ഹൈലൈറ്റ്:
- വാക്സിനെടുക്കാൻ ആറ് മുതൽ എട്ടാഴ്ച സാവകാശം ലഭിച്ചേക്കും
- രാജ്യത്ത് 13 മുതൽ 14 കോടി കുട്ടികളുണ്ടെന്നാണ് കണക്കുകൂട്ടൽ
- 25 മുതൽ 26 കോടി ഡോസ് വാക്സിൻ വേണ്ടിവന്നേക്കും
ജുലൈ അവസാനത്തോടെയോ ആഗസ്റ്റോടെയോ 12-18 വയസ് പ്രായപരിധിയിലുള്ളവര്‍ക്ക് വാക്സിൻ കുത്തിവെച്ച് തുടങ്ങാമെന്നാണ് കരുതുന്നതെന്ന് അറോറ വ്യക്തമാക്കി.
കുട്ടികൾക്ക് വാക്സിൻ നൽകുന്നത് കൊവിഡിനെതിരായ പോരാട്ടത്തിൽ വഴിത്തിരിവാകുമെന്ന് എയിംസ് മേധാവി ഡോ രൺദീപ് ഗുലേറിയ പറഞ്ഞു. സ്കൂളുകൾ തുറക്കുന്നതിനും കുട്ടികൾക്ക് പുറത്തിറങ്ങി മറ്റ് വിനോദങ്ങളിൽ ഏര്‍പ്പെടുന്നതിനും അത് വഴിയൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭാരത് ബയോടെക്കിന്റെ കൊവാക്സിൻ ഉപയോഗിച്ച് 2-18 വയസ് വരെയുള്ള കുട്ടികളിൽ നടത്തിയ രണ്ടും മൂന്നും ഘട്ട പരീക്ഷണത്തിന്റെ റിസൾട്ട് സെപ്റ്റംബറിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫൈസര്‍ വാക്സിന് അതിനു മുമ്പ് പെര്മിഷൻ ലഭിച്ചാൽ അതും കുട്ടികൾക്ക് നൽകാൻ സാധിക്കും.
രാജ്യത്ത് 12 മുതൽ 18 വയസ് പ്രായത്തിനിടയിലുള്ള 13 മുതൽ 14 കോടി കുട്ടികളുണ്ടെന്നാണ് കണക്കുകൂട്ടൽ. ഇവര്‍ക്ക് നൽകുന്നതിനായി 25 മുതൽ 26 കോടി ഡോസ് വാക്സിൻ വേണ്ടി വന്നേക്കാമെന്ന് നീതി ആയോഗ് അംഗം ഡോ വികെ പോൾ പറഞ്ഞിരുന്നു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : 12 plus kids may get vaccine by august icmr
Malayalam News from malayalam.samayam.com, TIL Network