അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷധങ്ങള്‍ തുടരുന്നു. ബിഹാറില്‍ നാളെ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആരംഭിച്ച പ്രതിഷധങ്ങള്‍ തെക്കേ ഇന്ത്യയിലേക്കും വ്യാപിച്ചിരിക്കുകയാണ്. പ്രതിഷേധക്കാര്‍ നിരവധി ട്രെയിനുകള്‍ക്ക് തീവെച്ചു. രാജ്യത്തെ മുന്നൂറോളം ട്രെയിന്‍ സര്‍വീസുകളെയാണ് പ്രതിഷേധം ബാധിച്ചത്. ബിഹാറില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാരണാസിയില്‍ അടക്കം പ്രതിഷേധം ശക്തമാണ്.
ഹൈലൈറ്റ്:
- അഗ്നിപഥ് പദ്ധതിയില്‍ പ്രതിഷേധം ശക്തമാകുന്നു
- ട്രെയിനുകൾ തീവെച്ചു
- തെലങ്കാനയില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം ആളിക്കത്തുന്നു. ബിഹാറിലും ഉത്തര്‍പ്രദേശിലും തെലങ്കാനയിലും നിരവധി ട്രെയിനുകള്‍ക്ക് തീവെച്ചു. മധ്യപ്രദേശ്, ഹരിയാന, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും പ്രതിഷധം പടരുകയാണ്. രാജ്യത്തെ 300ഓളം ട്രെയിന്‍ സര്‍വീസുകളെയാണ് പ്രതിഷേധം ബാധിച്ചത്. പ്രതിഷേധങ്ങള്‍ കടുത്തതോടെ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങളടക്കം നടപ്പിലാക്കുകയാണ് സംസ്ഥാനങ്ങള്‍. ഉത്തര്‍പ്രദേശില്‍ പോലീസ് സ്റ്റേഷന് ആക്രമിച്ച് തീയിടുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ നീങ്ങി. ബിഹാറില്‍ നാളെ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ബിഹാര്‍ ഉപമുഖ്യമന്ത്രി രേണുദേവിയുടേയും ബിജെപി അധ്യക്ഷന്റെയും വീടുകള്‍ക്ക് നേരെ പ്രതിഷേധക്കാര്‍ ആക്രമണം നടത്തി. മധേപുരയിലെ ബിജെപി ഓഫീസിന് നേരെയും ആക്രമണമുണ്ടായി.
ബിഹാറില്‍ ഭൂരിഭാഗം ജില്ലകളിലും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കി. 12ഓളം ജില്ലകളില്‍ 19-ാം തീയതി വരെ നിയന്ത്രണങ്ങള്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. ഉത്തര്‍പ്രദേശിലെ ബാലിയ റെയില്‍വേ സ്റ്റേഷനിലേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാര്‍ ട്രെയിനിന് തീവെച്ചു. സ്റ്റേഷനില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയിലടക്കം വലിയ പ്രതിഷേധങ്ങളാണ് അരങ്ങറിയത്. തെലങ്കാനയിലെ പ്രതിഷേധത്തില്‍ ഒരാള്‍ മരണപ്പെടുകയും 13ഓളം പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബിജെപി നേതാവിനെ സര്‍ക്കാര്‍ അഭിഭാഷകനാക്കി; വൻ വിമർശനം, ഒടുവിൽ നിയമനം റദ്ദാക്കി
ഹൈദരാബാദിലും ആന്ധ്രയിലും വ്യാപക പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഹൈദരാബാദ് റെയില്‍വേ സ്റ്റേഷന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതേസമയം പദ്ധതിയുമായി മുന്നോട്ട് പോകാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പുതിയ പദ്ധതി പ്രകാരമുള്ള റിക്രൂട്ട്മെന്റ് ജൂണ്‍ 24ന് ആരംഭിക്കുമെന്നാണ് ഇന്ത്യന്‍ നാവിക സേന അറിയിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ റിക്രൂട്ട്മെന്റിനുള്ള വിജ്ഞാപനം പുറത്തിറക്കുമെന്ന് കരസേനാ മേധാവിയും വ്യക്തമാക്കിയിട്ടുണ്ട്.
സിപിഎം ബ്രാഞ്ച് കമ്മറ്റി ഒന്നടങ്കം സിപിഐയിൽ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : report about reactions of states in agnipath project by centre
Malayalam News from Samayam Malayalam, TIL Network