Also Read: സിബിഐ സീരീസിലെ അഞ്ചാമത്തെ ചിത്രമാണിത് ‘സിബിഐ 5 ദി ബ്രെയിൻ’. ഒടിടിയിൽ റിലീസ് ചെയ്തത് മുതൽ എയറിലാണ് സിനിമ. വെെറലായ ട്രോളുകൾ കാണാം
#10 എന്ന നമ്പറിന് രണ്ടു ലക്ഷം ദിര്‍ഹമാണ് അടിസ്ഥാന ലേല വിലയായി നിശ്ചയിച്ചിരിക്കുന്നത്. നിലവിലെ ഫോണ്‍ നമ്പറുകള്‍ അതേപടി നിലനില്ക്കുകയും പുതിയ രണ്ടക്ക നമ്പര്‍ കോഡായി നല്‍കുകയും ചെയ്യുന്നതാണ് രീതി. ഈ നമ്പര്‍ സ്വന്തമാക്കിയവരെ വിളിക്കുന്നവര്‍ക്ക് നിലവിലെ 10 അക്കങ്ങളും ഡയല് ചെയ്യുന്നതിന് പകരം ഹാഷ് ടാഗ് ഉള്‍പ്പെടുന്ന രണ്ടക്കം മാത്രം ഡയല് ചെയ്താല്‍ മതിയാവും. 40 ഹാഷ് ടാഗ് നമ്പറുകള്‍ മാത്രമാണ് ഇപ്പോള്‍ ലേലത്തിന് വെച്ചിരിക്കുന്നത്. ജൂണ്‍ 22 വരെ ലേലം തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
#10 എന്ന നമ്പര്‍ രണ്ടു ലക്ഷം ദിര്‍ഹം നല്കി സ്വന്തമാക്കാന്‍ 26 പേര് രംഗത്തുണ്ട്. #1000 എന്ന നമ്പറിന് 33 പേരാണ് രംഗത്തുള്ളത്. 32,500 ദിര്‍ഹമാണ് ഇതിന്റെ അടിസ്ഥാന ലേല വില. അര ലക്ഷം ദിര്‍ഹം വിലയിട്ടിരിക്കുന്ന #1234 എന്ന നമ്പറിനായി 23 ആവശ്യക്കാരുണ്ട്. എന്നാല്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത് #1000000 എന്ന നമ്പറിനാണ് കൂടുതല്‍ ആവശ്യക്കാരുള്ളത്. 45,500 ദിര്‍ഹം അടിസ്ഥാന വിലയുള്ള ഈ കോഡിനായി 44 പേരാണ് രംഗത്തുവന്നിരിക്കുന്നത്.
Also Read: തൊഴില്‍ മാറുന്ന പ്രവാസികളുടെ കുടിശ്ശിക നല്‍കേണ്ടത് പഴയ സ്പോണ്സര്; നിയമഭേദഗതിയുമായി സൗദി
ആദ്യത്തെ 12 മാസം സേവനം സൗജന്യമായിരിക്കുമെങ്കിലും പിന്നീട് ഓരോ മാസവും 375 ദിര്‍ഹം വീതം ഫീസ് നല്‍കണം. യുഎഇയില്‍ നിന്ന് മാത്രമേ ഹാഷ് ടാഗ് നമ്പറില്‍ ബന്ധപ്പെടാനാവൂ എന്ന പ്രശ്നവുമുണ്ട്. വിദേശത്ത് നിന്ന് വിളിക്കുന്നവരും റോമിംഗില്‍ ആയിരിക്കുമ്പോഴും ഒക്കെ സാധാരണ നമ്പറില്‍ തന്നെ വിളിക്കണം. എന്നാല്‍ ഏത് സമയത്തും സേവനം വേണ്ടെന്ന് വയ്ക്കാന്‍ അവസരമുണ്ടായിരിക്കും. ഉപേക്ഷിക്കുന്ന നമ്പറുകള്‍ 12 മാസം വേറെ ആര്‍ക്കും നല്‍കാതെ സൂക്ഷിക്കും. അതിന് ശേഷം മറ്റ് ഉപഭോക്താക്കള്‍ക്ക് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.
‘അഗ്നിപഥ് ആർഎസ്എസുകാരെ അർധ സൈനിക ദളമാക്കാനുള്ള കുറുക്കുവഴി’ – എം എ ബേബി
Web Title : new service launched in the uae shortens etisalat phone numbers to as little as two digits
Malayalam News from Samayam Malayalam, TIL Network