Gokul Murali | Samayam Malayalam | Updated: Jun 11, 2022, 3:49 PM
കോൺഗ്രസിന്റെ മാക്കൻ 29 വോട്ടുകളാണ് ലഭിച്ചത്. ഹരിയാനയിലെ രണ്ടാം സീറ്റില്‍ ബിജെപിയുടെ കൃഷ്ണന് ലാല്‍ പന്‍വര്‍ വിജയിച്ചു. ജയിക്കാന്‍ ഓരോ സ്ഥാനാര്‍ഥിക്കും 29.34 വോട്ടാണു വേണ്ടിയിരുന്നത്.
ഹൈലൈറ്റ്:
- ആഘോഷം കോൺഗ്രസിൻ്റെ ട്വീറ്റിന് പിന്നാലെ
- കോൺഗ്രസിന്റെ മാക്കൻ 29 വോട്ടുകളാണ് ലഭിച്ചത്.
- ജയിക്കാന്‍ ഓരോ സ്ഥാനാര്‍ഥിക്കും 29.34 വോട്ടാണു വേണ്ടിയിരുന്നത്
Also Read : സംസ്ഥാനത്ത് വീണ്ടും മഴ; 10 ജില്ലകളിൽ യെല്ലോ അലേർട്ട്, മുന്നറിയിപ്പിൽ മാറ്റം
ഹരിയാനയിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചെന്ന് പാർട്ടി ട്വീറ്റ് വന്നതിന് പിന്നാലെയാണ് വിജയാഘോഷം അൽപ്പനേരത്തേക്കായിരുന്നു. പിന്നീട്, നിമിഷങ്ങൾക്കുള്ളിൽ തന്നെ പാർട്ടി ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
മാക്കന് 30 വോട്ട് ലഭിച്ചുവെന്ന് കരുതിയാണ് ട്വീറ്റ് ചെയ്തതെന്നും എന്നാല്‍ ഒരു വോട്ട് റദ്ദാക്കപ്പെട്ടുവെന്നും കോണ്‍ഗ്രസ് എംഎല്‍എ ബി ബി ബത്ര പിന്നീട് പറഞ്ഞു. ബിജെപിയുടെയും ജനായക് ജനതാ പാര്‍ട്ടിയുടെയും പിന്തുണയോടെ മത്സരിച്ച സ്വതന്ത്രന് കാര്‍ത്തികേയ ശര്‍മയാണ് ഈ സീറ്റില്‍ വിജയിച്ചത്. കോൺഗ്രസിന്റെ മാക്കൻ 29 വോട്ടുകളാണ് ലഭിച്ചത്.
ഹരിയാനയിലെ രണ്ടാം സീറ്റില്‍ ബിജെപിയുടെ കൃഷ്ണന് ലാല്‍ പന്‍വര്‍ വിജയിച്ചു. ജയിക്കാന്‍ ഓരോ സ്ഥാനാര്‍ഥിക്കും 29.34 വോട്ടാണു വേണ്ടിയിരുന്നത്. പന്‍വറിന് 36 വോട്ടും ശര്‍മയ്ക്ക് 23 ആദ്യ വോട്ടും മാക്കന് 29 വോട്ടുമാണ് ലഭിച്ചത്.
മാക്കാന്റെ തോൽവി കടുത്ത ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. മാക്കന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇടഞ്ഞുനിന്ന എംഎല്‍എ കുല്‍ദീപ് ബിഷ്ണോയിയെ രാഹുല്‍ ഗാന്ധി അനുനയിപ്പിച്ചിരുന്നു. എന്നാൽ, അദ്ദേഹം ബിജെപിയെ പിന്തുണച്ചതും തിരിച്ചടിയായി. ഇതിൽ അദ്ദേഹത്തിനെതിരെ നടപടിയുണ്ടാകുമെന്നാണ് റിപ്പോർട്ട്.
Also Read : ‘ഏത് തരത്തിലുള്ള പിപ്പിടി കാണിച്ചാലും അതൊന്നും ഇങ്ങോട്ട് ഏശില്ല’: പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി
രാജ്യസഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലേയും ഹരിയാനയിലേയും കനത്ത തിരിച്ചടിയിൽ പ്രതിപക്ഷ പാർട്ടികൾ നടപടിക്ക് ഒരുങ്ങുന്നു. ഹരിയാനയില്‍ ബിജെപിക്ക് വോട്ട് ചെയ്ത എംഎല്‍എക്കെതിരെ അച്ചടക്ക നടപടിക്കൊരുങ്ങുകയാണ് കോണ്‍ഗ്രസ്.
നാല് സംസ്ഥാനങ്ങളില്‍ നിര്‍ണ്ണായകമായ രാജ്യസഭ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ മാത്രമാണ് പ്രതിപക്ഷം നേട്ടമുണ്ടാക്കിയത്. ബിജെപി ഉയര്‍ത്തിയ കടുത്ത വെല്ലുവിളികള്‍ക്കിടയിലും നാലില്‍ മൂന്ന് സീറ്റ് നേടാനായി. എന്നാല്‍, ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും തോല്‍വി വലിയ ക്ഷീണമായി.
ഹരിയാനയില്‍ നിര്‍ണ്ണായകമായ സീറ്റില്‍ അജയ് മാക്കന്റെ വിജയം പ്രതീക്ഷിച്ച കോൺഗ്രസിന് നേരിയ വോട്ടിന്റെ കുറവില്‍ മാക്കന് തോറ്റത് കടുത്ത ആഘാതമായി. മാക്കന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇടഞ്ഞുനിന്ന എംഎല്‍എ കുല്‍ദീപ് ബിഷ്ണോയിയെ രാഹുല്‍ ഗാന്ധി അനുനയിപ്പിച്ചിട്ടും, ബിഷ്ണോയ് ബിജെപിയെത്തന്നെ തുണച്ചതും അടിയായി. കുല്‍ദീപ് ബിഷ്ണോയിയുടെ പ്രാഥമികാംഗത്വം സസ്പെന്‍ഡ് ചെയ്തേക്കുമെന്നാണ് സൂചന.
Also Read : പല സഭാംഗങ്ങളേയും നിയമിച്ചത് ഭീമമായ തുക കോഴ വാങ്ങി, ലോക കേരളസഭ അടിമുടി അഴിമതി: ചെറിയാൻ ഫിലിപ്പ്
മഹാരാഷ്ട്രയില്‍ ഒരു വോട്ട് അസാധുവാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ ശിവസേന നിയമനടപടി സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്.
സ്വർണകടത്ത് കേസ് : ബദൽ പ്രചാരണത്തിന് സിപിഎം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : haryana rajya sabha elections congress says ajay maken lost to bjp
Malayalam News from Samayam Malayalam, TIL Network