രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും അൻപതിനായിരത്തിൽ താഴെ മാത്രം കൊവിഡ് 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മൊത്തം 33 കോടിയിലധികം വാക്സിനും വിതരണം ചെയ്തു.
പ്രതീകാത്മക ചിത്രം Photo: Reuters/file
ഹൈലൈറ്റ്:
- ആക്ടീവ് കേസുകളുടെ എണ്ണം കുറഞ്ഞു
- രോഗമുക്തി നിരക്ക് ഉയര്‍ന്നു
- 817 കൊവിഡ് മരണങ്ങള് കൂടി
നിലവിൽ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി 5,37,064 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 60,729 പേരാണ് രോഗമുക്തി നേടിയത്. 817 കൊവിഡ് മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Also Read: സ്വകാര്യ ആശുപത്രികളിലെ വാക്സിനേഷന് പരിധി നിശ്ചയിച്ച് കേന്ദ്രം; വാക്സിൻ സ്റ്റോക്കിനും നിയന്ത്രണം
ഇതോടെ രാജ്യത്ത് മൊത്തം രേഖപ്പെടുത്തുന്ന കൊവിഡ് കേസുകളുടെ എണ്ണം 3,03,62,848 ആയി ഉയര്‍ന്നു. ഇതിൽ 2,94,27,330 പേര് രോഗമുക്തി നേടി. രാജ്യത്ത് മൊത്തം 3,98,454 കൊവിഡ് മരണങ്ങളാണ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്.
രാജ്യത്ത് ഇതുവരെ മൊത്തം 33 കോടി ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒന്നാം ഡോസും രണ്ടാം ഡോസും ഉള്‍പ്പെടെ മൊത്തം 33,28,54,527 ഡോസ് വാക്സിനാണ് രാജ്യത്ത് വിതരണം ചെയ്തത്.
Also Read: ബെഹ്റ ഇന്ന് വിരമിക്കും, പുതിയ പോലീസ് മേധാവിയെ ഇന്നറിയാം; സാധ്യത മൂന്ന് പേര്‍ക്ക്
അതേസമയം, രാജ്യത്ത് ഉടൻ തന്നെ കൂടുതൽ വിദേശ കൊവിഡ് വാക്സിനുകള്‍ക്ക് അനുമതി ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎസ് കമ്പനിയായ മോഡേണ വികസിപ്പിച്ച വാക്സിന് ഇന്നലെ ഡിസിജിഐ അനുമതി നല്‍കിയിരുന്നു. ഫൈസര്‍, ജോൺസൺ ആൻ്റ് ജോൺസൺ തുടങ്ങിയ കമ്പനികളുടെ വാക്സിനുകള്‍ക്കും ഉടൻ അനുമതി ലഭിച്ചേക്കും. ഡിസംബര്‍ മാസത്തിനുള്ളിൽ മുഴുവൻ പേര്‍ക്കും വാക്സിൻ എത്തിക്കാനും കൊവിഡ് മൂന്നാം തരംഗത്തിൻ്റെ ആഘാതം ചെറുക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി.
“അക്രമവും വേട്ടയാടലും അവസാനിപ്പിക്കൂ” സിപിഎം കൊലവിളി നടത്തുന്നുവെന്ന് മുസ്ലീം ലീഗ്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : covid 19 cases in india on june 30 recovery rate and vaccination status
Malayalam News from malayalam.samayam.com, TIL Network