കൊവിഷീൽഡും കൊവാക്സിനും രണ്ട് ഡോസ് നിർബന്ധമായും എടുക്കണമെന്ന് കേന്ദ്രം വ്യക്തമാക്കി. ജുലൈ പകുതിയോടെയോ ആഗസ്റ്റ് ആകുമ്പോഴോ പ്രതിദിനം ഒരു കോടി ആളുകൾക്ക് വാക്സിൻ നൽകുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.
പ്രതീകാത്മക ചിത്രം |AP
ഹൈലൈറ്റ്:
- രണ്ടാം ഡോസ് നിർബന്ധമായും സ്വീകരിക്കണം
- രണ്ട് വ്യത്യസ്ത ഡോസുകൾ സ്വീകരിക്കരുത്
- ഒരേ വാക്സിൻ വാക്സിൻ സ്വീകരിക്കണം
കൊവിഷീൽഡും കൊവാക്സിനും രണ്ട് ഡോസ് നിർബന്ധമായും എടുക്കണമെന്ന് കേന്ദ്രം വ്യക്തമാക്കി. കൊവിഷീൽഡ് രണ്ടാം ഡോസ് ഒഴിവാക്കുന്നതിനെക്കുറിച്ച് കേന്ദ്രം ആലോചിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പ്രചരിക്കുന്നതിനിടെയാണ് വാക്സിൻ നയത്തിൽ വ്യത്യാസമില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.
ജുലൈ പകുതിയോടെയോ ആഗസ്റ്റ് ആകുമ്പോഴോ പ്രതിദിനം ഒരു കോടി ആളുകൾക്ക് വാക്സിൻ നൽകും. ഡിസംബറോടെ എല്ലാവർക്കും വാക്സിൻ നൽകാൻ സാധിക്കുമെന്ന് ഐസിഎംആർ ഡയറക്ടർ ജറൽ ബൽറാം ഭാർഗവ് പറഞ്ഞു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : center about two different doses of covid vaccine usage
Malayalam News from malayalam.samayam.com, TIL Network