ഇന്ധന വില കൊള്ളയ്ക്കെതിരെ സംസ്ഥാനത്തെ അഞ്ച് ലക്ഷം കേന്ദ്രങ്ങളിൽ ബുധനാഴ്ച 20 ലക്ഷം പേരെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കാനാണ് എൽഡിഎഫ് തീരുമാനം. വാർഡ് അടിസ്ഥാനത്തിലാണ് പ്രതിഷേധം.
എ വിജയരാഘവൻ
ഹൈലൈറ്റ്:
- കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കും
- 20 ലക്ഷം പേരെ അണിനിരത്തും
- അഞ്ച് ലക്ഷം കേന്ദ്രങ്ങളിൽ പ്രതിഷേധം
പ്രതിഫലമായി കോടികളാണ് ബിജെപിയുടെ അക്കൗണ്ടിലേക്ക് ഒഴുക്കുന്നത്. ഇന്ധന വില കൊള്ളയ്ക്കെതിരെ സംസ്ഥാനത്തെ അഞ്ച് ലക്ഷം കേന്ദ്രങ്ങളിൽ ബുധനാഴ്ച 20 ലക്ഷം പേരെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വൈകിട്ട് നാലിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഡ് അടിസ്ഥാനത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രതിഷേധിക്കുക. മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുന്ന ജനങ്ങളെ പട്ടാപ്പകൽ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനവികാരം രാജ്യത്തെ ഏറ്റവും വലിയ ജനകീയ പ്രതിഷേധമായി ജ്വലിച്ചുയരുമെന്നും വിജയരാഘവൻ വ്യക്തമാക്കി.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : ldf convener a vijayaraghavan about protest against petrol price hike
Malayalam News from malayalam.samayam.com, TIL Network