കോൺഗ്രസ് എംപിമാർക്കൊപ്പം പ്രകടനമായി ഇ.ഡി. ഓഫീസിലെത്താനാണ് രാഹുൽ ഗാന്ധിയുടെ തീരുമാനം. എന്നാൽ കോൺഗ്രസ് നേതാക്കളുടെ റാലിക്ക് ഡൽഹി പോലീസ് അനുമതി നിഷേധിച്ചിരിക്കുകയാണ്
ഹൈലൈറ്റ്:
- നാഷണൽ ഹെറാൾഡ് കേസ്
- രാഹുൽ ഇന്ന് ഇ.ഡി.ക്കുമുന്നിൽ
- റാലിക്ക് അനുമതി നിഷേധിച്ച് പോലീസ്
രാഹുൽ ഗാന്ധിക്കൊപ്പമുള്ള കോൺഗ്രസ് നേതാക്കളുടെ റാലിക്കാണ് ഡൽഹി പോലീസ് അനുമതി നിഷേധിച്ചിരിക്കുന്നത്. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് ഡൽഹി പോലീസിന്റെ നടപടി. അതേസമയം രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്ന സമയത്ത് രാജ്യത്തെ 25 ഇ.ഡി. ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്താൻ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
Also Read : ആശ്വസിക്കാം: യുക്രൈനിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് റഷ്യയിൽ പഠനം തുടരാം
നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലുള്ള ചോദ്യം ചെയ്യലിനായാണ് രാഹുൽ ഗാന്ധി ഇ.ഡി. ഓഫിസിൽ ഹാജരാകേണ്ടത്. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ നടത്തിപ്പുകാരായ അസോസിയേറ്റഡ് ജേർണൽ ലിമിറ്റഡിന്റെ (എ ജെ എൽ) ബാധ്യതകളും ഓഹരികളും സോണിയ ഗാന്ധിയും രാഹുലും ഡയറക്ടർമാരായ യങ് ഇന്ത്യ എന്ന കമ്പനി ഏറ്റെടുത്തതിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇ.ഡി. അന്വേഷിക്കുന്നത്.
കേസിൽ ഈ മാസം 23ന് ഹാജരാകാനാണ് സോണിയ ഗാന്ധിയ്ക്ക് ഇ.ഡി. സമൻസയച്ചിരിക്കുന്നത്. കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, പവൻ ബൻസൽ എന്നിവരെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു.
Also Read : ‘എന്തൊക്കെ കേസ് കൊടുക്കുമെന്ന് കാണട്ടെ, രഹസ്യമൊഴി ഉടൻ പുറത്തുവിടും’; ജലീലിനെ വെല്ലുവിളിച്ച് സ്വപ്ന
അതേസമയം ദേശീയ അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുകയാണെന്ന് കോൺഗ്രസ് ചോദ്യം ചെയ്യലിനോട് പ്രതികരിച്ചത്. സർക്കാരിന്റെ പരാജയങ്ങൾ മറച്ചുവെക്കാൻ ഇ.ഡി.യെ ഉപയോഗിക്കുകയാണെന്നും കോൺഗ്രസ് ആരോപിക്കുന്നു.
ചോദ്യം ചെയ്യലിന് ഇ.ഡി. ഓഫീസിലേക്ക് രാഹുലിനൊപ്പം എംപിമാരും പാർട്ടി നോക്കളും നടന്ന് പോകുമെന്നായിരുന്നു കോൺഗ്രസ് നേതൃത്വം അറിയിച്ചിരുന്നത്. എന്നാൽ ഈ റാലിയ്ക്കാണ് ഡൽഹി പോലീസ് അനുമതി നിഷേധിച്ചിരിക്കുന്നത്.
‘മുഖ്യമന്ത്രിക്കെതിരെ നടത്തുന്നത് അർത്ഥശൂന്യമായ പ്രതിഷേധം’
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : rahul gandhi set to appear before ed today
Malayalam News from Samayam Malayalam, TIL Network