അന്ധനായ കാൽനടയാത്രക്കാരനെ റോഡ് മുറിച്ച് കടക്കാൻ സഹായിക്കുന്ന, വയോധികർക്ക് തണലാകുന്ന ട്രാഫിക് പോലീസുകാരുടെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ കണ്ടിട്ടുണ്ടാകും. എന്നാൽ റോഡിൽ ചിതറിക്കിടക്കുന്ന കല്ലുകൾ തൂത്തുമാറ്റുന്ന ഒരു ട്രാഫിക് പോലീസുകാരൻ അപൂർവമായിരിക്കാം. ഛത്തീസ്ഗഡ് കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായ അവണിഷ് ഷരൺ പങ്കുവെച്ചിരിക്കുന്ന ഒരു ട്രാഫിക് പോലീസുകാരൻ്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
വിടാതെ പിടിച്ച് ഇഡി; രേഖകൾ നിഷേധിച്ച് രാഹുൽ; ചോദ്യം ചെയ്യൽ നാളെയും തുടരും, ഭാവി എന്താകും?
റോഡിൽ ചിതറിക്കിടക്കുന്ന കല്ലുകൾ ഇരുചക്രവാഹന യാത്രക്കാർക്ക് ഭീഷണിയാണ്. കല്ലുകളിൽ വാഹനം കയറിയാൽ മറിയാനുള്ള സാധ്യതയും ഏറെ. ഇത്തരത്തിൽ റോഡിൽ ചിതറിക്കിടക്കുന്ന കല്ലുകൾ തൂത്തുമാറ്റുന്ന ട്രാഫിക് പോലീസുകാരനാണ് സമൂഹമാധ്യമങ്ങളിൽ താരമായിരിക്കുന്നത്. റോഡിലെ സിഗ്നലിൽ ചുവപ്പ് ലൈറ്റ് തെളിഞ്ഞതോടെ വാഹനങ്ങൾ നിർത്തുന്നത് വീഡിയോയിൽ കാണാം. ഈ സമയം ചൂല് ഉപയോഗിച്ച് കല്ലുകൾ തൂത്തൂമാറ്റുകയാണ് ഇദ്ദേഹം. തൂത്ത് പകുതിയായപ്പോൾ പച്ച സിഗ്നൽ തെളിഞ്ഞു. തുടർന്ന് വാഹനങ്ങൾ മുന്നോട്ടെടുത്തതോടെ വേഗത അൽപം കുറക്കൂവെന്ന് വാഹനയാത്രികരോട് പറയുന്ന പിങ്ക് നിറത്തിലുള്ള ഷർട്ട് ധരിച്ച ആളെയും പോലീസുകാരനു പിന്നിലായി കാണാം.
‘അമ്മ ആശുപത്രിയിലാണ്’; ചോദ്യം ചെയ്യൽ നീട്ടിവെക്കണം; ഇഡിക്ക് കത്തുമായി രാഹുൽ ഗാന്ധി
“നിങ്ങളോട് ബഹുമാനം” എന്ന ക്യാപ്ഷനോടെയാണ് അവണിഷ് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. 10 ലക്ഷത്തിലധികം പേർ കണ്ട ഈ വീഡിയോയ്ക്ക് 54,000 ലൈക്കും ലഭിച്ചിട്ടുണ്ട്. “മനുഷ്യത്വമാണ് എല്ലാത്തിനേക്കാൾ വലുത്”, “സല്യൂട്ട്… ബഹുമാനം” എന്നിങ്ങനെയുള്ള കമൻ്റുകളുമായി നിരവധി പേർ വീഡിയോയ്ക്ക് താഴെ എത്തിയിട്ടുണ്ട്.
നേപ്പാളി പെൺകുട്ടിക്ക് എസ്എസ്എൽസിയിൽ മിന്നും വിജയം
Web Title : traffic policeman sweeping stones from road video goes viral in social media
Malayalam News from Samayam Malayalam, TIL Network