ഗര്‍ഭിണികള്‍ ഉറങ്ങുമ്പോള്‍ പലകാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ഉറങ്ങുവാന്‍ കിടക്കുന്ന പോസിഷന്‍. ഓരോ പോസിഷനും അതിന്റേതായ ഗുണങ്ങളും ദോഷവശങ്ങളും ഉണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.
ഹൈലൈറ്റ്:
- ഗര്‍ഭിണികള്‍ക്ക് കിടന്നുറങ്ങുവാന്‍ ഏത് പോസിഷനാണ് നല്ലത്?
- മലര്‍ന്ന് കിടക്കുന്നത് നല്ലതാണോ?
- കുട്ടിയുടെ ആരോഗ്യത്തിന് ഏതാണ് നല്ലത്?
മലര്‍ന്ന് കിടക്കുന്നത്
ആദ്യത്തെ മാസത്തില്‍ മലര്‍ന്ന് കിടക്കുന്നത് പ്രശ്നമല്ലെങ്കിലും 5 മാസത്തോട് അടുക്കുമ്പോള്‍ മലര്‍ന്ന് കിടക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിന് നല്ലതല്ല. നിങ്ങള്‍ മലര്‍ന്ന് കിടക്കുമ്പോള്‍ ഇത് ശരീരത്തിലേയ്ക്ക് രക്തധമനികളിലേയ്ക്കുമെല്ലാം അധികം സമ്മര്‍ദ്ദമാണ് നല്‍കുന്നത്. പ്രത്യേകിച്ച് ഗര്‍ഭാശയത്തിന് പുറകിലുള്ള രക്തധമനികളിലേയ്ക്ക് രക്തപ്രവാഹം കുറയുകയും ഇത് ഗര്‍ഭാശയത്തിലേയ്ക്കുള്ള രക്തപ്രവാഹം കുറയ്ക്കുകയും കുട്ടിക്ക് ആവശ്യമായ ഓക്സിജനും രക്തവും ലഭിക്കാതിരിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ മലര്‍ന്നു കിടക്കുന്നത് നല്ലതല്ല.
അതുപോലെതന്നെയാണ് കമിഴ്ന്ന് കിടക്കുന്നതും. ഇതും ഗര്ഭാശയത്തിലേയ്ക്ക് അമിതമായി പ്രഷര്‍ നല്‍കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ടുതന്നെ കമിഴ്ന്നും മലര്‍ന്നും കിടക്കുന്നത് നല്ലതല്ല.
ഇടതുവശം ചരിഞ്ഞി കിടക്കാം
എപ്പോഴും ഏതെങ്കിലും ഒരുവശം ചേര്‍ന്ന് കിടന്നുറങ്ങുന്നതാണ് അമ്മയ്ക്കും അതുപോലെ കുഞ്ഞിനും ആരോഗ്യകരം. പ്രത്യേകിച്ച് നിങ്ങള്‍ ഇടതുവശം ചരിഞ്ഞ് കിടക്കുകയാണെങ്കില്‍ നിങ്ങളുടെ ശരീരത്തില്‍ നിന്നും പോഷകങ്ങള്‍ കുട്ടിക്ക് ലഭിക്കുന്നതിനും കുട്ടിയുടെ ആരോഗ്യം മെച്ചപ്പെടുന്നതിനും ഇത് സഹായിക്കുന്നുണ്ട്. അതുപോലെ ശരീരഭാരം ഒരു ഭാഗത്തേയ്ക്ക് അമിതമായി തോന്നാതിരിക്കുന്നതിനും കരളിന്റെ ആരോഗ്യത്തിനുമെല്ലാം ഈ ഇടതുവശം ചരിഞ്ഞ് കിടക്കുന്നത് നല്ലതാണ്. വലതുവശം ചരിഞ്ഞും കിടക്കാവുന്നതാണ്. എന്നാല്‍, കൂടുതല്‍ നല്ലത് ഇടതുവശം ചരിഞ്ഞ് കിടക്കുന്നതാണ്.
കിടക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഉദരത്തിനും കാല്‍മുട്ടിനും ഇടയിലായി ഒരു തലയിണ വയ്ക്കുക. ഇതിനായി നല്ല നീളമുള്ള തലയിണ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് കൃത്യമായ പോസിഷന്ലഭിക്കുവാന് സഹായിക്കും. പുറകിലേയ്ക്ക് പോകാതെ ചരിഞ്ഞ് കിടക്കുവാന് ഇത് സഹായകമാണ്.
നിങ്ങള്‍ക്ക് സ്വസിക്കുവാന്‍ ബുദ്ധിമുട്ട് അുഭവപ്പെടുന്നുണ്ടെങ്കില്‍ ചരിഞ്ഞുകിടക്കുമ്പോള്‍ നെഞ്ചിന്റെ അടിയിലായി തലയിണവയ്ക്കാവുന്നതാണ്. ഇത് ശ്വാസനം നല്ലപോലെ നടക്കുന്നതിനും നല്ല ഉറക്കം ലഭിക്കുന്നതിനും സഹായിക്കും.
അതുപോലെ നെഞ്ചെരിച്ചില്‍ അനുഭവപ്പെടുമ്പോള്‍ തല അല്‍പ്പം പൊന്തിച്ചുവച്ച് കിടക്കുന്നത് നല്ലതാണ്. ഇത് അസിഡിറ്റി വയറ്റില്മാത്രം നിലനില്ക്കുന്നതിനും നെഞ്ചെരിച്ചില്‍ അനുഭവപ്പെടാതെ സംരക്ഷിക്കുകയും ചെയ്യും.
ഒരു വശം ഉപയോഗിച്ച് കുറേ സമയം ഉറങ്ങുമ്പോള്‍ സ്വാഭാവികമായും വേദനയോ അല്ലെങ്കില്‍ മരവിപ്പോ അനുഭവപ്പെടാം. ഈ സമയത്ത് പതുക്കെ എണീറ്റ് മറുവശം ചേര്‍ന്ന് കിടക്കാവുന്നതാണ്. ഒരിക്കലും പെട്ടെന്ന് എണീറ്റ് ചരിഞ്ഞ് കിടക്കുന്നതും. അതുപോലെ പെട്ടെന്ന് ഉറക്കത്തില്‍ മലര്‍ന്ന് പോയാല്‍ പേടിക്കുന്നതുമെല്ലാം കുട്ടിക്ക് നല്ലതല്ല. എല്ലാം സാവധാനത്തില്‍ സമാധാനത്തോടെ മാത്രം ചെയ്യുന്നതാണ് നല്ലത്.
അതുപോലെ സമയം ക്ലോക്കില്‍ സംറ്റാക്കിയും കിടന്നുറങ്ങി ശീലിക്കാവുന്നതാണ്. അതായത്, വലയുവശം ചേര്‍ന്ന് ഇത്രസമയം അതുപോലെ ഇടതുവശം ചേര്‍ന്ന് ഇത്ര സമയം കിടക്കാം എന്ന് പ്ലാന്‍ ചെയ്ത് അതിനനുസരിച്ച് സമയം സെറ്റ് ചെയ്യുന്നത് നല്ലതായിരിക്കും. ഇത് കൃത്യമായ സ്ലീപിംഗ് പൊസിഷന്‍ നിലനിര്‍ത്തുവാന്‍ സഹായിക്കുന്നതായിരിക്കും.
ഇതെല്ലാം ചെയ്യുമ്പോള്‍ മനസ്സ് ശാന്തമാക്കി നിലനിര്‍ത്തുവാനും അതുപോലെ നല്ല പോലെ ശ്രദ്ധിച്ച് ഓരോ കാര്യങ്ങളും ചെയ്യുകയും വേണം.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : which sleeping position is good for pregnant women
Malayalam News from Samayam Malayalam, TIL Network