Sumayya P | Lipi | Updated: 30 Jun 2021, 01:06:00 PM
പിവിസി പൈപ്പുകള്‍, വൈദ്യോപകരണങ്ങള്‍, കേബിളുകള്‍ തുടങ്ങിയവ നിര്‍മിക്കുന്നതിനാവശ്യമായ എത്ലീന്‍ ഡൈക്ലോറൈഡാണ് ഇവയില്‍ പ്രധാനം.
ഹൈലൈറ്റ്:
- ഇന്ത്യയും യുഎഇയും തമ്മിലുള്ള സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താന്‍ പുതിയ സംരംഭം സഹായിക്കും
- ഇന്ത്യയില്‍ പിവിസി ഉള്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ അബൂദാബിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന എത്ലീന്‍ ഡൈക്ലോറൈഡ് ഉപയോഗിക്കം
പെട്രോ കെമിക്കല്‍ മേഖലയുമായി ബന്ധപ്പെട്ട വിവിധ രാസ പദാര്‍ഥങ്ങളും ഉപോല്‍പന്നങ്ങളുമാണ് ഇവിടെ ഉല്‍പ്പാദിപ്പിക്കുക. പുതിയ സംരംഭത്തിലൂടെ ആയിരങ്ങള്‍ക്ക് തൊഴിലവസരം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പിവിസി പൈപ്പുകള്‍, വൈദ്യോപകരണങ്ങള്‍, കേബിളുകള്‍ തുടങ്ങിയവ നിര്‍മിക്കുന്നതിനാവശ്യമായ എത്ലീന്‍ ഡൈക്ലോറൈഡാണ് ഇവയില്‍ പ്രധാനം.
Also Read: കുവൈറ്റില്‍ മാതാവിനെയും പോലീസുകാരനെയും കുത്തിക്കൊന്ന പ്രവാസിയെ വെടിവച്ചുകൊന്നു
ഊര്‍ജ, പെട്രോ കെമിക്കല്‍ രംഗത്ത് ഇന്ത്യയും യുഎഇയും തമ്മിലുള്ള സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താന്‍ പുതിയ സംരംഭം സഹായിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും എംഡിയുമായ മുകേഷ് അംബാനി പറഞ്ഞു.
റിലയിന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ ആഗോളവല്‍ക്കരിക്കുന്നതിനുള്ള പ്രധാന ചുവടുവയ്പ്പ് കൂടിയാണിത്. ഇന്ത്യയില്‍ പിവിസി ഉള്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ അബൂദാബിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന എത്ലീന്‍ ഡൈക്ലോറൈഡ് ഉപയോഗിക്കം. അഡ്നോകുമായി പങ്കുചേരാന്‍ സാധിച്ചതില്‍ അതിയായ സംതൃപ്തിയുണ്ടെന്നും പ്രാദേശിക ദിനപ്പത്രത്തിന് നല്കിയ അഭിമുഖത്തില്‍ മുകേഷ് അംബാനി കൂട്ടിച്ചേര്‍ത്തു.
തെറ്റ് തിരുത്തി ക്ഷമ ചോദിച്ച് വിസ്മയയുടെ സഹോദരൻ!
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : reliance signs pact to invest in abu dhabi petrochemical hub
Malayalam News from malayalam.samayam.com, TIL Network