Gokul Murali | Samayam Malayalam | Updated: Jun 11, 2022, 11:41 AM
അപ്രതീക്ഷിതമായി ബിജെപിക്ക് അനുകൂലമായി 10 വോട്ടുകൾ ലഭിച്ചതാണ് തിരിച്ചടിക്ക് കാരണമായിരിക്കുന്നത്. 41 വോട്ടുകളാണ് ഒരു സ്ഥാനാർത്ഥിയുടെ വിജയത്തിന് വേണ്ടിയിരുന്നത്.
ഹൈലൈറ്റ്:
- ബിജെപിക്ക് അനുകൂലമായി 10 വോട്ടുകൾ ലഭിച്ചതാണ് തിരിച്ചടിക്ക് കാരണമായിരിക്കുന്നത്
- 41 വോട്ടുകളാണ് ഒരു സ്ഥാനാർത്ഥിയുടെ വിജയത്തിന് വേണ്ടിയിരുന്നത്
Also Read : സ്വർണക്കടത്ത് കേസ് വിശദീകരിക്കും; ബദൽ പ്രചാരണത്തിന് സിപിഎം
പുതിയ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ സംസ്ഥാനത്തെ വരാനിരിക്കുന്ന എംഎൽസി, സിവിൽ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബിജെപിയുടെ ധനഞ്ജയ് മഹാദിക് ആണ് ഏറ്റവുമൊടുക്കുന്നത്. ശിവസേനയുടെ സഞ്ജയ് പവാറിനെയാണ് തോൽപിച്ചത്. ശനിയാഴ്ച പുലർച്ചയോടെയാണ് ഫലം പുറത്തുവന്നത്.
അപ്രതീക്ഷിതമായി ബിജെപിക്ക് അനുകൂലമായി 10 വോട്ടുകൾ ലഭിച്ചതാണ് തിരിച്ചടിക്ക് കാരണമായിരിക്കുന്നത്. 41 വോട്ടുകളാണ് ഒരു സ്ഥാനാർത്ഥിയുടെ വിജയത്തിന് വേണ്ടിയിരുന്നത്.
പീയുഷ് ഗോയൽ, അനിൽ ബോണ്ഡെ എന്നിവരാണ് ബിജെപി ടിക്കറ്റിൽ വിജയിച്ച് കയറിയത്. ഇവർക്ക് ഇരുവർക്കും 41, 48 എന്നിങ്ങനെ വീതമാണ് വോട്ടുകൾ ലഭിച്ചത്.
Also Read : രാജ്യസഭ തെരഞ്ഞെടുപ്പ്: പരാജയപ്പെട്ടവരിൽ അജയ് മാക്കനും; മഹാരാഷ്ട്രയിലും ഹരിയാനയിലും നേട്ടമുണ്ടാക്കി ബിജെപി
കോൺഗ്രസിന്റെ ഇമ്രാൻ പ്രതാപ്ഗർഹി, എൻസിപിയുടെ പ്രഫുൽ പട്ടേൽ, ശിവസേനയുടെ സഞ്ജയ് റാവത്ത് എന്നിവരാണ് വിജയിച്ചത്.
സുഹാസ് കാംദേ (ശിവസേന), മന്ത്രിമാരായ ജിതേന്ദ്ര അവാദ് (എൻസിപി), യശോമതി താക്കൂർ (കോൺഗ്രസ്) എന്നിവരുടെ വോട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തിരുന്നു. രേഖപ്പെടുത്തിയ വോട്ട് ഇവർ പരസ്യപ്പെടുത്തി എന്നാണ് ആരോപണം. ഉച്ചയ്ക്ക് മൂന്നോടെ എംഎൽഎമാർ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞിരുന്നു. വൈകിട്ട് അഞ്ചിനാണ് വോട്ടെണ്ണൽ തുടങ്ങേണ്ടിയിരുന്നത്.
“തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നത് പോരാട്ടത്തിന് വേണ്ടിയല്ല, വിജയത്തിന് വേണ്ടിയാണ്. ജയ് മഹാരാഷ്ട്ര,” എന്ന് മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ട്വീറ്റ് ചെയ്തിരുന്നു.
Also Read : ഉമ്മൻചാണ്ടിയെ കല്ലെറിയുമെന്ന ഭയം വേണ്ട; ‘ഉളുപ്പുണ്ടെങ്കിൽ രാജിവയ്ക്കണം’: വി ഡി സതീശൻ
ധനഞ്ജയ് മഹാദികിന് ശിവസേനയുടെ സഞ്ജയ് റൗത്തിനേക്കാൻ കൂടുതൽ വോട്ട് ലഭിച്ചു. ഒരു വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിയതായി നാളെ പറയും. അദ്ദേഹത്തിന് (സഞ്ജയ് പവാർ) ആ വോട്ട് ലഭിച്ചിരുന്നെങ്കിൽ നമ്മൾ വിജയിക്കുമായിരുന്നു. നവാബ് മാലിക് വന്നിരുന്നെങ്കിൽ പോലും നമ്മൾ വിജയിക്കുമായിരുന്നുവെന്നും ഫഡ്നാവിസ് മാധ്യമങ്ങളോട് പറഞ്ഞു.
സ്വർണകടത്ത് കേസ് : ബദൽ പ്രചാരണത്തിന് സിപിഎം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : rajya sabha election 2022 shiv sena uddhav thackeray bjp scoops sixth seats in maharashtra
Malayalam News from Samayam Malayalam, TIL Network