Teena Mathew | Samayam Malayalam | Updated: Jul 1, 2022, 6:27 PM
മരിച്ചു പോയ അച്ഛന്റെ സാന്നിധ്യം തനിക്കൊപ്പം എപ്പോഴും ഉണ്ടാകണമെന്ന് ഉറപ്പാക്കുകയാണ് നിഖിത ഖിനി എന്ന യുവതി.
ഹൈലൈറ്റ്:
- വീഡിയോ കണ്ട് പലരുടെയും കണ്ണ നിറഞ്ഞു
- രണ്ട് വര്‍ഷം മുന്‍പാണ് നിഖിതയുടെ അച്ഛന് മരിച്ചത്
ജീവിച്ചിരുന്നപ്പോള്‍ അച്ഛന് ധരിച്ചിരുന്ന ഷര്‍ട്ടുകളെല്ലാം ഉപയോഗിച്ച് ആ മകള്‍ ഒരു ബ്ലാങ്കറ്റ് തയ്യിപ്പിച്ചു. അച്ഛന് എപ്പോഴും കൂടെയുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ യുവതി ഇങ്ങനെ ചെയ്തത്. ഇന്‍സ്റ്റഗ്രാമിലൂടെ ഈ പെണ്‍കുട്ടി തന്നെയാണ് ഇതിന്റെ വീഡിയോയും പുറത്ത് വിട്ടത്. ഏറെ ഹൃദ്യമായ ഒരു കുറിപ്പും അവള് ഇതിനോടൊപ്പം പങ്കുവെച്ചിരുന്നു. അച്ഛന് ഉപയോഗിച്ചിരുന്ന ഷര്‍ട്ടുകളെല്ലാം ബ്ലാങ്കറ്റ് നിര്‍മിക്കുന്ന ഒരു കമ്പനിയ്ക്ക് അയച്ച് കൊടുത്താണ് നിഖിത ഇത് ചെയ്തത്. അച്ഛന് മരിച്ച് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ഈ ഹൃദയം നിറയ്ക്കുന്ന കാര്യം മകള്‍ ചെയ്തത്.
Also read: അങ്ങോട്ട് മാറി നിക്കടോ, ഇനി ഞാന്‍ പോട്ടെ; പെരുമാറ്റം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരാന
കഴിഞ്ഞ ഫാദേഴ്സ് ഡേയിലാണ് ഈ ബ്ലാങ്കറ്റിന്റെ ദൃശ്യങ്ങള്‍ നിഖിത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
ബ്ലാങ്കറ്റ് നിര്‍മിക്കാന്‍ ഷര്‍ട്ടുകള്‍ അയച്ച് കൊടുത്തത് മുതലുള്ള മുഴുവന്‍ കാര്യങ്ങളും ആ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വീഡിയോയുടെ അവസാനം അച്ഛനെയും കാണിക്കുന്നുണ്ട്. കാഴ്ചക്കാരുടെ
കണ്ണ് നിറച്ച വീഡിയോയാണിത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റിട്ടിരിക്കുന്നത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : woman shares video of memory quilt made from fathers clothes
Malayalam News from Samayam Malayalam, TIL Network