ലോക കേരള സഭയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിപക്ഷത്തെ പരോക്ഷമായി വിമര്‍ശിച്ച് ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലി. ഭക്ഷണം നൽകുന്നതിനെ ധൂർത്തെന്ന് വിളിക്കരുതെന്ന് അദ്ദേഹം.
ഹൈലൈറ്റ്:
- പ്രതിപക്ഷത്തിന് എം എ യൂസഫലിയുടെ പരോക്ഷ വിമർശനം.
- ‘ലോക കേരള സഭയിൽ ഭക്ഷണം നൽകുന്നതിനെ ധൂർത്തെന്ന് വിളിക്കരുത്.’
- പ്രതിപക്ഷത്തിൻ്റെ പരാമര്‍ശത്തിലായിരുന്നു വിമര്‍ശനം.
ഇടിമിന്നലിനൊപ്പം കാറ്റും മഴയും ശക്തമാകും; ഈ ജില്ലകളിൽ യെല്ലോ അലേർട്ട്, മുന്നറിയിപ്പ്
സ്വന്തം ചെലവിൽ ടിക്കറ്റെടുത്താണ് പ്രവാസികൾ എത്തിയത്. താമസ സൗകര്യം നൽകിയതാണോ ധൂർത്തെന്നും യൂസഫലി ചോദിച്ചു. നേതാക്കൾ വിദേശത്തെത്തുമ്പോൾ പ്രവാസികൾ താമസവും വാഹനവും നൽകുന്നുണ്ടല്ലോ. പ്രവാസികൾ ഇവിടെ വരുമ്പോൾ ഭക്ഷണം നൽകുന്നത് ധൂർത്തായി കാണരുതെന്നും യൂസഫലി പറഞ്ഞു.
ബിജെപി നേതാവിനെ സര്‍ക്കാര്‍ അഭിഭാഷകനാക്കി; വൻ വിമർശനം, ഒടുവിൽ നിയമനം റദ്ദാക്കി
ചില അനാവശ്യ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. പ്രവാസികള്‍ക്ക് വേണ്ടി ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ച് നില്‍ക്കണം. ഗള്‍ഫ്, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ ലോക കേരള സഭ നടത്തണം. ഫണ്ട് പ്രശ്നമാണെങ്കില്‍ അവിടുന്ന് സ്പോണ്‍സര്‍ഷിപ്പിലൂടെ പണം കണ്ടെത്തണം. കേരളത്തില്‍ നിക്ഷേപ സൗഹൃദ അന്തരീക്ഷം കൂടുതല്‍ കാര്യക്ഷമമാക്കണം. ലോക കേരള സഭ പ്രവാസികള്‍ക്കുള്ള ആദരവാണ്. പ്രവാസികളില്‍ പല രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരുണ്ട്. തൻ്റെ മനസും ശരീരവും ധനവും കേരളത്തിലാണെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.
അട്ടപ്പാടി മധു വധക്കേസ് : വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : lulu group chairman ma yusuff ali on opposition statement on loka kerala sabha food price
Malayalam News from Samayam Malayalam, TIL Network