അട്ടപ്പാടി മധു വധക്കേസിലെ വിചാരണ ഹൈക്കോടതി ചെയ്തു. മധുവിൻ്റെ അമ്മയുടെ ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ. ഹൈക്കോടതി സർക്കാരിൻ്റെ വിശദീകരണം തേടിയിട്ടുണ്ട്….
ഹൈലൈറ്റ്:
- മധു വധക്കേസിലെ വിചാരണ ഹൈക്കോടതി സ്റ്റേ.
- മധുവിൻ്റെ അമ്മയുടെ ഹർജിയിലാണ് നടപടി.
- ഹൈക്കോടതി സർക്കാരിൻ്റെ വിശദീകരണം തേടി.
ഇടിമിന്നലിനൊപ്പം കാറ്റും മഴയും ശക്തമാകും; ഈ ജില്ലകളിൽ യെല്ലോ അലേർട്ട്, മുന്നറിയിപ്പ്
കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മധുവിൻ്റെ അമ്മ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷയിൽ തീരുമാനം എടുക്കുന്നതുവരെ വിചാരണാ നടപടികൾ നിർത്തിവെക്കണമെന്നായിരുന്നു ആവശ്യം. നേരത്തെ ഈ ആവശ്യം ഉന്നയിച്ച് മധുവിൻ്റെ കുടുംബം സമർപ്പിച്ച ഹർജി വിചാരണാ കോടതി തള്ളിയിരുന്നു. ഇതേ തുടർന്നാണ് മധുവിൻ്റെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്.
Nirmal NR 281 lottery: 70 ലക്ഷം ആര് നേടും? നിര്‍മല്‍ ലോട്ടറി നറുക്കെടുപ്പ് ഇന്ന്
മധു വധക്കേസിലെ വിചാരണ തുടങ്ങിയപ്പോൾ സാക്ഷികളായ ഉണ്ണികൃഷ്ണൻ, ചന്ദ്രൻ എന്നിവർ കൂറുമാറിയിരുന്നു. ഇതേ തുടർന്നാണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ സി രാജേന്ദ്രനെ മാറ്റണമെന്ന ആവശ്യവുമായി കുടുംബം രംഗത്തെത്തിയത്. പ്രോസിക്യൂഷൻ്റെ പോരായ്മ കൊണ്ടാണ് സാക്ഷികൾ കൂറുമാറുന്നതെന്നാണ് കുടുംബം പറയുന്നത്. നിലവിലെ പ്രോസിക്യൂട്ടർ വാദിച്ചാൽ കേസിൽ പരാജയപ്പെടുമെന്നും അമ്മ വല്ലി പറഞ്ഞു. അസി. സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് എം മേനോനെ സ്പെഷ്യൽ പ്രോസിക്യൂട്ടറാക്കണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം.
നേപ്പാളി പെൺകുട്ടിക്ക് എസ്എസ്എൽസിയിൽ മിന്നും വിജയം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : high court stayed trial in mannarkkad court in attappadi madhu case
Malayalam News from Samayam Malayalam, TIL Network