മുഖ്യമന്ത്രിയെ അറിയില്ലെന്നും ഏത് അന്വേഷണത്തോടും സഹകരിക്കുമെന്ന് ഷാജ് കിരൺ വ്യക്തമാക്കിയിട്ടുണ്ട്. തനിക്ക് ഭീഷണിയുണ്ടെന്നും പരാതിയിൽ പറയുന്നു. എസ് പി എസ് മധുസൂദനന്റെ നേതൃത്വത്തിൽ 12 അംഗ അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.
ഹൈലൈറ്റ്:
- സർക്കാരിനെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാക്കാൻ ശ്രമിക്കുന്നുവെന്ന് പരാതി
- തനിക്ക് ഭീഷണിയുണ്ടെന്നും പരാതിയിൽ പറയുന്നു
- ഷാജ് കിരൺ എന്നയാൾ തന്നെ സന്ദർശിച്ച് രഹസ്യ മൊഴി പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തിയെന്നാണ് സ്വപ്നയുടെ ആരോപണം
മുഖ്യമന്ത്രിയെ അറിയില്ലെന്നും ഏത് അന്വേഷണത്തോടും സഹകരിക്കുമെന്ന് ഷാജ് കിരൺ വ്യക്തമാക്കിയിട്ടുണ്ട്. ചോദ്യം ചെയ്യാൻ നോട്ടീസ് അയക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തനിക്ക് ഭീഷണിയുണ്ടെന്നും പരാതിയിൽ പറയുന്നു.
സ്വർണക്കടത്ത് കേസ് വിശദീകരിക്കും; ബദൽ പ്രചാരണത്തിന് സിപിഎം
മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ഷാജ് കിരൺ എന്നയാൾ തന്നെ സന്ദർശിച്ച് രഹസ്യ മൊഴി പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് സ്വപ്ന സുരേഷിന്റെ ആരോപണം.
സ്വപ്നയുടെ ആരോപണം അന്വേഷിക്കാൻ ക്രൈം ബ്രാഞ്ച് എസ് പി എസ് മധുസൂദനന്റെ നേതൃത്വത്തിൽ 12 അംഗ അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.
‘ഏത് തരത്തിലുള്ള പിപ്പിടി കാണിച്ചാലും അതൊന്നും ഇങ്ങോട്ട് ഏശില്ല’: പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി
മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ബിലിവേഴ്സ് ചർച്ചിലൂടെ യുഎസിലേക്ക് പണം കടത്തുന്നുവെന്നാണ് ഷാജ് ഫോൺ സംഭാഷണത്തിൽ ആരോപിച്ചത്.
സ്വപ്ന പ്രതിയായ കേസിൽ സോളാർ കേസ് പ്രതി സരിതയുടെ മൊഴി രേഖപ്പെടുത്തും. ഇതിനായി തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകുമെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : swapna suresh allegation shaj kiran filed complaint
Malayalam News from Samayam Malayalam, TIL Network