Also Read : ഉമ്മൻചാണ്ടിയെ കല്ലെറിയുമെന്ന ഭയം വേണ്ട; ‘ഉളുപ്പുണ്ടെങ്കിൽ രാജിവയ്ക്കണം’: വി ഡി സതീശൻ
അജിത് കുമാറിനെ വിജിലൻസ് തലപ്പത്തുനിന്ന് നീക്കിക്കൊണ്ടുള്ള ഉത്തരവ് ഉടൻ പുറത്തുവരുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഐജി എച്ച് വെങ്കിടേഷിനാണ് വിജിലൻസിന്റെ താൽകാലിക ചുമതലയുള്ളത്. ഷാജിനെ വിജിലൻസ് മേധാവി വിളിച്ചതായി ഇന്റലിജൻസ് റിപ്പോർട്ട് വന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
Also Read : സ്വപ്ന പുറത്തുവിട്ടത് എഡിറ്റ് ചെയ്ത ശബ്ദരേഖ; യഥാർത്ഥ ഓഡിയോ പുറത്തുവിടുമെന്ന് ഷാജ് കിരൺ
സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരെ നടത്തിയ പുതിയ വെളിപ്പെടുത്തലുകളുടെ തുടർച്ചയായാണ് വിജിലൻസ് തലപ്പത്തെ മാറ്റം. ഷാജ് കിരണുമായി അജിത് ഫോണിൽ സംസാരിച്ചു എന്നതിൻറെ അടിസ്ഥാനത്തിലാണ് മാറ്റം. വിജിലൻസ് മേധാവി എം ആർ അജിത് കുമാർ, ലോ ആന്റ് ഓർഡർ എഡിജിപി എന്നിവരുമായി ഷാജ് കിരൺ നിരന്തരം സംസാരിച്ചുവെന്നുമായിരുന്നു സ്വപ്നയുടെ ആരോപണം.
Also Read : പദവികൾ തരണമോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കും; പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി കെ വി തോമസ്
അജിത് കുമാറുമായി ഫോണിൽ സംസാരിച്ചെന്ന് ഷാജ് കിരൺ പറഞ്ഞതായി സ്വപ്ന സുരേഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. അതേസമയം, വിജിലൻസ് മേധാവി എം ആർ അജിത് കുമാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
സ്വപ്ന സുരേഷിൻ്റെ വാർത്താസമ്മേളനം
Web Title : reportedly gold smuggling case swapna suresh vigilance adgp
Malayalam News from Samayam Malayalam, TIL Network