ഹൈലൈറ്റ്:
- മറ്റ് സംസ്ഥാനങ്ങൾ നികുതി കുറച്ചപ്പോൾ കേരളം കുറച്ചില്ല
- ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നു
- 22.71 രൂപ നികുതി ഈടാക്കിയെന്നും ആരോപണം
ഇന്ധന വില നൂറ് കടന്നപ്പോൾ സംസ്ഥാന സർക്കാർ ജനങ്ങളിൽ നിന്നും വാങ്ങിയത് 22.71 രൂപ നികുതിയാണ്. കേന്ദ്രസർക്കാർ നികുതി ഇനത്തിൽ ഈടാക്കുന്നത് 32.90 രൂപയും. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്നതുപോലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും ജനങ്ങളെ കൊള്ളയടിക്കുന്നതെന്ന് സുധാകരൻ പറഞ്ഞു.
ഇന്ധനവില വർദ്ധന: ബുധനാഴ്ച എൽഡിഎഫ് പ്രതിഷേധം; ബിജെപി അക്കൗണ്ടിലേക്ക് കോടികൾ ഒഴുകുന്നുവെന്ന് വിജയരാഘവൻ
കൊവിഡ് മാഹാമാരിയെത്തുടർന്ന് ജനങ്ങൾ നട്ടം തിരിയുമ്പോൾ ഖജനാവ് വീർപ്പിക്കുന്നതിനാണ് ഇവരുടെ ശ്രദ്ധയെന്നും കെപിസിസി പ്രസിഡന്റ് ആരോപിച്ചു. ഇന്ധന വില കൂടിയപ്പോൾ മുൻ യുഡിഎഫ് സർക്കാർ 619.17 കോടി നികുതി ഇളവ് നൽകിയതിനെതിരെ പിണറായി സർക്കാർ കണ്ണടയ്ക്കുകയാണെന്നും സുധാകരൻ ആരോപിച്ചു.
സര്‍ക്കാര്‍ വകുപ്പുകളുടെ പരിശോധന അതിര് കടക്കുന്നു; 3500 കോടിയുടെ നിക്ഷേപ പദ്ധതിയിൽ നിന്നും പിന്മാറുന്നതായി കിറ്റക്സ് ഗ്രൂപ്പ്
രാജസ്ഥാൻ, അസം, മേഘാലയ, പശ്ചിമ ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങൾ നികുതി ഇളവ് വരുത്തിയത് കാണാൻ സംസ്ഥാന സർക്കാരിന് കണ്ണില്ല. ഒറ്റ തവണ പോലും നികുതി ഇളവ് വരുത്താതെ കേന്ദ്രത്തിൽ കുറ്റം ചുമത്തി സ്വന്തം ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടിയെന്നും സുധാകരൻ പറഞ്ഞു. ഇന്ധന വില ജിഎസ്ടിയിൽ ഉൾപ്പെടുത്തിയാൽ നികുതി വൻ തോതിൽ കുറയുമെങ്കിലും പിണറായി സർക്കാർ അതിന് എതിരു നിൽക്കുകയാണെന്നും കെപിസിസി പ്രസിഡന്റ് കുറ്റപ്പെടുത്തി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെട്ട് ഇന്ധന വില കുറയ്ക്കണമെന്ന് സുധാകരൻ പറഞ്ഞു.
അതേസമയം, ഇന്ധന വില കൊള്ളയ്ക്കെതിരെ സംസ്ഥാനത്തെ അഞ്ച് ലക്ഷം കേന്ദ്രങ്ങളിൽ ബുധനാഴ്ച 20 ലക്ഷം പേരെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ വ്യക്തമാക്കിയിരുന്നു. വൈകിട്ട് നാലിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഡ് അടിസ്ഥാനത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രതിഷേധിക്കുക. മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുന്ന ജനങ്ങളെ പട്ടാപ്പകൽ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കിരണിന്റേത് കൊടുംക്രൂരത, ക്രൂര മർദ്ദനത്തിന്റെ തെളിവുകൾ പുറത്ത്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kpcc president k sudhakaran about fuel price hike
Malayalam News from malayalam.samayam.com, TIL Network