Sumayya P | Samayam Malayalam | Updated: Jun 17, 2022, 4:55 PM
ഇന്റർനാഷനൽ സ്കോളർഷിപ് പ്രോഗ്രാം 2022 ലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുടെ പേരുകൾ കിരീടാവകാശി പ്രഖ്യാച്ചു.
സ്കോളർഷിപ് നേടിയ വിദ്യാർഥികൾക്ക് കിരീടാവകാശി ആശംസ നേർന്നു. പഠനത്തിൽ തുടർച്ചയായ വിജയം കൊണ്ടുവരുന്ന സ്ഥാപനങ്ങളെ അദ്ദേഹം എടുത്ത് പറഞ്ഞു പ്രശംസിച്ചു. ഭാവിയില രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി കൂടുതൽ നേട്ടങ്ങൾ കൊണ്ടുവരാൻ ഇത്തരം സ്ഥാപനങ്ങൾക്ക് കഴിയട്ടെയെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കളിൽ ആണ് രാജ്യത്തിന്റെ പ്രതീക്ഷ. എല്ലാ കാര്യത്തിലും അവരുടെ വളർച്ചയും പഠനവും ഉറപ്പാക്കാൻ സാധിക്കുന്ന തരത്തിലാണ് രാജ്യത്ത് ഓരോ പദ്ധതികളും തയ്യാറാക്കുന്നത്.
ഇന്റർനാഷനൽ സ്കോളർഷിപ് പ്രോഗ്രാം 2022ലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുടെ പേരുകൾ കിരീടാവകാശി സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ പരിപാടിയിൽ പ്രഖ്യാപിച്ചു. 707 പേർ ആണ് അപേക്ഷ നൽകിയത്. ഇതിൽ നിന്നാണ് പുതിയ ബാച്ചിലേക്കുള്ള വിദ്യാർഥികളെ തെരഞ്ഞെടുത്തത്. റിഫ പാലസിൽ വെച്ചായിരുന്നു ചടങ്ങ് നടന്നത്.
ഒറ്റപ്പാലം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറ്; ആക്രമിച്ചത് കോൺഗ്രസെന്ന് സിപിഎം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : baharain prime minister meets students from the crown prince international scholarship programme 23rd intake
Malayalam News from Samayam Malayalam, TIL Network