ക്വട്ടേഷന്‍ സംഘങ്ങള്‍ പാര്‍ട്ടിയുടെ പേര് ഉപയോഗിച്ച് സ്വർണ്ണക്കടത്ത് നടത്തുന്നെന്ന രീതിയിലുള്ള വാട്സാപ്പ് സന്ദേശങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സ്വര്‍ണക്കടത്ത് പൊട്ടിക്കാനായി ക്വട്ടേഷന്‍ സംഘം തയ്യാറെടുക്കുന്നതാണ് സന്ദേശത്തിലുള്ളത്
പ്രതീകാത്മക ചിത്രം. PHOTO: Reuters
ഹൈലൈറ്റ്:
- പൊട്ടിക്കുന്ന സ്വര്‍ണം മൂന്നായി പങ്കിടും
- ഒരു പങ്ക് പാർട്ടി ബന്ധമുള്ള ആളുകൾക്ക്
- ക്വട്ടേഷൻ സംഘങ്ങളുടെ ഓഡിയോ പുറത്ത്
കണ്ണൂർ: സ്വർണ്ണക്കടത്ത് കേസിൽ ക്വട്ടേഷൻ സംഘങ്ങളുടെ പേരിലുള്ള നിർണ്ണായക വാട്സാപ്പ് സന്ദേശം പുറത്ത്. സ്വർണ്ണം തട്ടിയെടുക്കാൻ ക്വട്ടേഷൻ സംഘങ്ങൾ സുരക്ഷയ്ക്കായി പാർട്ടി ലേബൽ ഉപയോഗിക്കുന്നെന്ന റിപ്പോർട്ട് മാതൃഭൂമി ന്യൂസാണ് പുറത്ത് വിട്ടത്. സ്വര്‍ണക്കടത്ത് പൊട്ടിക്കാനായി ക്വട്ടേഷന്‍ സംഘം തയ്യാറെടുക്കുന്നതിന്റെ ഓഡിയോ സന്ദേശമാണ് പുറത്ത് വന്നത്. സ്വർണ്ണം കൊണ്ടുവരുന്നയാളെ ക്വട്ടേഷൻ സംഘം ‘പാർട്ടി’യുടെ പേര് പറഞ്ഞ് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നെന്ന പേരിലുള്ള ഓഡിയോ സന്ദേശമാണിതെന്നാണ് റിപ്പോർട്ട് പറയുന്നത്.
കഴിഞ്ഞ നാല് മാസമായി നടക്കുന്ന ക്വട്ടേഷൻ പ്രവർത്തനങ്ങളെക്കുറിച്ചാണ് ഓഡിയോയിലുള്ളത്. കടത്തിക്കൊണ്ടുവരുന്ന സ്വർണ്ണം തട്ടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് അപകടങ്ങളുണ്ടാകുമ്പോൾ ‘പാർട്ടിക്കാരാണ്’ ഇടപെടുന്നതെന്നാണ് സന്ദേശത്തിൽ പറയുന്നത്.
കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്; അർജുൻ ആയങ്കി അറസ്റ്റിൽ
ഇത്തരത്തിൽ ലഭിക്കുന്ന പണം മൂന്നായാണ് വീതം വയ്ക്കുന്നത്. അതിൽ ഒരു പങ്ക് പാർട്ടി ബന്ധമുള്ള ഇത്തരക്കാർക്കാണ് എന്നും ഓഡിയോയിൽ പറയുന്നു. അതേസമയം ആരാണ് ഓഡിയോ അയച്ചതെന്നോ ആര്‍ക്കാണ് ഓഡിയോ ലഭിച്ചതെന്നോ സംബന്ധിച്ച് വിവരങ്ങള്‍ മാതൃഭൂമി റിപ്പോർട്ടിലില്ല.
കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ കളിക്കുന്നത് ആരെല്ലാമാണെന്ന് അറിയില്ലേ, അതിനാണ് മൂന്നിൽ ഒന്ന് പാർട്ടിക്കാർക്ക് കൊടുക്കുന്നത് നിന്നെ പ്രൊറ്റക്ട് ചെയ്യാനാണ്. പിന്നിൽ ഷാഫിക്കയുടെ ടീമാണെന്ന് അറിഞ്ഞാൽ പിന്നെ അന്വേഷണം ഉണ്ടാവില്ല. ഒറ്റയ്ക്കാണെന്ന് അറിഞ്ഞാൽ മാസങ്ങൾ കഴിഞ്ഞാലും ഉടമകൾ പിന്തുടരും. നാല് മാസത്തിനുള്ളിൽ ഒരുപാട് ഗെയിം നടന്നിട്ടുണ്ടെന്നും ഓഡിയോയിൽ പറയുന്നു.
യുവാക്കളെ സിപിഎം സ്വർണ്ണക്കടത്തിന് ഉപയോഗിക്കുകയാണെന്ന ആരോപണവുമായി കെകെ രമ
ഒരു പ്രശ്നവും ഇല്ല. ഒരു ഓണറും പിന്നാലെ വരില്ല. തന്ന് വിടുന്നവര്‍ നല്ല സാമ്പത്തികം ഉള്ളയാള്‍ ആണെങ്കില്‍ ഒറ്റത്തവണ കോള്‍ ചെയ്യും. അല്ലെങ്കില്‍ നാട്ടില്‍ വന്നിട്ട് അന്വേഷിക്കും. പത്ത് പന്ത്രണ്ട് ദിവസം സാധനം നമ്മുടെ അടുത്തായാല്‍ കിട്ടൂലാന്ന് അറിഞ്ഞാല്‍ ഒഴിവാക്കും. അതിനിടക്ക് എന്തുചെയ്യും, അതിനാണ് പാര്‍ട്ടിക്കാരെ വെക്കുന്നത്. ഇത്രമാത്രം പറയും- ബോസ്സെ നമ്മുടെ പിള്ളാരാ എടുത്തത്, അതിന്റെ ഭാഗമായി ബുദ്ധിമുട്ടിക്കൽ ഉണ്ടായാൽ ഈയൊരു രീതിയില്‍ ആവില്ല ബന്ധപ്പെടലെന്ന്. അപ്പോൾ അവന്റെ ഭാഗത്ത് ആൾക്കാരുണ്ടെന്ന് അറിഞ്ഞാൽ പിന്നെ ബുദ്ധിമുട്ടിക്കില്ലെന്നും ഓഡിയോ സന്ദേശം പറയുന്നു.
ബീവറേജുകളും ബാറും തുറന്നു; വെളിച്ചം കാണാതെ ജിമ്മുകൾ!!
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : party workers role in gold smuggling case revealing in audio clip media report
Malayalam News from malayalam.samayam.com, TIL Network