അധികകലോറി എരിച്ച് കളയുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും ഉപാപചയം വർദ്ധിപ്പിക്കുന്നതിനും പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും മാനസികാരോഗ്യം ഉറപ്പുവരുത്തുന്നതിനുമുള്ള ലളിതവും മികച്ചതുമായ മാർഗ്ഗമാണ് പ്രഭാത നടത്തം.
ദിവസവും രാവിലെ 30 മിനിറ്റ് നടന്നാൽ…
ഹൈലൈറ്റ്:
- ദിവസവും 30 മിനിറ്റെങ്കിലും രാവിലെ നടക്കാം.
- ഇതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
ഇക്കാര്യത്തിൽ, ഡോക്ടർമാർ, പോഷകാഹാര വിദഗ്ധർ, ഡയറ്റീഷ്യൻമാർ, വ്യക്തിഗത പരിശീലകർ, ഫിറ്റ്നസ് കോച്ചുകൾ എന്നിവർ ഒരുപോലെ ഏകകണ്ഠമായി ശുപാർശ ചെയ്യുന്ന ഒരു വ്യായാമമാണ് പ്രഭാത നടത്തം. അനാരോഗ്യകരമായ ഉദാസീനമായ ശീലങ്ങളിൽ നിന്ന് വ്യതിചലിക്കാനും ഉപാപചയ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും അധിക കലോറി എരിച്ച് കളയാനും ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കത്തിക്കാനും ഇത് സഹായിക്കുന്നു.
ശക്തമായ പേശികൾ, എല്ലുകൾ, സന്ധികൾ എന്നിവയ്ക്കായി പതിവായി 30 മിനിറ്റ് നടക്കാൻ പോകുന്നതിന്റെ ആരോഗ്യപരമായ നേട്ടങ്ങൾ കണ്ടെത്തുന്നതിനും ഇതിന്റെ ചില അടിസ്ഥാന മാർഗ്ഗനിർദ്ദേശങ്ങളെ കുറിച്ചും ഇവിടെ നിന്ന് മനസ്സിലാക്കാം.
ശരീരഭാരം കുറയ്ക്കുന്നു
അമിതമായ ഉദാസീനമായ ജീവിതശൈലി അമിതവണ്ണവും അമിതഭാരവുമുള്ള ആളുകളുടെ എണ്ണം കുത്തനെ ഉയരാൻ കാരണമാകുന്നുണ്ട്. കൂടാതെ, ഭക്ഷണ നിയന്ത്രണങ്ങൾ എല്ലായ്പ്പോഴും പിന്തുടരുന്നത് ഒരു വെല്ലുവിളിയാണ്. പതിവ് ഭക്ഷണക്രമത്തിന്റെ ഭാഗമായി എന്ത് ഭക്ഷണങ്ങൾ കഴിച്ചാലും, ശരീരഭാരം കുറയ്ക്കാനും, പ്രത്യേകിച്ച് ദോഷകരമായ വയറിലെ കൊഴുപ്പ് അകറ്റുവാനും, രാവിലെ എഴുന്നേറ്റ് ആദ്യത്തെ ശാരീരിക പ്രവർത്തനം എന്ന നിലയിൽ നടക്കാൻ പോകുന്നത് നിങ്ങളെ സഹായിക്കുന്നു. ഇത് ആരോഗ്യകരമായ ബോഡി മാസ് സൂചിക (ബിഎംഐ) സംരക്ഷിക്കുകയും അമിതവണ്ണവും അമിതഭാരവും നിയന്ത്രിക്കുകയും ചെയ്യുന്നു.
വ്യായാമം ചെയ്തിട്ടും ഗുണമൊന്നുമില്ലെന്ന് ആര് പറഞ്ഞു? ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ
ഊർജ്ജ നില മെച്ചപ്പെടുത്തുന്നു
ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം തീർച്ചയായും ഒരു വ്യക്തിയെ ക്ഷീണിതനാക്കുന്നു. ഇത് തളർച്ചയും അലസതയും ഉണ്ടാക്കുന്നു. രാവിലത്തെ നടത്തം ഉപാപചയ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു. ഊർജ്ജം ഉൽപാദിപ്പിക്കുന്നതിനായി ഭക്ഷണങ്ങൾ ഉപയോഗപ്പെടുത്തുവാനുള്ള പ്രവർത്തനമാണ് ഉപാപജയം. വീട്ടിലും ജോലിസ്ഥലത്തും പതിവ് ജോലികൾ ചെയ്യുന്നതിന് ഇത് സഹായിക്കുന്നു. എല്ലാ ദിവസവും രാവിലെ 20 മുതൽ 30 മിനിറ്റ് വരെ നടക്കുന്നത് ആ ദിവസത്തെ ഏത് കഠിനമായ ജോലികളും ചെയ്യുന്നതിന് മതിയായ ഊർജ്ജം നിങ്ങൾക്ക് നൽകുന്നു.
വിട്ടുമാറാത്ത രോഗങ്ങളെ തടയുന്നു
ജീവിതത്തിൽ രോഗങ്ങൾ ഒഴിവാക്കാൻ വ്യായാമമാണ് പ്രധാനമെന്ന് പ്രത്യേകം പറയേണ്ടതില്ല. പ്രമേഹം, രക്താതിമർദ്ദം, സന്ധിവാതം, കൂടാതെ, അൽഷിമേഴ്സ്, ഡിമെൻഷ്യ തുടങ്ങിയ ന്യൂറോ ഡിജെനറേറ്റീവ് രോഗങ്ങൾ എന്നിവ നിഷ്ക്രിയ ജീവിതശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നു. രാവിലെ ശാരീരിക പേശികളുടെ കർശനമായ ചലനം സന്ധികളിലെ കാഠിന്യം ഒഴിവാക്കുന്നു. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവിലെയും രക്തസമ്മർദ്ദത്തിലെയും ഏറ്റക്കുറച്ചിലുകൾ നിയന്ത്രിക്കുന്നതിനും, നാഡീകോശങ്ങളിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും, തലച്ചോറും എല്ലുകളും പേശികളും ശക്തിപ്പെടുത്തുന്നതിനും ഇത് ഗുണം ചെയ്യുന്നു.
മാനസികാവസ്ഥയും ഓർമ്മശക്തിയും മെച്ചപ്പെടുത്തുന്നു
ദിവസവും രാവിലെ നടക്കുന്നത് ന്യൂറോ ട്രാൻസ്മിറ്ററുകളുടെ സമന്വയവും ചലനവും ഗണ്യമായി വർദ്ധിപ്പിക്കുന്നു, അതായത് ശരീരത്തിലെ വിവിധ അവയവങ്ങളിലേക്ക് ഞരമ്പുകൾ വഴി സിഗ്നലുകൾ വിടുന്ന രാസവസ്തുക്കളുടെ പ്രവർത്തനം മെച്ചപ്പെടുന്നു. ബുദ്ധിശക്തി, ഓർമ്മശക്തി എന്നിവ ഉറപ്പാക്കുന്നു. കൂടാതെ, വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും അസ്വസ്ഥതകൾ അകറ്റുവാനും മാനസികാരോഗ്യം, മൊത്തത്തിലുള്ള ഊർജ്ജ നില, നല്ല ചിന്തകൾ എന്നിവ മെച്ചപ്പെടുത്തുന്നതിനും പകൽസമയത്ത് നടക്കാൻ പോകുന്നത് സഹായിക്കുന്നു.
വണ്ണം കുറയ്ക്കാൻ കസേരയിലിരുന്ന് ചെയ്യാം ഈ വ്യായാമം
നല്ല ഉറക്കം
എല്ലാ പ്രായത്തിലുമുള്ള ആളുകൾ ഉറക്കമില്ലായ്മയുടെ പ്രശ്നം അനുഭവിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഉറക്കമില്ലായ്മ, അമിതമായ കൂർക്കംവലി, സ്ലീപ് അപ്നിയ എന്നിവയുൾപ്പെടെയുള്ള ഉറക്കവുമായി ബന്ധപ്പെട്ട എല്ലാ വൈകല്യങ്ങളെയും നേരിടാൻ ഒരു പ്രഭാത നടത്തം മികച്ച പരിഹാരമാണ്. കാരണം, പതിവ് ശാരീരിക വ്യായാമം പകൽസമയത്ത് ശരീരത്തെ ബുദ്ധിമുട്ടിക്കുന്നു, അതിനാൽ മതിയായ വിശ്രമം രാത്രിയിൽ സ്വാഭാവികമായി സംഭവിക്കുകയും, അത് തുടർച്ചയായ, തടസ്സമില്ലാത്ത ഉറക്കം ഉറപ്പ് നൽകുകയും ചെയ്യുന്നു.
പേശികൾ, എല്ലുകൾ, സന്ധികൾ എന്നിവ ശക്തിപ്പെടുത്തുന്നു
പ്രോട്ടീൻ, വിറ്റാമിനുകൾ, കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ ഉൾപ്പെടെയുള്ള പോഷകങ്ങളും ധാതുക്കളും പേശികളുടെ ശക്തിക്കും അസ്ഥികളുടെ ആരോഗ്യത്തിനും നിർണായകമാണെങ്കിലും, പതിവ് വ്യായാമമാണ് സന്ധികളുടെ വഴക്കം നിലനിർത്താനും ശക്തമായ അസ്ഥികൾ, പേശികൾ എന്നിവ നൽകാനും സഹായിക്കുന്നത്. ദിവസവും 30 മിനുട്ട് വേഗതയുള്ള നടത്തത്തിന് പോകുന്നതിലൂടെ അസ്ഥികളുടെ ബലം മെച്ചപ്പെടുത്തുകയും, സന്ധികൾ ആരോഗ്യം വർദ്ധിക്കുകയും, പേശികളെ ശക്തിപ്പെടുത്തുകയും, വാർദ്ധക്യത്തിൽ സന്ധിവാതം, ഓസ്റ്റിയോപൊറോസിസ്, മറ്റ് ദുർബലപ്പെടുത്തുന്ന രോഗങ്ങൾ എന്നിവയുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
ഒരു പ്രഭാത നടത്തം, ഒരു ഹ്രസ്വ ജോഗിങ് അല്ലെങ്കിൽ ഓട്ടം എന്നിവ ഹൃദയാരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നു. ശരീരത്തിന്റെ സജീവമായ ചലനം ഹൃദയത്തിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്തുകയും ഹൃദയ പേശികളെ ശക്തിപ്പെടുത്തുകയും രക്താതിമർദ്ദം, ഹൃദയസ്തംഭനം, ഹൃദയാഘാതം, തുടങ്ങിയ സാധ്യതകൾ കുറയ്ക്കുകയും അരിത്മിയ, അതായത് ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവ തടയുകയും ചെയ്യുന്നു. കുറഞ്ഞത് 30 മിനിറ്റെങ്കിലും പകൽസമയത്ത് ഊർജ്ജസ്വലമായി നടക്കുന്നത് ഹൃദയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ശ്വാസകോശ ശേഷി വർദ്ധിപ്പിക്കുകയും ശ്വസന പ്രശ്നങ്ങൾ ഒഴിവാക്കുകയും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തടയുകയും ചെയ്യുന്നു.
ചില വ്യായാമ നുറുങ്ങുകൾ:
വൈകുന്നേരത്തോ രാത്രികാലത്തോ നടക്കുന്നതിന് പകരം, രാവിലെ നടക്കുക, കാരണം ഈ സമയത്ത് മലിനീകരണം കുറവാണ്, മാത്രമല്ല നിങ്ങൾ ശ്വസിക്കുന്ന പുറം വായു ശുദ്ധവുമായിരിക്കും.
ഭക്ഷണവും ഊർജ്ജ രാസവിനിമയവും സുഗമമായി ആഗിരണം ചെയ്യുന്നതിനായിട്ടുള്ള ഈ അടിസ്ഥാന വ്യായാമം ദഹനനാളത്തെ ഉത്തേജിപ്പിക്കുന്നതിനാൽ പ്രഭാതഭക്ഷണത്തിന് മുമ്പായി ഒരു പ്രഭാത നടത്തത്തിന് പോകുക.
അസ്ഥി ആരോഗ്യം, പ്രതിരോധശേഷി, മാനസികാരോഗ്യം എന്നിവയ്ക്കുള്ള സുപ്രധാന പോഷകമായ വിറ്റാമിൻ ഡിയെ ശരീരത്തിലേക്ക് രാവിലെയുള്ള സൂര്യപ്രകാശം നേരിട്ട് നൽകുന്നു.
ഇരട്ടിമധുരം ചായ തയ്യാറാക്കാം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്ത്തകള് അറിയാന് ആപ്പ് ഡൗണ്ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : amazing health benefits of 30 minutes morning walk
Malayalam News from malayalam.samayam.com, TIL Network