കല്ലുവാതുക്കല്‍: രേഷ്മ ഗര്‍ഭിണിയാണെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും തന്നെ പൊട്ടനാക്കുന്ന സമീപനമാണ് രേഷ്മയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും ഭര്‍ത്താവ് വിഷ്ണു. കല്ലുവാതുക്കലില്‍ കരിയിലക്കൂനയില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ അറസ്റ്റിലായ രേഷ്മയുടെ ഭര്‍ത്താവാണ് വിഷ്ണു.
തനിക്ക് ഇക്കാര്യത്തെ കുറിച്ച് യാതൊരു അറിവുമുണ്ടായിരുന്നില്ല. ഫെയ്സ്ബുക്കില്‍ മണിക്കൂറുകളോളം ചെലവിടുന്നതിന്റെ പേരില്‍ താനും രേഷ്മയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഒരു ദിവസം ആ ഫോണ്‍ ചോദിച്ചിട്ട് തന്നില്ല. അതിന്റെ പേരില്‍ ഫോണ്‍ താന്‍ എറിഞ്ഞുടയ്ക്കുകയും ചെയ്തിരുന്നു. അതിനുശേഷം രേഷ്മ ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ ക്രിയേറ്റ് ചെയ്തത് അറിയില്ലെന്നും വിഷ്ണു പറയുന്നു.
ആത്മഹത്യ ചെയ്ത ആര്യയുടെ ഭര്‍ത്താവ് രഞ്ജിത്തും വെളിപ്പെടുത്തലുമായി രംഗത്തെത്തിയിട്ടുണ്ട്. രേഷ്മമയുടെ എഫ്.ബി അക്കൗണ്ട് ആര്യ പരിശോധിക്കാറുണ്ടായിരുന്നുവെന്നും ആണ്‍സുഹൃത്തുമായി രേഷ്മ ചാറ്റ് ചെയ്യുന്നത് ആര്യയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും രഞ്ജിത്ത് പറയുന്നു. ഈ ആണ്‍സുഹൃത്തിന്റെ ഭാര്യ ഒരിക്കല്‍ വിളിച്ച് വഴക്കിട്ടിരുന്നുവെന്ന് രേഷ്മ ആര്യയോട് പറഞ്ഞെന്നും രഞ്ജിത്ത് പറയുന്നു.
കല്ലുവാതുക്കല്‍ സംഭവവുമായി ബന്ധപ്പെട്ട് പോലീസിന് ഇപ്പോഴും വളരെ കുറച്ച് വിവരങ്ങള്‍ മാത്രമാണ് ലഭിച്ചിട്ടുളളത്. ഒരു നിഗമനത്തിലെത്താന്‍ പോലീസിന് ഇപ്പോഴും സാധിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ അറിയുന്ന യുവതികളാണ് ആത്മഹത്യ ചെയ്തത്. പ്രതി രേഷ്മ കോവിഡ് ബാധിതയായി ആശുപത്രിയില്‍ ചികിത്സയിലാണ്. രേഷ്മയെ ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. രേഷ്മ കൃത്യമായ ക്രിമിനല്‍ മൈന്‍ഡ് ഉളള വ്യക്തിയാണെന്നും സംഭവത്തില്‍ ഒന്നോ, ഒന്നിലധികമോ കാമുകന്മാര് രേഷ്മയ്ക്കുണ്ടാകാന് സാധ്യതയുണ്ടെന്നും പോലീസ് പറയുന്നു.
Content Highlights:Reshma’s Husband Vishnu