ഹൈലൈറ്റ്:
- ട്വിറ്ററിൻ്റെ നടപടി വിവാദത്തിൽ
- സോഷ്യൽ മീഡിയയിൽ പ്രതിഷേധം
- കേന്ദ്രം നടപടിയ്ക്ക് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്
ട്വിറ്റര്‍ പ്രസിദ്ധീകരിച്ച ഭൂപടത്തിൽ ജമ്മു കശ്മീരും ലഡാഖും ഒഴികെയുള്ള നിറങ്ങള്‍ കടുംനീല നിറത്തിലാണ് അടയാളപ്പെടുത്തിയിട്ടുള്ളത്. മറ്റു രാ്ജ്യങ്ങളെല്ലാം ഇളം നീല നിറത്തിലും. രാജ്യങ്ങളുടെ അതിര്‍ത്തികള്‍ വെളുത്ത വരകള്‍ കൊണ്ട് അടയാളപ്പെടുത്തിയതിനോടൊപ്പം ജമ്മു കശ്മീരിനെയും ലഡാഖിനെയും ഇന്ത്യയിൽ നിന്ന് വേര്‍തിരിച്ചിട്ടുമുണ്ട്.
ഇതാദ്യമായല്ല ട്വിറ്റര്‍ ഇന്ത്യയുടെ ഭൂപടം വികലമായി പ്രസിദ്ധീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ട്വിറ്റര്‍ ഇന്ത്യൻ ഭൂപ്രദേശമായ ലഡാഖിനെ ചൈനയുടേതായി ചിത്രീകരിച്ചിരുന്നു. സംഭവത്തിൽ പ്രതിഷേധമറിയിച്ച് കേന്ദ്രസര്‍ക്കാര്‍ ട്വിറ്റര്‍ സിഇഓയ്ക്ക് നോട്ടീസയയ്ക്കുകയും ചെയ്തിരുന്നു.
Also Read: കുഴൽപ്പണക്കേസ് എന്നൊരു കേസില്ല; എന്നെ ജയിലിൽ അടയ്ക്കുകയോ തൂക്കിക്കൊല്ലുകയോ ചെയ്യട്ടെ: കെ സുരേന്ദ്രൻ
സംഭവത്തിൽ കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിനെതിരെ കടുത്ത നടപടികള്‍ തുടങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. രാജ്യത്തെ പുതിയ ഐടി നിയമങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന ട്വിറ്ററിൻ്റെ നിലപാടിനെ തുടര്‍ന്ന് യുഎസ് ആസ്ഥാനമായ സോഷ്യൽ മീഡിയ സ്ഥാപനവും കേന്ദ്രസര്‍ക്കാരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ട്വിറ്റര്‍ രാജ്യത്തെ നിയമസംവിധാനങ്ങളെ അവഗണിക്കുകയാണെന്നാണ് കേന്ദ്രസര്‍ക്കാരിൻ്റെ വാദം. എന്നാൽ പുതിയ നിയമങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്നാണ് ആരോപണം.
കേരളത്തിൽ 18 തികഞ്ഞ എല്ലാവര്ക്കും ഇനി വാക്സിൻ; ഉത്തരവിറങ്ങി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : protest on social media as twitter publishes distorted map of india without ladakh and jammu and kashmir
Malayalam News from malayalam.samayam.com, TIL Network