യുഎസിലെ ഇന്ത്യാന ആസ്ഥാനമായുള്ള ടെക്നോളജി റീസൈക്ലേഴ്സിന്റെ ഓഫീസാണ് ഇത്തരമൊരു കൗതുക പ്രവൃത്തിയിലൂടെ ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയത്
ഹൈലൈറ്റ്:
- റീസൈക്ലിങ്ങിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നത് കൂടിയാണ് ഈ വീഡിയോ
- ജീവനക്കാര്‍ തന്നെയാണ് ഇത് ഒരുക്കിയത്
- വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു
ഒരു അമേരിക്കന്‍ കമ്പനിയാണ് ലാപ്ടോപ്പുകള് കൊണ്ടൊരു റെക്കോര്‍ഡ് നേടിയത്. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതും. 2910 ലാപ്പ്ടോപ്പുകള്‍ ഒരുപോലെ അടുക്കി വച്ച ശേഷം ഒരേ ദിശയിലേക്ക് വീഴ്ത്തുന്നതാണ് വീഡിയോ. യുഎസിലെ ഇന്ത്യാന ആസ്ഥാനമായുള്ള ടെക്നോളജി റീസൈക്ലേഴ്സിന്റെ ഓഫീസാണ് ഇത്തരമൊരു കൗതുക പ്രവൃത്തിയിലൂടെ ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയത്.
റീസൈക്ലിങ് എന്ന പ്രക്രിയയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്നത് കൂടിയായിരുന്നു ഇവരുടെ ലക്ഷ്യം. മുന്‍പ് 752 ലാപ്പ്ടോപ്പുകളുടെ ചെയിന്‍ റിയാക്ഷന് ചെയ്ത ഔട്ട് ഓഫ് യൂസ് എന്‍വിയുടെ റെക്കോര്‍ഡാണ് ഇവര്‍ തകര്‍ത്തത്. ഇതിന് മുന്‍പും ഇവര്‍ ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ചില ലാപ്പ്ടോപ്പുകള്‍ ശരിയായ രീതിയില്‍ വീഴാത്തത് കാരണം ശ്രമത്തില്‍ നിന്ന് പിന്തിരിയുകയായിരുന്നു. ഒരേ ദിശയിലേക്ക് ലാപ്പ്ടോപ്പുകള്‍ തുടര്‍ച്ചയായി വീഴുന്നത് കാണാന്‍ ഏറെ കൗതുകമുള്ള കാഴ്ചയാണ്.
Also read:64ാം വയസിലും ഫുട്ബോള്‍ കൊണ്ട് വിസ്മയം കാണിച്ച് ജെയിംസ്; വൈറലായി വീഡിയോ
ലാപ്പ്ടോപ്പുകള്‍ കുത്തനെ നിര്‍ത്തി ജീവനക്കാര്‍ തന്നെയാണ് ഈ ചെയിന്‍ ഒരുക്കിയത്. മത്സരം ആരംഭിച്ച് അവസാനിക്കുന്നത് വരെ എല്ലാവരും വളരെ ആവേശഭരിതരായിരുന്നു. ലാപ്പ്ടോപ്പുകള്‍ എല്ലാം കൃത്യമായി വീഴുകയും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഇവര്‍ സ്വന്തമാക്കുകയായിരുന്നു.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : us company topple 2910 laptops like dominoes to break guinness world record
Malayalam News from Samayam Malayalam, TIL Network