ഹൈലൈറ്റ്:
- ട്വിറ്റർ ഇന്ത്യ എംഡിയ്ക്കെതിരെ കേസ്
- നടപടി ഇന്ത്യയുടെ ഭൂപടം തെറ്റായി നൽകിയതിൽ
- കേസെടുത്തത് യുപി പോലീസ്
ഇന്ത്യയുടെ ഭാഗമായ ജമ്മു കശ്മീര്‍, ലഡാഖ് ഭാഗങ്ങള്‍ മറ്റു രാജ്യങ്ങളായാണ് ട്വിറ്റര്‍ പുറത്തിറക്കിയ മാപ്പിൽ രേഖപ്പെടുത്തിയിരുന്നത്. ട്വീപ് ലൈഫ് എന്ന പേരിലുള്ള കരിയര്‍ സെക്ഷനിലാണ് ഭൂപടം ഉള്‍പ്പെടുത്തിയത്. നടപടി വിവാദമായതിന് പിന്നാലെ തിങ്കളാഴ്ച രാത്രിയോടെ തന്നെ ഭൂപടം നീക്കം ചെയ്തിരുന്നു.
Also Read : ഇന്ത്യൻ ഭൂപടത്തിൽ നിന്ന് കശ്മീരിനെ മുറിച്ചു മാറ്റി ട്വിറ്റർ; സമൂഹമാധ്യമങ്ങളിൽ കടുത്ത പ്രതിഷേധം
ഐപിസി 505(2), ഐടി 74 എന്നീ വകുപ്പുകൾ പ്രകാരമാണ് ട്വിറ്റർ ഇന്ത്യ മാനേജിങ് ഡയറക്ടർ മനീഷ് മഹേശ്വരിയ്ക്കെതിരെ കേസെടുത്തത്. ട്വിറ്റര്‍ പ്രസിദ്ധീകരിച്ച ഭൂപടത്തിൽ ജമ്മു കശ്മീരും ലഡാഖും ഒഴികെയുള്ള നിറങ്ങള്‍ കടുംനീല നിറത്തിലാണ് അടയാളപ്പെടുത്തിയിട്ടുള്ളത്. മറ്റു രാജ്യങ്ങളെല്ലാം ഇളം നീല നിറത്തിലും. രാജ്യങ്ങളുടെ അതിര്‍ത്തികള്‍ വെളുത്ത വരകള്‍ കൊണ്ട് അടയാളപ്പെടുത്തിയതിനോടൊപ്പം ജമ്മു കശ്മീരിനെയും ലഡാഖിനെയും ഇന്ത്യയിൽ നിന്ന് വേര്‍തിരിക്കുകയും ചെയ്തിരുന്നു.
ഇന്ത്യയുടെ തെറ്റായ ഭൂപടം നീക്കം ചെയ്ത് ട്വിറ്റർ
ഇത് രണ്ടാം തവണയാണ് ട്വിറ്റർ ഇത്തരത്തിൽ ഭൂപടം തെറ്റായി പ്രസിദ്ധീകരിക്കുന്നത്. ലേയും, ജമ്മു കാശ്മീരും ചൈനയുടെ ഭാഗമാക്കിയും നേരത്തെ ഭൂപടം പ്രസിദ്ധീകരിച്ചിരുന്നു. പുതിയ ഡിജിറ്റൽ നിയമങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കവെയാണ് പുതിയ നിയമനടപടി. ട്വിറ്റര്‍ രാജ്യത്തെ നിയമസംവിധാനങ്ങളെ അവഗണിക്കുകയാണെന്ന വാദം കേന്ദ്രസര്‍ക്കാർ ഉയർത്തവെയാണ് പുതിയ വിവാദമെന്നതും ശ്രദ്ധേയമാണ്.
ബീവറേജുകളും ബാറും തുറന്നു; വെളിച്ചം കാണാതെ ജിമ്മുകൾ!!
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : twitter india booked for showing distorted map of india
Malayalam News from malayalam.samayam.com, TIL Network