രാജ്യത്തിന്റെ ഭൂപടം ദുരുപയോഗം ചെയ്തത് ഗുരുതരമായ കുറ്റകൃത്യമാണെന്നും നടപടി ഉണ്ടാകുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. രണ്ടാം തവണയാണ് ട്വിറ്റർ ഇത്തരത്തിൽ ഭൂപടം തെറ്റായി പ്രസിദ്ധീകരിക്കുന്നത്.
പ്രതീകാത്മക ചിത്രം | Reuters
ഹൈലൈറ്റ്:
- തിങ്കളാഴ്ച രാത്രിയോടെയാണ് ഭൂപടം നീക്കിയത്
- ഭൂപടം ദുരുപയോഗം ചെയ്യുകയായിരുന്നു
- കനത്ത പ്രതിഷേധമാണ് ഉയർന്നത്
ഇന്ത്യൻ ഭൂപടത്തിൽ നിന്ന് കശ്മീരിനെ മുറിച്ചു മാറ്റി ട്വിറ്റർ; സമൂഹമാധ്യമങ്ങളിൽ കടുത്ത പ്രതിഷേധം
രാജ്യത്തിന്റെ ഭൂപടം ദുരുപയോഗം ചെയ്തത് ഗുരുതരമായ കുറ്റകൃത്യമാണെന്നും നടപടി ഉണ്ടാകുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. ഐടി ആക്ട് 69എ പ്രകാരം പിഴയോ ഏഴ് വർഷം വരെ തടവോ ലഭിക്കാവുന്ന കുറ്റമാണിത്.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 17കാരനെ വിവാഹം ചെയ്തു; ബാലവിവാഹത്തിന് യുവതിക്കെതിരെ കേസ്
രണ്ടാം തവണയാണ് ട്വിറ്റർ ഇത്തരത്തിൽ ഭൂപടം തെറ്റായി പ്രസിദ്ധീകരിക്കുന്നത്. ലേയും, ജമ്മു കാശ്മീരും ചൈനയുടെ ഭാഗമാക്കിയും ഭൂപടം പ്രസിദ്ധീകരിച്ചിരുന്നു. പുതിയ ഡിജിറ്റൽ നിയമങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കവെയാണ് പുതിയ വിവാദം.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : twitter drops incorrect india map from its website amid calls for action
Malayalam News from malayalam.samayam.com, TIL Network