പല മധുര വിഭവങ്ങളിലും നാം ചേർക്കുന്ന ഒന്നാണ് കസ്കസ്. ഇതിന് പല ആരോഗ്യ ഗുണങ്ങളുമുണ്ട് എന്ന കാര്യം പലർക്കും അറിയില്ല. അമിതഭാരം നിയന്ത്രിച്ച് നിർത്താനും ഇത് ഏറെ ഗുണകരമാണ്. മറ്റ് ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
കസ്കസിന്റെ ഗുണങ്ങൾ
ഹൈലൈറ്റ്:
- കസ്കസിൽ ഫൈബർ കൂടുതലും കലോറി കുറവുമാണ്.
- രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കസ്കസ് സഹായിക്കും
- വിശപ്പ് നിയത്രിക്കാൻ സഹായിക്കുന്ന സവിശേഷ ഗുണങ്ങളും കസ്കസിലുണ്ട്
കസ്കസ് നൽകുന്ന ആരോഗ്യ ഗുണങ്ങൾ
1. കസ്കസ് വിത്തുകളിലെ അവശ്യ ഫാറ്റി ആസിഡുകൾ ശരീരഭാരം കുറയ്ക്കാൻ പ്രോത്സാഹിപ്പിക്കുന്നു: ശരീരത്തിൽ നല്ല മെറ്റബോളിസം നിലനിർത്തുന്ന ഒമേഗ -3, ഒമേഗ -6 ഫാറ്റി ആസിഡുകൾ എന്നിവയുടെ നല്ല മിശ്രിതമാണ് കസ്കസ് വിത്തുകൾ. അമിതവണ്ണം നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഇവ വാഗ്ദാനം ചെയ്യുന്നു.
ശരീരഭാരം കുറയ്ക്കാൻ കസ്കസ് ഡ്രിങ്ക്
2. ഉയർന്ന അളവിലുള്ള ഡയറ്ററി ഫൈബർ കൊഴുപ്പ് എരിച്ച് കളയാൻ സഹായിക്കും: നാരുകളാൽ സമ്പുഷ്ടമായതിനാൽ ശരീരഭാരം കുറയ്ക്കാൻ ഈ വിത്തുകൾ നല്ലതാണ്. ഫൈബർ ഉള്ളടക്കം കൂടുതൽ സമയത്തേക്ക് നിങ്ങളെ വിശപ്പ് അനുഭവപ്പെടാതെ പൂർണ്ണമായി നിലനിർത്തുന്നു. അതുവഴി അമിത ഭക്ഷണവും ഭക്ഷണത്തോടുള്ള അനാവശ്യമായ ആസക്തിയും തടയുന്നു. ശരീരത്തിലെ കൊഴുപ്പുകളുടെയും കാർബോഹൈഡ്രേറ്റിന്റെയും ആഗിരണം കുറയ്ക്കുന്നതിലൂടെ ഫൈബർ അനാവശ്യ കൊഴുപ്പ് നഷ്ടപ്പെടുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു.
നല്ല ആരോഗ്യത്തിന് നിങ്ങൾക്ക് കുടിക്കാവുന്ന മികച്ച പാനീയങ്ങൾ ഇവയാണ്
3. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കസ്കസ് വിത്തുകൾ സഹായിക്കുന്നു: അമിതവണ്ണം പ്രമേഹത്തിന്റെ ഒരു പ്രധാന പാർശ്വഫലമാണ്. ഇൻസുലിൻ പ്രതിരോധം വരുമ്പോൾ പൊണ്ണത്തടി ഉണ്ടാകും. എന്നിരുന്നാലും ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും അമിതവണ്ണം ഒഴിവാക്കാനും കസ്കസ് വിത്തുകൾ സഹായിക്കും. ഉയർന്ന ഫൈബർ ഉള്ളടക്കം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നത് തടയാൻ ദഹനത്തെ മന്ദീഭവിപ്പിക്കുകയും പിന്നീട് ഭക്ഷണ ശേഷം ഇൻസുലിൻ നിയന്ത്രിക്കുകയും ചെയ്യുന്നു.
4. കസ്കസ് വിത്തുകൾക്ക് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കും: കസ്കസ് വെള്ളത്തിൽ കുതിർത്ത് കഴിക്കുമ്പോൾ ദഹന എൻസൈമുകൾ പുറപ്പെടുവിച്ച് അനാവശ്യമായ അമിതഭക്ഷണം കഴിക്കുന്നതിൽ നിന്ന് നിങ്ങളെ തടയുന്നു. ഇത് വിശപ്പ് കുറയ്ക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു.
5. കസ്കസ് വിത്തിൽ കലോറി കുറവും പോഷകങ്ങൾ കൂടുതലുമാണ്: കസ്കസ് വിത്തുകളിൽ കലോറി കുറവാണ്. ഒപ്പം, വിറ്റാമിനുകളും ധാതുക്കളും, കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, ഇരുമ്പ് എന്നിവയും സമ്പന്നമായ അളവിൽ അടങ്ങിയിരിക്കുന്നു. ഈ സവിശേഷതകൾ എല്ലാം ശരീരഭാരം കുറയ്ക്കാൻ അത്യന്താപേക്ഷിതമാണ്.
മൈഗ്രേൻ മാറ്റിയെടുക്കാൻ ആയുർവേദവും പിന്നെ വീട്ടുവൈദ്യങ്ങളും
ശരീരഭാരം കുറയ്ക്കാൻ കസ്കസ് എങ്ങനെ ഉപയോഗിക്കാം?
ചവയ്ക്കാൻ പ്രയാസമുള്ളതിനാൽ, കസ്കസ് വെള്ളത്തിൽ കുതിർത്ത ശേഷം ഉപയോഗിക്കുക എന്നതാണ് അവ ഉപയോഗിക്കുന്നതിനുള്ള ഏറ്റവും ലളിതവും ഫലപ്രദവുമായ മാർഗം. കസ്കസ് വിത്തുകൾ വെള്ളം ആഗിരണം ചെയ്യുകയും വലുപ്പം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് നാരുകളുടെ അളവ് വർദ്ധിപ്പിക്കുകയും ദഹന എൻസൈമുകൾ പുറത്തുവിടുകയും ചെയ്യുന്നു. ഒരു കപ്പ് ചെറു ചൂടുവെള്ളത്തിൽ രണ്ട് ടേബിൾ സ്പൂൺ കസ്കസ് വിത്ത് എടുത്ത് വിത്തുകൾ 15-20 മിനിറ്റ് നേരം മുക്കിവയ്ക്കുക. വിത്തുകൾ വീർത്തുകഴിഞ്ഞാൽ, നിങ്ങൾക്ക് അവ അതേപോലെ തന്നെ കഴിക്കാം
നാരങ്ങാവെള്ളം, സർബത്ത്, ഫലൂഡ, സ്മൂത്തികൾ എന്നിവയിൽ നിങ്ങൾക്ക് കസ്കസ് ചേർത്ത് കഴിക്കാം.
അതോടൊപ്പം ശ്രദ്ധിക്കുക: കസ്കസ് ശരീരഭാരം കുറയ്ക്കാൻ ഒരു വലിയ സഹായമാണെങ്കിലും അവ കഴിക്കുന്നത് കൊഴുപ്പ് കുറയ്ക്കാൻ പര്യാപ്തമല്ല. ശരിയായ ഭക്ഷണക്രമം പാലിക്കുകയും പതിവായി വ്യായാമം ചെയ്യുകയും ചെയ്യുക എന്നതാണ് കസ്കസ് വിത്തുകളിൽ നിന്ന് ആനുകൂല്യങ്ങൾ നേടുവാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : amazing health benefits of poppy seeds that you must know
Malayalam News from malayalam.samayam.com, TIL Network