ഹൈലൈറ്റ്:
- വാട്ട്സ്ആപ്പ് സന്ദേശമയച്ച കാര്യം യുവതി കോടതി മുമ്പാകെ സമ്മതിച്ചു.
- ജിദ്ദയിലെ ക്രിമിനല്‍ കോടതിയാണ് യുവതിക്ക് ശിക്ഷ വിധിച്ചത്
ഏഴ് വര്‍ഷം മുമ്പ് അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഇരുവരും വിവാഹ ബന്ധം വേര്‍പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോഴും വാട്ട്സാപ്പിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തുകയും ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണെന്ന് കാണിച്ചാണ് യുവാവ് കോടതിയെ സമീപിച്ചത്.
ഏകാധിപതി, ഒരു വികാരവുമില്ലാത്ത റോബോട്ട്, സൈക്കോ, ചതിയന്‍ തുടങ്ങിയ പദപ്രയോഗങ്ങളും ഇമോജികളും ഇട്ട് തന്റെ അപഹസിക്കുകയും ഇടയ്ക്കിടെ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ശപിക്കുകയും ചെയ്യുകയാണെന്നും മുന്‍ ഭര്‍ത്താവ് കോടതിയെ ബോധിപ്പിച്ചു. ഇതിനുള്ള തെളിവായി വാട്ട്സ്ആപ്പ് സന്ദേശങ്ങളും യുവാവ് കോടതിക്ക് കൈമാറി.
Also Read: കുവൈറ്റിലെ കൊടുംചൂടിനെ ശപിച്ച് ടിക് ടോക് വീഡിയോ; പ്രവാസി അറസ്റ്റില്‍
താന്‍ വാട്ട്സ്ആപ്പ് സന്ദേശമയച്ച കാര്യം കോടതി മുമ്പാകെ സമ്മതിച്ച യുവതി, എന്നാല്‍ മുന്‍ ഭര്‍ത്താവ് തന്റെ കുടുംബാംഗങ്ങളോട് മോശമായി പെരുമാറിയതിന് പ്രതികാരമായാണ് ഇങ്ങനെ ചെയ്തതെന്നും ന്യായീകരിച്ചു. മൂന്ന് ദിവസത്തെ തടവിനാണ് യുവതിയെ കോടതി ശിക്ഷച്ചത്. അതോടൊപ്പം മേലില്‍ ഈ തെറ്റ് ആവര്‍ത്തിക്കുകയില്ലെന്ന പ്രതിജ്ഞ കോടതി മുമ്പാകെ എഴുതി ഒപ്പിട്ടുകൊടുക്കുകയും ചെയ്തു.
ബീവറേജുകളും ബാറും തുറന്നു; വെളിച്ചം കാണാതെ ജിമ്മുകൾ!!
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : saudi woman jailed for sending whatsapp messages to ex-husband long after divorce
Malayalam News from malayalam.samayam.com, TIL Network