കണ്‍തടത്തിലെ കറുപ്പിന് എളുപ്പം ചെയ്യാവുന്ന ചില പരിഹാരങ്ങളുണ്ട്. ഇതെക്കുറിച്ചറിയൂ.
സ്പൂണ്‍ വിദ്യ
ഇതിനായി ചെയ്യാവുന്ന സ്പൂണ്‍ വിദ്യയുണ്ട്. ഒരു വൃത്തിയുള്ള, വലിപ്പമുള്ള സ്പൂണ്‍ ഫ്രീസറില്‍ വച്ച് തണുപ്പിയ്ക്കുക. ഇത് കണ്ണിന് അടിയിലും മുകളിലും വയ്ക്കാം. അത്യാവശ്യം വലിപ്പമുളള സ്പൂണെങ്കില്് കണ്ണു മൂടും വിധത്തില്‍ വയ്ക്കാം. ഇത് ഏറ്റവും എളുപ്പം ചെയ്യാവുന്ന ഒന്നാണ്. കണ്ണിലെ തടിപ്പും കണ്‍തടത്തിലെ കറുപ്പുമെല്ലാം അകറ്റാന്‍ സഹായിക്കുന്ന വഴിയാണിത്. ഇത് എത്ര വേണമെങ്കിലും ചെയ്യാം. കണ്ണിന് ക്ഷീണം മാറിക്കിട്ടാനും ഇത് നല്ല വഴിയാണ്.
ഐസ് ക്യൂബ്
കുക്കുമ്പര്‍ ഐസ് ക്യൂബ് ഉണ്ടാക്കി ഉപയോഗിയ്ക്കുന്നതാണ് മറ്റൊരു വഴി. കുക്കുമ്പര്‍ ജ്യൂസാക്കുക. ഇത് ഐസ് ട്രേയില്‍ ഒഴിച്ച് ഐസ് കഷ്ണങ്ങളാക്കി ഇത് കണ്ണില്‍ ഉപയോഗിയ്ക്കാം. ഇതുപോലെ ഉരുളക്കിഴങ്ങ് നീരും ചെയ്യാം. ഇതെല്ലാം അടുപ്പിച്ച് ചെയ്യുന്നത് കണ്‍തടത്തിലെ കറുപ്പകറ്റാനും കണ്ണിലെ വീര്‍മത അകറ്റാനും നല്ലതാണ്. ഇ രണ്ടു ജ്യൂസുകള്‍ കൂടി മിക്സ് ചെയ്തും ഉപയോഗിയ്ക്കാം. പൊതുവേ കുക്കുമ്പര്‍, ഉരുളക്കിഴങ്ങ് എന്നിവ കണ്‍തടത്തിലെ കറുപ്പിന് നല്ല പരിഹാരമാണ്.
കുക്കുമ്പര്‍
ഇതു പോലെ സ്പൂണ്‍ ഉപയോഗിച്ചു ചെയ്യാവുന്ന മറ്റൊരു വഴിയാണ്. കുക്കുമ്പര്‍ ജ്യൂസ് കൂടി ചേര്‍ത്ത് ചെയ്യാവുന്നത്. ഫ്രിഡ്ജില്‍ വച്ചു തണുപ്പിച്ച കുക്കുമ്പര്‍ ജ്യൂസില്‍ സ്പൂണ്‍ ഇറക്കി ഇതേ സ്പൂണ്‍ കണ്ണി്ല് വയ്ക്കാം. ഇതല്ലെങ്കില്‍ ഉരുളക്കിഴങ്ങ് നീരില്‍ മുക്കി ചെയ്യാം. ഇവ രണ്ടിന്റേയും ജ്യൂസുകള്‍ മിക്സ് ചെയ്തോ ഒറ്റയ്ക്കോ തണുപ്പിച്ച് ഇതില്‍ കോട്ടന്‍ മുക്കി കണ്‍തടത്തിലും കണ്ണിനു മുകളിലും വയ്ക്കാം. ഇതും കണ്ണിന്റെ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ്. ഇത് ദിവസവും ചെയ്യുന്നത് ഏറെ നല്ലതാണ്.
കണ്ണിനടിയിലെ കറുപ്പൊഴിവാക്കാന്‍
കണ്ണിനടിയിലെ കറുപ്പൊഴിവാക്കാന്‍ കഴിവതും സ്ട്രെസ് ഒഴിവാക്കുക. ഇതു പോലെ നല്ല ഉറക്കം പ്രധാനമാണ്. സ്ക്രീന്‍ ടൈം കുറയ്ക്കുക. വെളിച്ചെണ്ണയോ ഇതു പോലെയുള്ള ഓയിലോ ഉപയോഗിച്ച് കണ്തടത്തില് പതുക്കെ മസാജ് ചെയ്യുന്നത് നല്ലതാണ്. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. വൈറ്റമിന്‍, അയേണ്‍ കുറവുമെല്ലാം തന്നെ കണ്തടത്തില് ഇത്തരം പ്രശ്നമുണ്ടാകാന്‍ കാരണമാകുന്നു. ഇത്തരം പ്രശ്നങ്ങള്‍ തീര്‍ക്കണം. Also read: തൈറോയ്ഡിന് മരുന്നില്ലാതെ മൂന്നു ചേരുവയില്‍ പരിഹാരം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : spoon technique to avoid eye bags
Malayalam News from malayalam.samayam.com, TIL Network