ലൈനടക്കമുള്ള നിർണായക പദ്ധതികളുമായി അതിവേഗം സർക്കാരിന് മുന്നോട്ട് പോകാം. നിലവിലെ വിവാദങ്ങൾക്ക് പ്രതിപക്ഷത്തിനുള്ള മറുപടി കൂടിയായി തീരുകയും ചെയ്യും തെരഞ്ഞെടുപ്പ് ഫലം. കോൺഗ്രസിൻ്റെ ഉറച്ച മണ്ഡലം നിലനിർത്തുകയെന്ന ലക്ഷ്യം മാത്രമാണ് യുഡിഎഫിനുള്ളത്. അതേസമയം, മണ്ഡലത്തിൽ ഭൂരിപക്ഷം കുറയുന്ന സാഹചര്യം ഉണ്ടായാൽ പോലും കെപിസി സി പ്രസിഡൻ്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതിസന്ധിയിലാകും.
വിവാഹ വീട്ടിലെ ടെറസില്‍ നിന്ന് വീണ് ഷിബു; മുങ്ങി സുഹൃത്തുക്കള്‍
Web Title : congress leader ak antony to campaign in thrikkakara for uma thomas on may 27
Malayalam News from Samayam Malayalam, TIL Network