ഐവിഎഫ് ചികിത്സാരീതി എന്ന് മിക്കവരും ഗര്‍ഭധാരണം നടക്കുന്നതിനായി തിരഞ്ഞെടുക്കുന്ന ഒരു മാര്‍ഗ്ഗമാണ്. ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ ചെയ്യുന്ന ഏതൊരു വ്യക്തിയുടേയും മനസ്സില്‍ നിരവധി ചോദ്യങ്ങള്‍ ഉയരാറുണ്ട്.
ഹൈലൈറ്റ്:
- ഇത് ചെയ്താല്‍ പൂര്‍ണ്ണമായും വിജയം ലഭിക്കുമോ?
- എന്തെല്ലാം ബുദ്ധിമുട്ടുകളായിരിക്കും അനുഭവപ്പെടുക
- ഇതിന് എന്താണ് പരിഹാരമാര്‍ഗ്ഗം
ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ ചെയ്യുന്ന ഏതൊരു വ്യക്തിയുടേയും മനസ്സില്‍ നിരവധി ചോദ്യങ്ങള്‍ ഉയരാറുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇത് ചെയ്യുമ്പോള്‍ വേദന അനുഭവപ്പെടുമോ എന്നത്. ഇത്തരം ചോദ്യങ്ങള്‍ സര്‍വ്വസാധാരണയായി ഉയര്‍ന്നുവരുന്നവയാണ്. ഇത്തരം അവസരങ്ങളില്‍ ഈ ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ ഉത്തരം നല്കി രോഗികളെ സമാധാനിപ്പിക്കേണ്ടത് അനിവാര്യമാണ്.
ഐവിഎഫ് ചെയ്യുമ്പോള്‍ ഓരോ രോഗികളില്‍ വ്യത്യസ്തമായ രീതിയിലാണ് ഇത് ബാധിക്കുന്നുണ്ടാവുക. ഇപ്പോള്‍ ഇത് ചെയ്യുമ്പോള്‍ ഒരു രോഗിക്ക് വേദന അനുഭവപ്പെട്ടാല്‍ മറ്റ് രോഗിക്ക് വേദന അനുഭവപ്പെടണമെന്നില്ല. ഇഞ്ചക്ഷന് പേടിയുള്ളവരാണെങ്കില്‍ അടുത്ത് ഭര്‍ത്താവോ അല്ലെങ്കില്‍ സുഹൃത്തുക്കളെയോ നിര്‍ത്തിയാല്‍ ഈ ഭയം കുറയ്ക്കാവുന്നതാണ്. ഇതല്ലാതെ നിങ്ങള്‍ക്ക് മറ്റ് എന്തെങ്കിലും ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നതെങ്കില്‍ അത് എന്തെങ്കിലും പ്രശ്നങ്ങളാകും സൂചിപ്പിക്കുന്നത്. എന്നാല്‍, അറിഞ്ഞിരിക്കേണ്ട ഒരു വസ്തുത എന്തെന്നാല്‍, ഐവിഎഫ് ചെയ്യുമ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതുതന്നെ അസ്വഭാവികമാ ഒരു കാര്യമാണ്. എന്തെങ്കിലും ഉണ്ടായാല്‍ അത് കൃത്യമായ രീതിയില്‍ കൈകാര്യം ചെയ്യുവാനും സാധിക്കും.
ഒരു ഉദാഹരണത്തിന്, സ്വന്തമായി ഇഞ്ചക്ഷന് എടുക്കുക എന്നത് പലര്‍ക്കും ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. മിക്കവര്‍ക്കും ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ വേദനയെടുക്കുന്നു എന്നതിനുപരിയായി അവര്‍ക്ക് അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു എന്നതാണ് സത്യം. ഇതില്‍ വളരെ ചെറിയ സൂചിയാണ് ഇഞ്ചക്ഷനായി ഉപയോഗിക്കുന്നത്. ഇഞ്ചക്ഷന് എടുക്കുന്ന സമയത്ത് ഭര്‍ത്താവ് അല്ലെങ്കില്‍ സുഹൃത്തുകള്‍ അടുത്ത് നിന്നാല്‍ ഇത് ചെയ്യുന്ന സമയത്ത് ഉണ്ടാകുന്ന അസ്വസ്ഥതകള്‍ കുറയ്ക്കുവാന്‍ സാധിക്കുന്നതാണ്.
ഐവിഎഫ് ചെയ്യുന്നതുകൊണ്ട് ശാരീരികമായിട്ടുള്ള ബുദ്ധിമുട്ടുകള്‍ മാത്രമല്ല, ഇത് ഗര്‍ഭധാരണത്തിനുവേണ്ടി നടത്തുന്ന ചികിത്സ ആയതിനാല്‍ തന്നെ മാനസികമായിട്ടുള്ളതും വൈകാരികമായിട്ടുള്ള വേദനയും ഉണ്ടാകാം. സമൂഹത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും പിന്തുണ ലഭിക്കാത്തത് ദമ്പതികളെ മാനസിക സമ്മര്‍ദ്ദത്തിലേയ്ക്ക് തള്ളിയിടുന്നതിലേയ്ക്ക് നയിക്കുന്നുണ്ട്. നിങ്ങള്‍ ഏതൊരു മാര്‍ഗ്ഗത്തിന് പിന്നാലെ പോകുന്നതിന് മുന്‍പ് അതിനെക്കുറിച്ച് നല്ല രീതിയില്‍ മനസ്സിലാക്കേണ്ടത് അനിവാര്യമായ കാര്യമാണ്. നിങ്ങള്‍ ഇതിന്റെ ഓരോ ഘട്ടങ്ങളെക്കുറിച്ചും കൃത്യമായി മനസ്സിലാക്കിയാല്‍ നിങ്ങള്‍ക്ക് പിന്നീട് ടെന്‍ഷന്‍ കുറവായിരിക്കും. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ എത്രത്തോളം അസ്വസ്ഥതകള്‍ ഉണ്ടാകും ഇതിന്റെ ഓരോ ഘട്ടങ്ങള്‍ എങ്ങിനെയെല്ലാമാണ് എന്ന് നിങ്ങള്‍ക്ക് തന്നെ ഒരു ഐഡിയ കിട്ടും.
ഓവറിയന്‍ സ്റ്റിമുലേഷനാണ് ഐവിഎഫിന്റെ ആദ്യ ഘട്ടം എന്നുപറയുന്നത്. ഇത് ചെയ്യുന്ന സമയത്ത് രോഗികള്‍ക്ക് സ്വയം ഇഞ്ചക്ഷന് എടുക്കുന്നതിനായി ഒരു മരുന്ന് നല്‍കും. ഇത് ഓവറിയില്‍ എഗ്ഗ് രൂപ്പെടുന്നതിന് സഹായിക്കുന്നതിന് വേണ്ടിയാണ് ഈ ഇഞ്ചക്ഷനുള്ള മരുന്ന് നല്‍കുന്നത്.
വയര്‍ ചീര്ത്തിരിക്കുന്നതുപോലെയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും അസ്വസ്ഥതകളും ഇതുചെയ്യുന്നതുമൂലം ചെറിയ പാര്ശ്യഫലങ്ങളായി അനുഭവപ്പെട്ടെന്നിരിക്കാം. അതുപോലെ മൂഡ് ചേയ്ഞ്ചാകുന്നത്, നല്ല തലവേദന, ഉറക്കമില്ലായാമയെല്ലാം ഇതിന്റെ പാര്‍ശ്യഫലങ്ങളില്‍ ഒന്നാണ്.
നിങ്ങളുടെ ഓറിയില് എഗ്ഗ് ഉല്പാദിപ്പിക്കപ്പെടുന്നുണ്ട് എന്ന് മനസ്സിലാക്കിയാല്‍ ഓവുലേഷന് നടക്കുന്നതിനായി മറ്റൊരു മരുന്ന് നല്‍കും. ഇതാണ് ഹ്യൂമണ്‍ കോറിയോണിക് ഗോണഡോട്രോപിന്‍. ഇത് ഒരു ഹോര്‍മോണാണ്. ഓവുലേഷന് മുന്‍പ് എഗ്ഗ് മെച്വര്‍ ആകുന്നതിനുവേണ്ടിയാണ് ഇത് നല്‍കുന്നത്. സാധാരണയായി എഗ്ഗ് പുനഃസ്ഥാപിക്കപ്പെടുന്നതിന് 36 മണിക്കൂര്‍ മുന്‍പാണ് ഈ മരുന്ന് നല്‍കുന്നത്.
ഈ ഇഞ്ചക്ഷന് നല്കുമ്പോള് കുറച്ച് അസ്വസ്ഥതകള്‍ അനുഭവപ്പെടും എന്നത് മാത്രമാണ് ഒരു പാര്ശ്യഫലമായി ചൂണ്ടികാണിക്കാവുന്നത്.
അതുപോലെ എഗ്ഗ് പുനഃസ്ഥാപിക്കുവാനായി നടത്തുന്ന ഓപറേഷന് മരവിപ്പിക്കുവാന്‍ മരുന്ന് നല്‍കിയതിന് ശേഷമാണ് ഇത് നടത്തുന്നത്. ഇത് വേദന അറിയാതിരിക്കുവാന്‍ സഹായിക്കും. ഇത് ചെയ്തതിനുശേഷം ചിലപ്പോള്‍ വയര്‍ ചീര്ക്കുന്നതായും അതുപോലെ മയറ്റില് മര്ദ്ദമുള്ളതായുമെല്ലാം അനുഭവപ്പെടാം. കൂടാതെവേദന അനുഭവപ്പെടുകയാണെങ്കില്‍ മരുന്ന് കഴിച്ച് മാറഅറിയെടുക്കാവുന്നതാണ്. രണ്ട് ദിവസം കൃത്യമായി റെസ്റ്റെടുത്താല്‍ എല്ലാം ശരിയാവുകയും ചെയ്യും.
പിന്നീട് ലാബില്‍ എഗ്ഗ് എക്സ്ട്രാറ്റ് ചെയ്ത് അത് പ്രത്യുല്പാദനത്തിന് ഉതകുമ്പോഴാണ് ഭ്രൂണം തിരിച്ച് നിക്ഷേപിക്കപ്പെടുന്നത്. ഒരു സിറിഞ്ച് ഉപയോഗിച്ച് ഇഞ്ചക്ട് ചെയ്താണ് ഇത് ഗര്‍ഭപാത്രത്തിലേയ്ക്ക് നിക്ഷേപിക്കുന്നത്. ഇത് നിക്ഷേപിക്കുമ്പോള്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയില്ലെങ്കിലും വജൈന വഴി നിക്ഷേപിക്കുന്നതിനാല്‍ അവിടെ മര്‍ദ്ദം കൂടുതല്‍ അനുഭവപ്പെടുന്നതാി തോന്നാം.
ഐവിഎഫ് ചെയ്താല്‍ പൂര്‍ണ്ണമായും വിജയമായിരിക്കും എന്ന് പറയുവാന്‍ സാധിക്കുകയില്ല. ചിലപ്പോള്‍ പരാജയവും സംഭവിക്കാം. ഇത്തരത്തില്‍ ചികിത്സയ്ക്ക് വിധേയമാകുന്നതിന് മുന്‍പ് ഡോക്ടറോട് അഭിപ്രായം തേടുന്നത് നല്ലതായിരിക്കും.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : what kind of physical pain women facing during ivf
Malayalam News from Samayam Malayalam, TIL Network