Gokul Murali | Samayam Malayalam | Updated: Jun 12, 2022, 7:14 PM
മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തന്നോട് ലൈംഗികച്ചൊവയോട് സംസാരിച്ചവരെ യുവതി ആക്രമിക്കുകയായിരുന്നു
ഹൈലൈറ്റ്:
- മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്
- സംഭവത്തിൽ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്
- തന്നോട് ലൈംഗികച്ചൊവയോട് സംസാരിച്ചവരെ യുവതി ആക്രമിക്കുകയായിരുന്നു
Also Read : കളക്ടറുടെ പശുവിന് സുഖമില്ല; ചികിത്സിക്കാൻ 7 സർക്കാർ ഡോക്ടർമാർ
ഒരു സംഘം ആളുകൾ ചേർന്ന് ലൈംഗിക പീഡനശ്രമം നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. അക്രമികൾ പേപ്പർ കട്ടർ ഉപയോഗിച്ചാണ് ആക്രമിക്കുകയായിരുന്നു. തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയാകുകയും മുഖത്ത് 118 സ്റ്റിച്ചുകൾ ഉണ്ടാക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഭോപ്പാലിലെ ടി ടി നഗറിൽ നിന്നുമാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സംഭവത്തേക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ, യുവതിയും ഭർത്താവും വെള്ളിയാഴ്ച ടിടി നഗറിലെ റോഷൻപുരയിലുള്ള ശ്രീ പാലസ് ഹോട്ടലിലേക്ക് പോയിരുന്നു. ഈ സമയത്ത് ബൈക്ക് പാർക്കിംഗിനെ ചൊല്ലി തർക്കമുണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു.
ഭർത്താവ് ഹോട്ടലിനുള്ളിലേക്ക് പോയപ്പോൾ മൂന്ന് പേർ വന്ന് അവരെ അസഭ്യം പറയുകയും ചൂളം വിളിക്കുകയും ചെയ്തിരുന്നു. ഇതിൽ യുവതി പ്രതികരിക്കുകയും ഒരാളെ അടിക്കുകയും ചെയ്തു. തുടർന്ന് അവർ ഹോട്ടലിനുള്ളി ഭർത്താവിന്റെ അടുത്തേക്ക് പോകുകയും ചെയ്തുവെന്നും പോലീസ് പറയുന്നു.
Also Read : 10 ഇടത്ത് യെല്ലോ അലേർട്ട്; കാറ്റ് ശക്തമാകും, മത്സ്യബന്ധനത്തിന് വിലക്ക്
ഇരുവരും ഹോട്ടലിൽ നിന്ന് പുറത്തേക്ക് വന്നപ്പോൾ, യുവതിയെ അപമാനിച്ച മൂവർ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. കൈയ്യിൽ കരുതിയിരുന്ന പേപ്പർ കട്ടർ ഉപയോഗിച്ചായിരുന്നു ഇവരുടെ ആക്രമണം എന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഭർത്താവ് അവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു. ഗുരുതരമായ പരിക്കുകളേത്തുടർന്ന് ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയ നടത്തുകയും ചെയ്തു.
സംഭവത്തിൽ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാദ്ഷാ ബെഗ്, ബിട്ടി സിബ്ഡെ എന്ന അജയ് എന്നിവരാണ് പോലീസ് അറസ്റ്റിലായിരിക്കുന്നത്. മൂന്നാമന് വേണ്ടിയുള്ള തെരച്ചിൽ ശക്തമാണെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വൈകാതെ തന്നെ വിഷയം ചർച്ചയായിരുന്നു.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാൻ രാവിലെ ദമ്പതികളെ സന്ദർശിക്കാൻ എത്തിയിരുന്നു. പിന്നാലെ, അവരുടെ ചികിത്സയ്ക്ക് പൂർണ്ണമായ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു.
Also Read : കറുത്ത മാസ്ക് തന്നെ ധരിക്കണമെന്ന് എന്താണ് നിർബന്ധം? ന്യായീകരണവുമായി ഇ പി ജയരാജൻ
യുവതിയുടെ ധൈര്യത്തെ പ്രശംസിച്ച ചൗഹാൻ അവർക്ക് ഒരു ലക്ഷം രൂപ നൽകുകയും ചെയ്തു. യുവതിയെ മറ്റുള്ളവർക്ക് മാതൃകയായെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറ്റക്കാരെ വെറുതെ വിടില്ലെന്നും അവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : 118 stitches on face of woman after being attacked by paper cutter for resisting assault in madhya pradesh bhopal
Malayalam News from Samayam Malayalam, TIL Network