ഇത് മനുഷ്യനോ, അജ്ഞാത ജീവിയോ? സിസിടിവിയിൽ ഭീകരരൂപം, ഭയപ്പെടുത്തുന്ന കാഴ്ചയെന്ന് സോഷ്യൽ മീഡിയ
സ്ത്രീധനം ലഭിക്കാത്തതിനാൽ വിവാഹം കഴിഞ്ഞത് മുതൽ ഭർത്താവ് മോശമായി പെരുമാറിയിരുന്നതായി യുവതി വ്യക്തമാക്കി. പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ബറേലിയിലെ ഇസത്നഗർ പോലീസ് അറിയിച്ചു. ഭർത്താവിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി എസ്എസ്പിക്ക് കത്തെഴുതി.
2018 ജൂലൈ 8ന് വിവാഹം നടന്നതെന്ന് യുവതി പറഞ്ഞു. സാമ്പത്തിക സ്ഥിതിക്കനുസരിച്ച് സ്ത്രീധനം നൽകിയാണ് വിവാഹം ചെയ്തത്. വിവാഹം മാസങ്ങൾ കഴിഞ്ഞതോടെ കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും സമ്മർദ്ദം ചെലുത്താൻ ആരംഭിച്ചു. സ്വർണവും പണവും ലഭിക്കാതെ വന്നതോടെ ബന്ധുക്കൾ ശാരീരികമായി ആക്രമിച്ചു. ഈ വിവരം ഭർത്താവിനോട് പറഞ്ഞെങ്കിലും അദ്ദേഹവും ക്രൂരമായി മർദിച്ചുവെന്ന് യുവതി പറഞ്ഞു.
സ്ത്രീധനത്തിൻ്റെ പേരിൽ ഭർത്താവ് ആക്രമിക്കുന്നത് പതിവായിരുന്നുവെന്ന് യുവതി പറഞ്ഞു. വീട്ടുകാരുടെയും മറ്റും മർദനത്തിൽ താൻ കരയുന്നത് ഭർത്താവിനെ സന്തോഷിപ്പിച്ചിരുന്നു. ഒരിക്കൽ ഭർത്താവ് സ്വകാര്യഭാഗത്ത് കുപ്പി കയറ്റി. അടുത്ത ദിവസം സ്വന്തം വീട്ടിലേക്ക് പൊക്കോളാൻ ഭർത്താവ് പറഞ്ഞുവെന്നും യുവതി കൂട്ടിച്ചേർത്തു.
വിവാഹാഭ്യർഥന നിരസിച്ചു; മൂന്ന് കുട്ടികളുടെ അമ്മയ്ക്ക് നേരെ ആസിഡ് ആക്രമണം, പ്രതിയെ തിരിച്ചറിഞ്ഞു
ഗർഭിണിയായതോടെ ഭർത്താവിൻ്റെ കുടുംബത്തിൽ നിന്നും നല്ല പെരുമാറ്റം ഉണ്ടായെങ്കിലും കുട്ടിയുടെ ജനനത്തിന് ശേഷം ഭർത്താവും ബന്ധുക്കളും പീഡിപ്പിക്കുന്നത് വീണ്ടും ആരംഭിച്ചു. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടെന്നും യുവതി ആരോപിച്ചു.
യുവതിയുടെ പരാതിയിൽ എസ്എസ്പി അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കരിപ്പൂരിൽ 2 കിലോ സ്വർണവുമായി 2 പേർ പിടിയിൽ
Web Title : up women police complaint registered against husband for physical assault
Malayalam News from Samayam Malayalam, TIL Network