ഗ്രൂപ്പ് എയില്‍ നാല് കളികളില്‍ നിന്ന് പത്ത് പോയിന്റുമായി അര്‍ജിന്റീന ഒന്നാമതായി.
Copa America 2021: കോപ്പ അമേരിക്കയില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ തോളിലേറി അര്‍ജന്റീന ക്വാര്‍ട്ടറിലേക്ക്. ബൊളിവിയയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്തു. മെസി ഇരട്ടഗോള്‍ നേടിയപ്പോള്‍, അലഹാന്ദ്രൊ ഗോമസും, ലോറ്റാര മാര്‍ട്ടിനസുമാണ് മറ്റ് സ്കോറര്‍മാര്‍. ബൊളിവിയക്കായി എര്വിന് സാവേദ്രയാണ് ലക്ഷ്യം കണ്ടത്.
മത്സരത്തിന്റെ ആറാം മിനുറ്റില്‍ തന്നെ അര്‍ജന്റീന മുന്നിലെത്തി. ഗോളിന് വഴിയൊരുക്കിയത് മെസി. ബൊളിവിയന്‍ പ്രതിരോധ താരങ്ങള്‍ക്കിടയിലൂടെ മെസിയുടെ പാസ്. പന്ത് ലഭിച്ച അലഹാന്ദ്രൊ അനായാസം വലയിലെത്തിച്ചു.
പിന്നീട് അര്‍ജന്റീനന്‍ ശ്രമങ്ങളെ ബൊളിവിയ നിര്‍വീര്യമാക്കി. 33-ാം മിനുറ്റില്‍ ലഭിച്ച പെനാലിറ്റി ലക്ഷ്യത്തിലെത്തിച്ച് മെസി ടീമിന്റെ ലീഡുയര്‍ത്തി.
രണ്ടാം ഗോളിന് പത്ത് മിനുറ്റ് തികയുന്നതിന് മുന്‍പ് തന്നെ മെസി വീണ്ടും ബൊളിവിയയെ പ്രഹരിച്ചു. മൈതാനത്തിന്റെ പകുതിയില്‍ നിന്ന് സെര്‍ജിയൊ അഗ്യൂറൊയുടെ ലോങ് പാസ്. ആദ്യ ടച്ചില്‍ തന്നെ ബൊളിവിയയുടെ ഗോളിയുടെ മുകളിലൂടെ ചിപ്പ് ചെയ്ത് മെസി മാജിക്. 3-0.
60-ാം മിനുറ്റില്‍ ബൊളിവിയയുടെ ആദ്യ ഗോള്‍ പിറന്നു. എര്വിന് സാവേദ്രയാണ് ലക്ഷ്യം കണ്ടത്. എന്നാല്‍ അഞ്ച് മിനുറ്റിന് ശേഷം മാര്‍ട്ടിനസിലൂടെ അര്‍ജന്റീന മറുപടി കൊടുത്തു. ഗ്രൂപ്പ് എയില്‍ നാല് മത്സരങ്ങളില്‍ നിന്ന് പത്ത് പോയിന്റോടെയാണ് അര്‍ജന്റീന ക്വാര്‍ട്ടറില്‍ കടന്നത്.
Also Read: Copa America 2021: ബ്രസീലിന്റെ വിജയക്കുതിപ്പ് തടഞ്ഞ് ഇക്വഡോർ; സമനില