കുവൈറ്റ് സിറ്റി> കല കുവൈറ്റ് അംഗമായിരിക്കെ കുവൈറ്റിൽ മരിച്ച സൈനബ ബീവിയുടെ മരണാനന്തര ക്ഷേമനിധി തുകയായ 3 ലക്ഷം രൂപ മകൻ ഷഫീഖ് ന് സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസ്സൽ കൈമാറി.
സ. പി കൃഷ്ണപിള്ള സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ കല കുവൈറ്റ് പ്രസിഡന്റ് പി ബി സുരേഷ് , പ്രവാസി സംഗം ജില്ലാ സെക്രട്ടറി കെ ജി അജിത് സ.പി കെ പ്രശാന്ത് , സ. എം സ് സാനു , പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ .അജിത്കുമാർ കലകുവൈറ്റ് അംഗം മെജിത് ജേക്കബ് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..