രാജ്യത്തെ കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനായി എല്ലാ സംസ്ഥാനങ്ങളും ഒരു രാജ്യം, ഒരു റേഷൻ കാര്‍ഡ് പദ്ധതി നടപ്പാക്കണമെന്നും തൊഴിലാളികള്‍ക്ക് സൗജന്യമായി റേഷൻ വിതരണം ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു.
പ്രതീകാത്മക ചിത്രം Photo: The Times of India/File
ഹൈലൈറ്റ്:
- സമൂഹ അടുക്കളകള്‍ തുടരണം
- നവംബര്‍ വരെ സൗജന്യ ഭക്ഷ്യവിതരണത്തിനുള്ള സാധ്യത തേടി സുപ്രീം കോടതി
- സംസ്ഥാനങ്ങള്‍ക്ക് കോടതിയുടെ നിര്‍ദേശം
ജസ്റ്റിസ് അശോക് ഭൂഷൺ, എം ആര് ഷാ എന്നിവരടങ്ങിയ ബെഞ്ചിൻ്റേതാണ് നിര്‍ണായക ഉത്തരവ്. കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കണമെന്നും ഇവര്‍ക്ക് ധനസഹായം ഉള്‍പ്പെടെയുള്ള പിന്തുണ ഉറപ്പാക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. രാജ്യത്തെ കൊവിഡ് സാഹചര്യം അവസാനിക്കുന്നതു വരെ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് സൗജന്യ നിരക്കിൽ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കണമെന്നും ഇതിനായി കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു.
Also Read: മോഡേണ വാക്സിന് ഇന്ത്യയിൽ അനുമതി; ഇറക്കുമതി ചെയ്ത് വിതരണം ചെയ്യാൻ അനുവദിച്ച് ഡിസിജിഐ
കുടിയേറ്റ തൊഴിലാളികള്‍ക്കായി സമൂഹ അടുക്കളകള്‍ നടത്തുന്നത് തുടരണമെന്ന് സുപ്രീം കോടതി സംസ്ഥാനങ്ങളോടു നിര്‍ദേശിച്ചു. കൂടാതെ പ്രതിദിന റേഷൻ സമ്പ്രദായവും വേണം. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ജൂലൈ 31നു മുൻപായി സഹായമെത്തിക്കാനായി നാഷണൽ ഇൻഫോര്‍മാറ്റിക്സ് സെൻ്ററിൻ്റെ സഹായത്തോടെ പോര്‍ട്ടൽ രൂപീകരിക്കാനും കോടതി കേന്ദ്രത്തോടു നിര്‍ദേശിച്ചു. ഇതിലുള്ള കാലതാമസം ചൂണ്ടിക്കാട്ടി സുപ്രീം കോടതി മുൻപും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചിട്ടുണ്ട്.
Also Read: ജമ്മുവിൽ മൂന്നാം ദിവസവും വട്ടമിട്ട് ഡ്രോൺ; ഗൗരവമെന്ന് ഇന്ത്യ, അന്വേഷണം എൻഐഎക്ക്
കൂടാതെ റേഷൻ കാര്‍ഡില്ലാത്ത കുടിയേറ്റ തൊഴിലാളികള്‍ക്ക് ഈ വര്‍ഷം നവംബര്‍ വരെയെങ്കിലും സൗജന്യമായി റേഷൻ വിതരണം ചെയ്യാൻ കേന്ദ്രത്തിനു എന്തു ചെയ്യാൻ സാധിക്കുമെന്നും കോടതി ചോദിച്ചു.
ഫോട്ടോഗ്രാഫിയിൽ വിസ്മയം തീർത്ത് മലപ്പുറംകാരി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : supreme court tells states to implement one nation one ration card before july 31
Malayalam News from malayalam.samayam.com, TIL Network