Mary T | Samayam Malayalam | Updated: Jun 11, 2022, 11:27 AM
ഈ വര്‍ഷത്തെ ഹജ്ജിനുള്ള രജിസ്ട്രേഷന് രാജ്യത്തിനകത്ത് നിന്ന് ‘ഇഅ്തമര്‍ന’ എന്ന ഔദ്യോഗിക ആപ്പ് വഴിയും ഔദ്യോഗിക വെബ്സൈറ്റ് വഴിയും മാത്രമാണെന്ന് ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി.
ഹൈലൈറ്റ്:
- ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള ഹജ്ജ് രജിസ്ട്രേഷന് ജൂണ്‍ 11 ശനിയാഴ്ച വരെ തുടരും
- ഈ വര്‍ഷം ഒരു ദശലക്ഷം പേര്‍ക്ക് ഹജ്ജ് കര്മ്മത്തിന് അനുവദിച്ചു
- രണ്ട് വര്‍ഷത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷമാണ് തീര്‍ഥാടകര്‍ക്ക് ഹജ്ജ് അനുമതി നല്‍കുന്നത്
Also Read: ഫുജൈറയിലെ 16 റോഡുകളില്‍ പുതിയ വേഗപരിധി പ്രഖ്യാപിച്ചു; ഇനി മുതല്‍ വേഗത കുറച്ചുപോകണം
ഈ വര്‍ഷത്തെ ഹജ്ജിനുള്ള രജിസ്ട്രേഷന് രാജ്യത്തിനകത്ത് നിന്ന് ‘ഇഅ്തമര്‍ന’ എന്ന ഔദ്യോഗിക ആപ്പ് വഴിയും ഔദ്യോഗിക വെബ്സൈറ്റ് വഴിയും മാത്രമാണെന്ന് ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി. ഹജ്ജ് കാമ്പെയ്നുകള്‍ പ്രോത്സാഹിപ്പിക്കുന്ന അനധികൃത കമ്പനികളെയോ ഓഫിസുകളെയോ വ്യക്തികളെയോ കുറിച്ച് ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അധികാരികള്‍ ഉപയോക്താക്കളോട് അഭ്യര്‍ഥിച്ചു. നിയമ ലംഘകര്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്കി.
Also Read: അടിയന്തര പാസ്പോര്‍ട്ട് പുതുക്കല്‍; ദുബായിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ‘തത്കാല്‍’ വഴി അപേക്ഷിക്കാം
കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ നടപ്പിലാക്കുന്നത് ഉറപ്പാക്കാന്‍ രജിസ്ട്രേഷന് പ്രക്രിയ നിരീക്ഷിച്ചിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള ഹജ്ജ് രജിസ്ട്രേഷന് ജൂണ്‍ 11 ശനിയാഴ്ച വരെ തുടരും. ഈ വര്‍ഷം ഒരു ദശലക്ഷം പേര്‍ക്ക് ഹജ്ജ് കര്മ്മത്തിന് അനുവദിച്ചതായി കഴിഞ്ഞ മാസം സൗദി അറേബ്യ അറിയിച്ചിരുന്നു. രണ്ട് വര്‍ഷത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷമാണ് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് ഹജ്ജ് അനുമതി നല്‍കുന്നത്.
അമ്മയാനയുടെ സ്നേഹം; കുഞ്ഞിനെ ഉപദ്രവിച്ച ചീങ്കണിയെ ചവിട്ടിയെറിഞ്ഞു
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : saudi arabia warns hajj fraud
Malayalam News from Samayam Malayalam, TIL Network