ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശ്വാസമായി ഖത്തര്‍ തീരുമാനം
കൊവിഷീല്‍ഡിന്റെ ആദ്യ ഡോസെടുത്ത് 84 ദിവസം കഴിഞ്ഞ് മാത്രമേ ഇന്ത്യയില്‍ രണ്ടാം ഡോസ് നല്‍കുന്നുള്ളൂ. 45 വയസില്‍ താഴെയുള്ള പ്രവാസികള്‍ക്ക് അടുത്തിടെയാണ് വാക്സിന് വിതരണം തുടങ്ങിയത് എന്നതിനാല്‍ രണ്ടാം ഡോസ് ലഭിക്കാന്‍ ഇനിയും മാസങ്ങള്‍ കാത്തിരിക്കേണ്ട സ്ഥിതി വരും. ഈ സാഹചര്യത്തിലാണ് ഇന്ത്യയില്‍ നിന്ന് ആദ്യ ഡോസ് എടുത്ത് എത്തുന്നവര്‍ക്ക് രണ്ടാം ഡോസ് നല്കാന് ഖത്തര്‍ അനുമതി നല്‍കിയത്. ഇത് പ്രവാസികള്‍ക്ക് വലിയ ആശ്വാസമാവുകയായിരുന്നു.
രണ്ടാം ഡോസിന് രജിസ്റ്റര്‍ ചെയ്യണം
രണ്ടാം ഡോസായ് ഓക്സ്ഫോഡ് ആസ്ട്രസെനക്ക വാക്സിന് ലഭിക്കേണ്ടവര്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ mzaman@hamad.qa എന്ന ഇ-മെയില്‍ വിലാസത്തില്‍ കൊവിഷീല്‍ഡ് ഫസ്റ്റ് ഡോസ് എടുത്തത്തിന്റെ സര്‍ട്ടിഫിക്കറ്റ് കോപ്പിയും ഖത്തര്‍ ഐഡി കോപ്പിയും അയച്ച് അപ്പോയിന്മെന്റ് എടുക്കണം. സമീപ പ്രദേശങ്ങളിലെ പിഎച്ച്എസ്സിയെയും സമീപിക്കാം. തുടര്‍ന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍നിന്നും വാക്സിനേഷന് തീയതിയും സമയവും അറിക്കുന്ന എസ്എംഎസ് ലഭിക്കും. വാക്സിന് എടുക്കാന്‍ പോകുന്ന സമയത്ത് ഹെല്‍ത്ത് കാര്‍ഡ്, ഖത്തര്‍ ഐഡി, കൊവിഷീല്‍ഡ് ഫസ്റ്റ് ഡോസ് സര്‍ട്ടിഫിക്കറ്റ് എന്നിവ കൈയില്‍ കരുതണം.
രണ്ടാം ഡോസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും
ഖത്തറില്‍നിന്ന് രണ്ടാം ഡോസ് സ്വീകരിച്ച് ഒരാഴ്ച മുതല്‍ 10 ദിവസത്തിനുള്ളില്‍ ഇഹ്തിറാസ് ആപ്പില്‍ ‘വാക്സിനേറ്റഡ്’ എന്ന സ്റ്റാറ്റസ് കാണിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍, രണ്ടാം ഡോസ് സ്വീകരിക്കുന്ന കേന്ദ്രത്തില്‍ നിന്ന് അപ്പോള്‍ തന്നെ രണ്ടും ഡോസുകളും എടുത്തതായി കാണിച്ച് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ പ്രത്യേക സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഇഹ്തിറാസ് ആപ്പില്‍ വാക്സിനേഷന് സ്റ്റാറ്റസ് അപ്ഡേറ്റ് ആവുന്നത് വരെ ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാം.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : second dose has been distributed to indians who have arrived in qatar with covishield vaccine
Malayalam News from malayalam.samayam.com, TIL Network