കണ്ണൂര്‍: ക്വട്ടേഷന്‍ കേസുകളുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ മാധ്യമങ്ങളെ വിമര്‍ശിച്ച് സി.പി.എം. നേതാവ് പി. ജയരാജന്. ക്വട്ടേഷന്‍ കേസുകളുടെ മറ പിടിച്ച് സി.പി.എമ്മിനെതിരെ പ്രചാരവേല ചെയ്യുന്നുവെന്നാണ് ജയരാജന്റെ ഫെയ്സ്ബുക്ക് കുറിപ്പ്.
രണ്ടുകാര്യങ്ങളാണ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ജയരാജന് വ്യക്തമാക്കുന്നത്. ഇത്തരക്കാര്‍ക്ക് സി.പി.എമ്മുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ടെങ്കില്‍, തെളിഞ്ഞ സമയത്ത് തന്നെ അച്ചടക്ക നടപടിയെടുത്ത് അവരെ പുറത്താക്കിയിരുന്നു. മാത്രമല്ല, ഒരു സാമൂഹിക വിപത്ത് എന്ന നിലയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പാര്‍ട്ടിയും പാര്‍ട്ടിയുടെ വര്‍ഗ-ബഹുജന സംഘടനകളും ചേര്‍ന്ന് വ്യാപക പ്രചരണ പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. ഈ രണ്ട കാര്യങ്ങളും ചെയ്ത് പുരോഗമനപരമായ നിലപാട് എടുക്കുന്ന സി.പി.എമ്മിനെയും അനുബന്ധ സംഘടനകളെയുമാണ് മാധ്യമങ്ങള്‍ കുറ്റവാളികളായി ചിത്രീകരിക്കുന്നത്- ജയരാജന് കുറിപ്പില്‍ പറയുന്നു.
അതേസമയം തന്നെ കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെതും ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ ഇതിനു സമാനമായ കേസുകളിലും ക്വട്ടേഷന്‍ സംഘങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരക്കാര്‍ക്കെതിരെ സംഘടന എന്ന നിലയില്‍ നടപടികള്‍ സ്വീകരിച്ചിട്ടുമില്ല. വസ്തുതകള്‍ ഇതായിരിക്കെ, സിപിഎമ്മിന് ഇപ്പോഴും ക്വട്ടേഷന്‍ സംഘവുമായി ബന്ധം എന്ന് മാധ്യമങ്ങള്‍ സ്ഥാപിക്കുന്നു എന്നാണ് ജയരാജന്റെ കുറിപ്പിന്റെ ചുരുക്കം.
രണ്ടുപേരെ കുറിച്ച് പരോക്ഷമായ പരാമര്‍ശവും ജയരാജന് കുറിപ്പില്‍ നടത്തിയിട്ടുണ്ട്. അഴീക്കോട് സ്വദേശി(ഇത് അര്ജുന് ആയങ്കിയാകാം)യെ നാലുവര്‍ഷം മുന്‍പ് ഡി.വൈ.എഫ്.ഐയില്‍നിന്ന് മാറ്റി നിര്‍ത്തിയതാണ് എന്ന് കുറിപ്പില്‍ പറയുന്നു. മറ്റൊന്ന് ഷുഹബൈ് വധക്കേസിനെ തുടര്‍ന്ന് തില്ലങ്കേരി സ്വദേശിയെ പാര്‍ട്ടി പുറത്താക്കിയതാണെന്നും കുറിപ്പില്‍ പറയുന്നു.
content highlights: quotation case: p jayarajan against media