പെൺകുട്ടി ജീവനൊടുക്കാൻ കാരണം പ്രതി ഇൻസ്റ്റഗ്രാമിലെ വ്യാജ പ്രൊഫൈൽ ഉപയോഗിച്ചു നടത്തിയ ഭീഷണിയാണെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്.
പ്രതീകാത്മക ചിത്രം Photo: The Times of India/File
ഹൈലൈറ്റ്:
- കളമശ്ശേരി സ്വദേശി അറസ്റ്റിൽ
- അന്വേഷണം സൈബര്‍ സെൽ സഹായത്തോടെ
- ആത്മഹത്യ നടന്നത് കഴിഞ്ഞ തിങ്കളാഴ്ച
Also Read: മൂന്നാം തരംഗം ഉടനില്ല; കുട്ടികൾക്ക് ഓഗസ്റ്റ് മുതൽ വാക്സിൻ നൽകുമെന്ന് ഐസിഎംആര്‍
ബന്ധുവായ യുവാവിൻ്റെ ചിത്രങ്ങള്‍ ഉപയോഗിച്ച് കുട്ടിയെ തെറ്റിദ്ധരിപ്പിച്ച് സൗഹൃദത്തിലായ ശേഷം ഭീഷണിപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. കോളേജ് വിദ്യാര്‍ഥിയെന്ന വ്യാജേന ദിലീപ് കുമാര്‍ ഇൻസ്റ്റഗ്രാമിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കുകയായിരുന്നു. തന്നെ കണ്ടെത്താതിരിക്കാൻ മറ്റൊരു സ്ത്രീയുടെ പേരിലുള്ള സിം കാര്‍ഡാണ് ഉപയോഗിച്ചിരുന്നത്. ബാങ്കുദ്യോഗസ്ഥയായ അമ്മയെന്ന് തെറ്റിദ്ധരിപ്പിക്കാനായി പെൺകുട്ടിയോട് ഇയാള്‍ സുഹൃത്തായ സ്ത്രീയെക്കൊണ്ട് ഫോണിൽ സംസാരിപ്പിക്കുകയും ചെയ്തു. എന്നാൽ ഈ സൗഹൃദം മുതലെടുത്ത് കുട്ടിയുടെ ചിത്രങ്ങള്‍ ഇയാള്‍ കൈക്കലാക്കുകയും ഇവ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഈ ഭീഷണിയാണ് ആത്മഹത്യയിലെത്തിച്ചതെന്നാണ് പോലീസ് പറയുന്നത്.
Also Read: ഒസാമ ബിൻ ലാദൻ ‘രക്തസാക്ഷി’; ഇമ്രാൻ ഖാന് സംഭവിച്ചത് നാക്കുപിഴയെന്ന് പാക് മന്ത്രി
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ചാലിശ്ശേരി സ്വദേശിനിയായ പെൺകുട്ടി തൂങ്ങിമരിച്ചത്. കുട്ടിയുടെ മൊബൈൽ ഫോണിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്. സമാനമായ രീതിയിൽ പ്രതി മറ്റു സ്ത്രീകളുമായും അടുപ്പം സ്ഥാപിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
വിജയകുമാര്‍ വന്നാൽ പ്രാവുകൾക്ക് കുശാൽ; ഇത് കുമളിയിലെ കാഴ്ച
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : police arrests kalamasseri native as palakkad minor girl ends life following threats on social media
Malayalam News from malayalam.samayam.com, TIL Network