പത്തനാപുരത്ത് രണ്ട് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത കെട്ടിടത്തിൻ്റെ സീലിങ് തകർന്നുവീണ സംഭവത്തിൽ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കെ ബി ഗണേഷ് കുമാര്‍ എംഎൽഎ.
ഹൈലൈറ്റ്:
- കെട്ടിടത്തിൻ്റെ സീലിങ് തകര്‍ന്നുവീണ സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെടും.
- കെ ബി ഗണേഷ് കുമാര്‍ എംഎൽഎ ആണ് ഇക്കാര്യം അറിയിച്ചത്.
- 2 മാസം മുമ്പ് ഉദ്ഘാടനം ചെയ്ത കെട്ടിടത്തിൻ്റെ സീലിങ് ആണ് തകര്‍ന്നുവീണത്.
സ്കൂളിന് മുന്നിലെ സ്ലാബ് തകർന്നെന്ന് ഫേസ്ബുക്ക് പോസ്റ്റ്; മണിക്കൂറുകൾക്കകം പ്രശ്നം പരിഹരിച്ച് മന്ത്രി റിയാസിന്റെ കമന്റ്
കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും മൂന്നു കോടി രൂപ ചെലവിട്ടാണ് ആശുപത്രിക്കായി പുതിയ കെട്ടിടം നിര്‍മിച്ചത്. കെട്ടിടത്തിന് ചോര്‍ച്ച ഉണ്ടെന്ന വിവരം നേരത്തെ ലഭിച്ചിരുന്നുവെന്ന് എംഎല്‍എ പറഞ്ഞു. കെട്ടിടം പണിതതിൻ്റെ ബില്‍ പൂര്‍ണമായും മാറി നല്‍കിയിട്ടില്ല. ആവശ്യമെങ്കില്‍ കരാറുകാരനെ കരിമ്പട്ടികയില്‍ പെടുത്തും. ഒരു അഴിമതിയും അനുവദിക്കില്ലെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സ്ഥലത്ത് പരിശോധന നടത്തുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
ലോക കേരള സഭ: ഭക്ഷണം നൽകുന്നത് ധൂർത്തല്ല; പ്രതിപക്ഷത്തിന് എം എ യൂസഫലിയുടെ പരോക്ഷ വിമര്‍ശനം
സംഭവത്തില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് ആശുപത്രിക്ക് സമീപം പോലീസ് തടഞ്ഞു. പ്രവര്‍ത്തരും പോലീസും തമ്മിൽ അല്പസമയം ഉന്തും തള്ളും ഉണ്ടായി. ഇന്നലെ രാത്രി 10 മണിയോടെയാണ് സീലിങ് തകര്‍ന്നത്. ആളപായമില്ല. കെട്ടിടം വൃത്തിയായി സൂക്ഷിക്കാത്തതിന് എംഎല്‍എ നേരത്തെ ഡോക്ടര്‍മാരെയും ജീവനക്കാരെയും ശകാരിച്ചിരുന്നു
അട്ടപ്പാടി മധു വധക്കേസ് : വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : k b ganesh kumar mla demanded vigilance probe in pathanapuram building ceiling collapse
Malayalam News from Samayam Malayalam, TIL Network